ആപ്പ്ജില്ല

ഓഹരി വിപണിയിൽ നഷ്ടം നികത്തി വമ്പൻ കുതിപ്പ്

മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപകര്‍ വിപണിയില്‍ താല്‍പര്യം കാട്ടിയത് സൂചികകള്‍ക്ക് നേട്ടമായി

TNN 7 Dec 2017, 4:36 pm
മുംബൈ: ഓഹരി വിപണിയിൽ കഴിഞ്ഞ ദിവസത്തെ നഷ്ടം നികത്തി കുതിച്ചു. സെന്‍സെക്‌സ് 352.03 പോയിന്‍റ് നേട്ടത്തിൽ 32,949.221ലെത്തി. അതേസമയം നിഫ്റ്റി 122.60 പോയിന്‍റ് നേട്ടത്തില്‍ 10,166.70ലുമെത്തിയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1843 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ 835 ഓഹരികള്‍ നഷ്ടം നേരിട്ടു.
Samayam Malayalam sensex jump over 352 points on all round buying
ഓഹരി വിപണിയിൽ നഷ്ടം നികത്തി വമ്പൻ കുതിപ്പ്


ഓട്ടോ, മൂലധന സാമഗ്രി, ഊര്‍ജം, ബാങ്ക്, ലോഹം, ധനകാര്യം തുടങ്ങിയ മേഖലകളിലെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപകര്‍ വിപണിയില്‍ താല്‍പര്യം കാട്ടിയത് സൂചികകള്‍ക്ക് നേട്ടമായി. പൊതുമേഖലാ ബാങ്കുകളുടെ മൂലധനം ഉയർത്തുന്നതിന് സർക്കാർ ഉടൻ പണം അനുവദിക്കുമെന്ന വാർത്തയും മാർക്കറ്റിന് തുണയായി.

റിസർവ്‌ ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ ഇതിനായി 3200 കോടി ഡോളർ ഉടൻ അനുവദിക്കുമെന്ന് വ്യക്തമാക്കിയത് ബാങ്കിങ് ഓഹരികൾക്ക് ഉണർവ്വേകി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് മികച്ച നേട്ടം കൈവരിച്ചത്. ഇതിന്‍റെ ചുവട് പിടിച്ചു മറ്റു പ്രമുഖ കമ്പനികളുടെ ഓഹരികളിലും മുന്നേറ്റം പ്രകടമായി. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ 1843 ഷെയറുകളുടെ മൂല്യത്തിലാണ് കുതിപ്പുണ്ടായത്.

ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്‍റ്സ്, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചു. അതേസമയം ടിസിഎസ്, കോള്‍ ഇന്ത്യ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ ക്ലോസ് ചെയ്തപ്പോൾ നഷ്ടം നേരിട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്