ആപ്പ്ജില്ല

Petrol Diesel Rate Today:ഇന്ധന കയറ്റുമതിയിലൂടെ റഷ്യയ്ക്ക് വൻവരുമാനം; 3 വർഷത്തെ ഉയർന്ന നിലവാരം

Petrol Diesel Rate News : ക്രൂഡ് ഓയിൽ വിലയിൽ ഇടിവ്. ഡോളറിനെതിരായ വിനിമയ മൂല്യത്തിൽ രൂപ ഇടിവ് പ്രകടമാക്കുന്നു. റഷ്യയിൽ നിന്നുള്ള ഇന്ധന കയറ്റുമതിയിൽ വൻവർധന

Authored byശിവദേവ് സി.വി | Samayam Malayalam 17 Apr 2023, 4:01 pm
Petrol Diesel Rate : കൊച്ചി: അസംസ്കൃത എണ്ണവിലയിൽ ഇടിവ്. ബാരലിന് 86.25 ഡോളറാണ് ഇപ്പോഴത്തെ വിലനിലവാരം. റഷ്യയിൽ നിന്നുള്ള ഇന്ധന കയറ്റുമതി വർധിക്കുന്നതായി റിപ്പോർട്ടുകൾ. യുഎസിലെ ബാങ്കിങ് രംഗത്തെ തകർച്ച കാരണം 80 ഡോളറിന് താഴേക്ക് കഴിഞ്ഞ മാസം ക്രൂ‍ഡ് ഓയിൽ വില ഇടിഞ്ഞിരുന്നു. ‌
Samayam Malayalam crude oil
പ്രതീകാത്മക ചിത്രം


ഇന്ധനവില്പനയിലൂടെ റഷ്യ വലിയ വരുമാനം നേടുന്നു. 2020 ഏപ്രിൽ മുതലുള്ളതിൽ ഏറ്റവും കൂടിയ വരുമാനമാണ് ഇക്കഴിഞ്ഞ മാർച്ചിൽ ക്രൂ‍ഡ് ഓയിൽ, ക്രൂ‍ഡ് ഓയിൽ അനുബന്ധ ഉല്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിലൂടെ രാജ്യം നേടിയത്. ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ 1 ബില്യൺ ഡോളറുകളുടെ അധിക വരുമാനമാണ് ലഭിച്ചത്.


പ്രതിദിനം 600,000 ബാരലുകളുടെ വർധനവാണ് ഇന്ധന കയറ്റുമതിയിൽ ഉണ്ടായത്. ഇതോടെ പ്രതിദനിം 8.1 മില്യൺ ബാരലുകൾ എന്ന തോതിലാണ് കയറ്റുമതി. മാർച്ചിൽ തങ്ങൾ, പ്രതിദിനം 700,000 ബാരലുകളുടെ ക്രൂഡ് ഓയിൽ ഉല്പാദനം കുറച്ചിരുന്നതായി റഷ്യ അറിയിച്ചിരുന്നു.

Also Read : രാജ്യത്ത് പഞ്ചസാരയുടെ വില കുതിച്ചുയരുന്നു; വേനൽക്കാലത്ത് ഇനിയും വർധിക്കുമെന്ന് വിലയിരുത്തൽ
ഇന്ധനവില
മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപയും, ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ് ഇപ്പോഴത്തെ വില. ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയും, ഡീസൽ 89.62 രൂപയുമാണ്.

തിരുവനന്തപുരത്ത് പെട്രോളിന് 109.73 രൂപയും, ഡീസലിന് 97.20 രൂപയുമാണ് വില നിലവാരം. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 108.28 രൂപയും, ഡീസലിന് 97.20 രൂപയുമാണ് വില. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 107.77 രൂപയും, ഡീസൽ, ലിറ്ററിന് 96.69 രൂപയുമാണ് വില.

Also Read : പ്രതിമാസ വരുമാനം ഉറപ്പു തരുന്ന ദീർഘകാല നിക്ഷേപ പദ്ധതികൾ
ക്രൂഡ് ഓയിൽ വില ഇടിയുന്ന സാഹചര്യങ്ങളിലും ഇന്ത്യയിലെ എണ്ണക്കമ്പനികൾ, മാസങ്ങളായി ഇന്ധന വിലയിൽ മാറ്റം വരുത്താൻ തയ്യാറായിട്ടില്ല. നേരത്തെയുണ്ടായിരുന്ന നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണിത്. കേന്ദ്ര സര്‍ക്കാര്‍, പെട്രോൾ, ഡീസൽ തീരുവ കുറച്ചതിന് ശേഷം കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തെ ഇന്ധന വിലയിൽ മാറ്റമുണ്ടായിട്ടില്ല.

സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച സെസ്, ഇന്ധനത്തിന് ബാധകമായതോടെ,2023 ഏപ്രിൽ 1 മുതൽ കേരളത്തിൽ പെട്രോൾ-ഡീസൽ വില വർധിച്ചിരുന്നു. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില, രൂപയുടെ വിനിമയ നിരക്ക് തുടങ്ങിയവയ്ക്കനുസരിച്ചാണ്, എണ്ണക്കമ്പനികൾ രാജ്യത്തെ ഇന്ധന വില നിശ്ചയിക്കുന്നത്.

രൂപ
ഡോളറിനെതിരെ 81.89 എന്ന നിലവാരത്തിൽ ഇടിവിലാണ് രൂപയുടെ ഇപ്പോഴത്തെ വിനിമയനിരക്ക്.

ഇന്ധനവില ഒറ്റ നോട്ടത്തിൽ

നഗരംപെട്രോള്‍ (രൂപ)ഡീസല്‍ (രൂപ)
തിരുവനന്തപുരം109.7397.20
കൊച്ചി107.7796.69
കോഴിക്കോട്108.2897.20
ന്യൂഡല്‍ഹി96.7289.62
മുംബൈ106.3194.27

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്