ആപ്പ്ജില്ല

Motilal Oswal:ഉയർന്ന റിട്ടേണും ഡിവിഡന്റും ഉറപ്പ്; 5 ഓഹരികൾ നിർദേശിച്ച് മോത്തിലാൽ ഓസ്വാൾ

Stock Recommendation: ഓഹരി വിപണി ശുഭസൂചന കാണിക്കുന്ന സമയത്ത് നിക്ഷേപിക്കാൻ മികച്ച 5 ഓഹരികൾ നിർദേശിച്ചിരിക്കുകയാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ. ഈ ഓഹരികളിൽ ചിലത് ഇനിയും ഉയരാൻ സാധ്യതയുള്ളവയും, ചിലത് മികച്ച ഡിവിഡന്റ് നൽകുന്നവയുമാണ്.

Authored byManjari | Samayam Malayalam 16 Feb 2023, 5:07 pm
ചില ഓഹരികൾ വാങ്ങാൻ മോത്തിലാൽ ഓസ്വാൾ നിക്ഷേപകരോട് ശുപാർശ ചെയ്തിട്ടുണ്ട്. 30% വരെ റിട്ടേൺ വാഗ്ദാനം ചെയ്യുന്ന 5 ഓഹരികൾ വാങ്ങാനും കൈവശം വയ്ക്കാനുമാണ് ബ്രോക്കറേജ് സ്ഥാപനം ശുപാ‍ർശ ചെയ്തിരിക്കുന്നത്. ഭാരത് ഫോർജ് (Bharat Forge), ബോഷ് ലിമിറ്റഡ് (Bosch Ltd), ഗ്രാസിം ഇൻഡസ്ട്രീസ് (Grasim Industries), കാസ്ട്രോൾ ഇന്ത്യ (Castrol India), ഐഷർ മോട്ടോഴ്സ് (Eicher Motors) എന്നിവയാണ് ഈ ഓഹരികൾ. ഈ ഓഹരികളിൽ ചിലത് ഒരു ഓഹരിക്ക് 200 രൂപ വരെ ലാഭവിഹിതം പ്രഖ്യാപിച്ചു.
Samayam Malayalam 5 top stocks that recommended by motilal oswal
Motilal Oswal:ഉയർന്ന റിട്ടേണും ഡിവിഡന്റും ഉറപ്പ്; 5 ഓഹരികൾ നിർദേശിച്ച് മോത്തിലാൽ ഓസ്വാൾ


ബോഷ് ലിമിറ്റഡ് (Bosch Limited)

ബോഷ് ലിമിറ്റഡ് 2023 ഫെബ്രുവരി 22 ന് സാമ്പത്തിക വർഷത്തിലെ ഒരു ഓഹരിക്ക് 200 രൂപ ഇടക്കാല ലാഭവിഹിതം എന്ന റെക്കോർഡ് തീയതിയായി നിശ്ചയിച്ചു.

ടാർഗറ്റ് വില : 18,125 രൂപ
നിലവിലെ ഓഹരി വില: 17,947.95 രൂപ
റേറ്റിം​ഗ് : ഹോൾഡ്

52 വീക്ക് ഹൈ/ ലോ: 18,224.70/ 12,932.45 രൂപ
നിലവിലെ വിപണിമൂല്യം: 52,889.32 കോടി രൂപ
ഡിവിഡന്റ്: 1.17%
മുഖവില: 10 രൂപ
പിബി റേഷ്യോ : 4.93
പി/ഇ റേഷ്യോ : 38.36

ഭാരത് ഫോർജ് (Bharat Forge)

ഭാരത് ഫോർജ് ലിമിറ്റഡ്, ഓട്ടോ ആൻസിലറീസ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ലാർജ് ക്യാപ് കമ്പനിയാണ്. കഴിഞ്ഞ 3 വർഷത്തിൽ ഈ സ്റ്റോക്ക് 69 ശതമാനവും, കഴിഞ്ഞ ഒരു വർഷത്തിൽ 14% ആദായവും നൽകിയിട്ടുണ്ട്.

