ആപ്പ്ജില്ല

Petrol Diesel Price News : ഇന്ത്യയിലെ ഊർജ്ജാവശ്യങ്ങൾക്കായി കൽക്കരി ഉപയോ​ഗിക്കുന്നത് തുടരും

Petrol Diesel Price News : ആ​ഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വർധിച്ചു. ചൈനയിലെ ഡിമാൻഡ് കുറഞ്ഞത് കഴിഞ്ഞയാഴ്ച്ച ക്രൂഡ് ഓയിൽ വില താഴാൻ കാരണമായിരുന്നു. ഇന്ത്യയിലെ ഊർജ്ജാവശ്യങ്ങൾക്കായി കൽക്കരിയെ ആശ്രയിക്കുന്നത് തുടരാൻ തീരുമാനം

Authored byശിവദേവ് സി.വി | Samayam Malayalam 7 May 2023, 8:04 am
Samayam Malayalam Petrol Rate
പ്രതീകാത്മക ചിത്രം
Petrol Diesel Price News : കൊച്ചി: ആഗോള ഇന്ധന വിലയിൽ വർധന. ബാരലിന് 75.30 ഡോളറാണ് ഇപ്പോഴത്തെ വില.യുഎസ് ബാങ്കിങ് രംഗത്തെ തകർച്ച കാരണം ഇക്കഴിഞ്ഞ ഏപ്രിലിലും 80 ഡോളറിന് താഴേക്ക് ഇന്ധനവില ഇടിഞ്ഞിരുന്നു. ഊർജ്ജാവശ്യങ്ങൾക്കായി ഇന്ത്യ കൽക്കരിയെ ആശ്രയിക്കുന്നത് തുടരും. രാജ്യത്തിന്റെ വളർച്ചയ്ക്ക് വിശ്വാസ്യതയുള്ളതും, താങ്ങാനാവുന്നതുമായ വൈദ്യുതിയുടെ ലഭ്യത പ്രധാനമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2030 വരെയെങ്കിലും ഈ നില തുടരാനാണ് സാധ്യത.

2030 വർഷത്തോടെ ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന ആകെ വൈദ്യുതിയുടെ 54% കൽക്കരി ഉപയോഗിച്ചായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനു വേണ്ടി പുതിയ ഉല്പാദന ശേഷി കൈവരിക്കേണ്ടി വരും. 46GW ശേഷിയുള്ള പുതിയ പവർ പ്ലാന്റുകളാണ് ആവശ്യമായി വരുന്നത്.


ഇതേ സമയം, കാറ്റിൽ നിന്നും, സൂര്യപ്രകാശത്തിൽ നിന്നുമുള്ള വൈദ്യുതോല്പാദനം വർധിപ്പിക്കാനും ശ്രമങ്ങളുണ്ട്. ഇത്തരത്തിൽ 2030 ൽ, ഇപ്പോഴുള്ളതിന്റെ മൂന്ന് മടങ്ങായി, ഉല്പാദനം 500GW എന്ന തോതിൽ വർധിക്കുമെന്നാണ് വിലയിരുത്തൽ. ഇത് ഇന്ത്യയുടെ ആകെ ഉല്പാദന ശേഷിയുടെ 64% എന്ന തോതാണ്.

ഇന്ത്യ, പെട്രോളിയം ക്രൂഡിന്റെ വിൻഡ്ഫാൾ നികുതി കുറച്ചു. ഒരു ടണ്ണിന് 4100 രൂപ (50.14 ഡോളർ) എന്ന നിരക്കിലേക്കാണ് കുറവ് വരുത്തിയത്. നേരത്തെ ഇത് ഒരു ടണ്ണിന് 6,400 രൂപ എന്ന തോതിലായിരുന്നു. അതേ സമയം പെട്രോൾ, ഡീസൽ, ഏവിയേഷൻ ഫ്യുവൽ എന്നിവയുടെ വിൻഡ്ഫാൾ ടാക്സ്, പൂജ്യം നിലവാരത്തിൽ തന്നെ നിലനിർത്തിയിരിക്കുകയാണ്.

Also Read : ലിസ്റ്റീരിയ ഭീതി; ഡയറി മിൽക്ക് അടക്കമുള്ള ഉല്പന്നങ്ങൾ തിരിച്ചു വിളിച്ച് കാഡ്ബറി, യുകെയിൽ ആശങ്ക
ഇന്ധനവില
കൊച്ചിയിൽ പെട്രോളിന് 107.77 രൂപയും, ഡീസൽ, ലിറ്ററിന് 96.69 രൂപയുമാണ് വിലനിലവാരം. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 109.73 രൂപയും, ഡീസലിന് 97.20 രൂപയുമാണ് നൽകേണ്ടത്.
കോഴിക്കോട്, പെട്രോളിന് 108.28 രൂപയും, ഡീസലിന് 97.20 രൂപയുമാണ് വില.

ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയും, ഡീസൽ ലിറ്ററിന് 89.62 രൂപയുമാണ് വില. മുംബൈയിൽ പെട്രോളിന് 106.31 രൂപയും, ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ്.

Also Read : ആരോ​ഗ്യ ഇൻഷുറൻസ് ക്യാഷ്ലെസ് ക്ലെയിം; തടസ്സങ്ങൾ ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
കേന്ദ്ര സര്‍ക്കാര്‍, പെട്രോൾ, ഡീസൽ തീരുവ കുറച്ചതിന് ശേഷം കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തെ ഇന്ധന വിലയിൽ മാറ്റം വന്നിട്ടില്ല. ക്രൂഡ് ഓയിൽ വില ഇടിയുന്ന സാഹചര്യങ്ങളിലും ഇന്ത്യയിലെ എണ്ണക്കമ്പനികൾ, മാസങ്ങളായി ഇന്ധന വിലയിൽ മാറ്റം വരുത്താൻ തയ്യാറായിട്ടില്ല. നേരത്തെയുണ്ടായിരുന്ന നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണിത്.

രൂപ
ഡോളറിനെതിരെ 81.72 എന്ന നിലവാരത്തിലാണ് രൂപയുടെ ഇപ്പോഴത്തെ വിനിമയനിരക്ക്.

ഇന്ധനവില ഒറ്റ നോട്ടത്തിൽ

നഗരംപെട്രോള്‍ (രൂപ)ഡീസല്‍ (രൂപ)
തിരുവനന്തപുരം109.7397.20
കൊച്ചി107.7796.69
കോഴിക്കോട്108.2897.20
ന്യൂഡല്‍ഹി96.7289.62
മുംബൈ106.3194.27

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്