ആപ്പ്ജില്ല

ആ​ഗോള ഇന്ധനവിലയിൽ വർധന

ആ​ഗോള ഇന്ധനവിലയിൽ വർധന. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിലനിലവാരം സ്ഥിരത പുലർത്തുന്നുണ്ട്. ഡോളറിനെതിരായ വിനിമയത്തിൽ രൂപയുടെ മൂല്യത്തിൽ വർധന. ആ​ഗോള വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഏതാനും നാളുകളായി രാജ്യത്തെ ഇന്ധനിരക്കിൽ മാറ്റം വരുത്താത്ത സാഹചര്യമാണുള്ളത്.

Samayam Malayalam 18 Sept 2022, 8:38 am
സൗദി അറേബ്യയും, റഷ്യയും ബ്രെന്റ് ക്രൂഡ് ഓയിൽ ഒരു ബാരലിന് 100 ഡോളർ എന്ന നിരക്കിൽ ലഭ്യമാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലേക്ക് റഷ്യയിൽ നിന്നുള്ള നിക്കൽ ഇറക്കുമതി വർധിച്ചു.
Samayam Malayalam petrol rate today september 18


ഇറാഖിലെ ബസ്റ തുറമുഖത്തിൽ നിന്നുള്ള ഓയിൽ കയറ്റുമതി നിർത്തിവെച്ചു. അറ്റകുറ്റപ്പണികൾക്ക് ആഴ്ചകൾ എടുക്കുമെന്നാണ് കരുതുന്നത്. ലിഥിയത്തിന്റെ വില സർവകാല ഉയരത്തിലെത്തി.യുഎസിലെ നാച്ചുറൽ ഗ്യാസ് വിലയിൽ ഇടിവ്. യൂറോപ്യൻ യൂണിയനിലേക്കുള്ള തങ്ങളുടെ ഇന്ധന കയറ്റുമതിയിൽ 33% ഇടിവ് സംഭവിച്ചതായി റഷ്യ അറിയിച്ചു. റഷ്യയിലെ ഇന്ധനം കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത് ഇന്ത്യയിലെ പണപ്പെരുപ്പത്തിന്റെ തീവ്രത കുറയ്ക്കുന്നതായി റിപ്പോർട്ടുകൾ. ആഗോള തലത്തിൽ ലോകരാജ്യങ്ങൾ പണപ്പെരുപ്പത്തിനെതിരെ പോരാടുമ്പോഴാണ് ഇന്ത്യയ്ക്ക് റഷ്യൻ ഇന്ധന ഇറക്കുമതി ആശ്വാസമാകുന്നത്.

ക്രൂഡ് ഓയിൽ വില
ക്രൂഡ് ഓയിൽ വിലയിൽ ഇന്നലെ ക്ലോസ് ചെയ്ത വിലയേക്കാള്‍ വര്‍ധന. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് 91.35 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആഴ്ച വില 100 ഡോളർ കടന്നായിരുന്നു വ്യാപാരം നടന്നിരുന്നത്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യത്തിൽ വർധന. ഡോളറിനെതിരെ ഇന്ന് 79.69എന്ന നിലവാരത്തിലാണ് രൂപയുടെ ഇപ്പോഴത്തെ മൂല്യം.

പണപ്പെരുപ്പത്തെ നേരിടുന്നതിനായി മെയ് 21 നാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇളവുകൾ പ്രഖ്യാപിച്ചത്. എക്സൈസ് തീരുവയിലെ ഇടപെടലോടെ പെട്രോൾ ലിറ്ററിന് എട്ട് രൂപയും, ഡീസൽ ലിറ്ററിന് ആറ് രൂപയും കുറച്ചിരുന്നു. ഇതോടെ പെട്രോൾ ലിറ്ററിന് 9.50 രൂപയും, ഡീസൽ ലിറ്ററിന് ഏഴു രൂപ എന്ന നിലവാരത്തിലെത്തി.

കേന്ദ്രത്തിനു പിന്നാലെ സംസ്ഥാന സർക്കാരും ഇന്ധന നികുതി കുറച്ചിരുന്നു. പെട്രോൾ നികുതി 2.41 രൂപയും, ഡീസലിന് 1.36 രൂപയുമാണ് കുറച്ചത്. ഇതോടെ ഫലത്തിൽ സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 10.52 രൂപയും, ഡീസൽ ലിറ്ററിന് 7.40 രൂപയും കുറഞ്ഞിരുന്നു.

പ്രധാന നഗരങ്ങളിലെ ഇന്ധനവില
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ പെട്രോൾ വിലയിൽ മാറ്റമില്ല. ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയാണ് പുതുക്കിയ വില. ഡീസൽ ലിറ്ററിന് 89.62 രൂപയിൽ വിൽപ്പന നടത്തുന്നു. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപയും ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 107.41 രൂപയും ഡീസൽ ലിറ്ററിന് 96.52 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.70 രൂപയാണ് വില. ഡീസൽ ലിറ്ററിന് 92.64 രൂപയാണ് വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് ഇന്ന് 105.89 രൂപയും ഡീസലിന് 96.52 രൂപയുമാണ് വില.
നഗരംപെട്രോള്‍(രൂപ)ഡീസല്‍ (രൂപ)
തിരുവനന്തപുരം107.7196.52
കൊച്ചി105.7092.64
കോഴിക്കോട്105.8996.52
ന്യൂഡല്‍ഹി96.7289.62
മുംബൈ106.3194.27

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്