ടാർഗറ്റ് വില : 1065 രൂപ
നിലവിലെ ഓഹരി വില: 854 രൂപ
റേറ്റിം​ഗ് : ബൈ
വളർച്ചാ സാധ്യത : 30%

52 വീക്ക് ഹൈ/ ലോ: 919.45 / 595 രൂപ
നിലവിലെ വിപണിമൂല്യം: 39,649.53 കോടി രൂപ
ഡിവിഡന്റ്: 0.44%
മുഖവില: 2 രൂപ
പിബി റേഷ്യോ : 5.87
പി/ഇ റേഷ്യോ : 63.15

Also Read : 28% മുതൽ 64% വരെ ഉയരാൻ സാധ്യത; 5 ഓഹരികളിൽ ശ്രദ്ധവെയ്ക്കാൻ പ്രഭുദാസ് ലില്ലാധർ

ഗ്രാസിം ഇൻഡസ്ട്രീസ് (Grasim Industries)

ഈ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഈ ലാർജ് ക്യാപ് ഓഹരി 3 വർഷത്തിനിടെ 116% റിട്ടേൺ നൽകി. കഴിഞ്ഞ ഒരു വർഷത്തിനിടെ, ഈ ഓഹരി ഏകദേശം 5% ഇടിവ് രേഖപ്പെടുത്തി.

ടാർഗറ്റ് വില : 1900 രൂപ
നിലവിലെ ഓഹരി വില: 1,637.75 രൂപ
റേറ്റിം​ഗ് : ബൈ
വളർച്ചാ സാധ്യത : 18%

52 വീക്ക് ഹൈ/ ലോ: 1,839.50 / 1,276.60 രൂപ
നിലവിലെ വിപണിമൂല്യം: 1,07,648 കോടി രൂപ
ഡിവിഡന്റ്: 0.34%
മുഖവില: 2 രൂപ
പിബി റേഷ്യോ : 0.62
പി/ഇ റേഷ്യോ : 18.04

കാസ്ട്രോൾ ഇന്ത്യ (Castrol India)

സാമ്പത്തിക ബാധ്യതകൾ ഒന്നുമില്ലാത്ത ഈ മിഡ് ക്യാപ് പെട്രോകെമിക്കൽസ് ഓഹരി കഴിഞ്ഞ ഒരു വർഷത്തിൽ 2% റിട്ടേൺ നൽകി. കഴിഞ്ഞ 3 വർഷത്തിനിടെ ഈ ഓഹരി 24% ഇടിവ് രേഖപ്പെടുത്തി.


വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി 5 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 3.50 രൂപ എന്ന ലാഭവിഹിതം നൽകാൻ കമ്പനി ശുപാർശ ചെയ്തു.

ടാർഗറ്റ് വില : 145 രൂപ
നിലവിലെ ഓഹരി വില: 121.15 രൂപ
റേറ്റിം​ഗ് : ബൈ
വളർച്ചാ സാധ്യത : 22%
52 വീക്ക് ഹൈ/ ലോ: 136.80 / 99.05 രൂപ
നിലവിലെ വിപണിമൂല്യം: 11,849.69 കോടി രൂപ
ഡിവിഡന്റ്: 0.00%
മുഖവില: 5 രൂപ
പിബി റേഷ്യോ : 6.26
പി/ഇ റേഷ്യോ : 14.56

Also Read : സ്റ്റോക്ക് മാർക്കറ്റ്; പുതിയ നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ഐഷർ മോട്ടോഴ്സ് (Eicher Motors)

ഈ ലാർജ് ക്യാപ് ഓട്ടോ സെക്ടർ സ്റ്റോക്ക് കഴിഞ്ഞ ഒരു വർഷത്തിൽ 20 ശതമാനവും, കഴിഞ്ഞ 3 വർഷത്തിനിടെ 74 ശതമാനവും ഉയർന്നു. കഴിഞ്ഞ 3 മാസങ്ങളിൽ ഇത് 7% ഇടിവ് രേഖപ്പെടുത്തി.

ടാർഗറ്റ് വില : 3625 രൂപ
നിലവിലെ ഓഹരി വില: 3,275.25 രൂപ
റേറ്റിം​ഗ് : ബൈ
വളർച്ചാ സാധ്യത : 11%

52 വീക്ക് ഹൈ/ ലോ: 3,889.65/ 2,159.55 രൂപ
നിലവിലെ വിപണിമൂല്യം: 89,837.53 കോടി രൂപ
ഡിവിഡന്റ്: 0.64%
മുഖവില: 1 രൂപ
പിബി റേഷ്യോ : 7.18
പി/ഇ റേഷ്യോ : 34.24

Read Latest Business News and Malayalam news

ഓതറിനെ കുറിച്ച്
Manjari

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്