ആപ്പ്ജില്ല

ട്രേഡിങ് വോളിയം ഉയരുന്നു; ഉയ‍ർന്ന ബ്രേക്കൗട്ട് രേഖപ്പെടുത്തിയ ഒരു ഓഹരി

കർണാടക തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി കുതിച്ച് ആരോഗ്യ മേഖലയിൽ നിന്ന് ഒരു കമ്പനി. ട്രേഡിങ് വോളിയം കുതിക്കുന്നു. ഗ്ലോബൽ ഹെൽത്ത് ലിമിറ്റഡ് ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്

Samayam Malayalam 12 May 2023, 7:09 pm

ഹൈലൈറ്റ്:

  • ഉയർന്ന ട്രേഡിങ് വോളിയം
  • ബ്രേക്കൗട്ട് രേഖപ്പെടുത്തിയ ഒരു ഓഹരി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam stock
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുന്നോടിയായി ഇന്ത്യൻ വിപണികൾ ആശങ്കകളോടെയാണ് വ്യാപാരം നടത്തുന്നത്. തുടക്കത്തിൽ നിഫ്റ്റിയും സെൻസെക്സും ഇടിഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള നിക്ഷേപകർക്കിടയിലെ പരിഭ്രാന്തിക്കിടയിലും ഈ പ്രതിരോധം തകർത്ത് ഗ്ലോബൽ ഹെൽത്ത് ലിമിറ്റഡ് ഓഹരി വില കുതിച്ചു. ഇന്ത്യയുടെ വടക്ക്, കിഴക്കൻ മേഖലകളിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സ്വകാര്യ മൾട്ടി-സ്പെഷ്യാലിറ്റി കമ്പനികളിൽ ഒന്നാണ് ഗ്ലോബൽ ഹെൽത്ത് ലിമിറ്റഡ്.

വെള്ളിയാഴ്ച രാവിലെ ഓഹരി വില 6.5 ശതമാനത്തിലധികം ഉയർന്നു. ഈ ശക്തമായ മുന്നേറ്റത്തോടെ, ഏകദേശം 11 ആഴ്ചത്തെ ബ്രേക്ക്ഔട്ട് രേഖപ്പെടുത്തിയിരിക്കുകയാണ് ഓഹരി. ഇപ്പോൾ ഓഹരിയിലെ ട്രേഡിങ് വോളിയവും കുതിച്ചുയരുന്നുണ്ട്. മൊത്തം ട്രേഡിങ് വോളിയം 11 ലക്ഷത്തിലധികം ഓഹരികളാണ്. ഇത് അതിന്റെ 10 ദിവസത്തെ ശരാശരി വോളിയമായ 3.50 ലക്ഷം ഷെയറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നാലിരട്ടി അധികമാണ്. മറ്റ് സാങ്കേതിക ഘടകങ്ങൾ ഓഹരിയുടെ മുന്നേറ്റത്തിന് അനുകൂലമാണ്.
പ്രതിദിന ആർഎസ്ഐ ഓഹരിയുടെ ബുള്ളിഷ് സോൺ സൂചിപ്പിക്കുന്നു. പ്രതിദിന എംഎസിഡിയും സ്റ്റോക്കിലെ പോസിറ്റീവ് ട്രെൻഡ് സൂചിപ്പിക്കുന്നു. വരും ദിവസങ്ങളിൽ ഈ ഓഹരി വാച്ച്‍ലിസ്റ്റിൽ സൂക്ഷിക്കാം.

(Disclaimer: ഇന്ത്യയിലെ നമ്പര്‍ 1 നിക്ഷേപ മാഗസിനായ ദലാൽ സ്ട്രീറ്റ് ഇൻവെസ്റ്റ്മൻറ് മാഗസിൻേറതാണ് ഈ ലേഖനം. ഓഹരികളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനും മികച്ച സ്റ്റോക്ക് റെക്കമൻഡേഷനായും ഇവിടെ ക്ലിക്ക് ചെയ്യൂ

Disclaimer: This above is third party content and TIL hereby disclaims any and all warranties, express or implied, relating to the same. TIL does not guarantee, vouch for or endorse any of the above content or its accuracy nor is responsible for it in any manner whatsoever. The content does not constitute any investment advice or solicitation of any kind. Users are advised to check with certified experts before taking any investment decision and take all steps necessary to ascertain that any information and content

ഈ ലേഖനം ടൈംസ് ഇൻറർനെറ്റ് ലിമിറ്റഡിൻേറതല്ല. ഇതിൽ പരാമർശിക്കുന്ന വിവരങ്ങൾക്ക് കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല. ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. ഇതിന് സർട്ടിഫൈഡ് ബ്രോക്കർമാരുടെ സഹായം തേടാം.)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്