Please enable javascript.Trending Stock,ഓഹരി വിപണി ഇടിഞ്ഞപ്പോഴും ഉയര്‍ന്ന പ്രകടനവുമായി ഒരു ഓഹരി - bharat dynamics is full of ammunition - Samayam Malayalam

ഓഹരി വിപണി ഇടിഞ്ഞപ്പോഴും ഉയര്‍ന്ന പ്രകടനവുമായി ഒരു ഓഹരി

Samayam Malayalam 7 Apr 2022, 5:18 pm
Subscribe

ഓഹരി വിപണി ഇടിഞ്ഞപ്പോഴും റെക്കോര്‍ഡ് നേട്ടവുമായി പ്രതിരോധമേഖലയിൽ നിന്ന് ഒരു ഓഹരി. ഹ്രസ്വകാല, ദീര്‍ഘകാല ശരാശരികളെയും മറികടന്ന്ഓഹരി വില. ശ്രദ്ധേയമായി ഭാരത് ഡൈനാമിക്‌സ്

ഹൈലൈറ്റ്:

  • ശ്രദ്ധേയമായി ഭാരത് ഡൈനാമിക്‌സ് ഓഹരി

  • ഓഹരി വില റെക്കോര്‍ഡ് ഉയരത്തിൽ
Stock
കൊച്ചി: സാങ്കേതികവിദ്യാ രംഗത്തെ ഓഹരികളും മറ്റ് വളർച്ചാ സാധ്യതയുള്ള ഓഹരികളും കുത്തനെ ഇടിഞ്ഞതിനാൽ ഇന്ത്യൻ ഓഹരി വിപണി കടുത്ത നഷ്ടം നേരിടുകയാണ്. പണപ്പെരുപ്പത്തെ ചെറുക്കാൻ ഫെഡറൽ റിസര്‍വ് നടപടികൾ സ്വീകരിച്ചേക്കും എന്ന സൂചന പുറത്ത് വന്നതിൻെറ പിന്നാലെയാണിത്.
സെൻസെക്‌സ് 0.78 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി 0.70 ശതമാനം ഇടിഞ്ഞ് 17,700 എന്ന ലെവലി ന് താഴെയായി. സൂചികകളിൽ ശക്തമായ വിൽപന സമ്മര്‍ദ്ധമുണ്ടായിട്ടും, പ്രതിരോധ മേഖലയിലെ ഓഹരികൾ നേട്ടമുണ്ടാക്കുന്നുണ്ട്. ഈ മേഖലയിലെ ചില ഓഹരികൾ വ്യാഴാഴ്ച മൂന്ന് മുതൽഏഴ് ശതമാനം വരെ നേട്ടമുണ്ടാക്കി.

ഈ രംഗത്തെ പ്രധാന ഓഹരികളിലൊന്നാണ് ഭാരത് ഡൈനാമിക്‌സ് ഓഹരി. വിപണിയിലെ തകര്‍ച്ചക്കിടയിലും ഓഹരി വില ഏകദേശം ഏഴ് ശതമാനം ഉയർന്നു. വ്യാഴാഴ്ച ഓഹരി പുതിയ ഉയരത്തിലെത്തി.

ഉയര്‍ന്ന വോളിയത്തിലെ ബ്രേക്ക്ഔട്ടിന് ഓഹരി സാക്ഷ്യം വഹിച്ചു. ട്രേഡിങിൻെറ ആദ്യ സെഷനിൽ തന്നെ 50 ദിവസത്തെ ശരാശരി വോള്യത്തേക്കാൾ മൂന്ന് മടങ്ങ് വോള്യത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇത് ഓഹരിയിലുള്ള നിക്ഷേപകരുടെ താൽപ്പര്യത്തെയും ഉയര്‍ന്ന വിപണി പങ്കാളിത്തത്തെയും സൂചിപ്പിക്കുന്നു. ഒരു മാസത്തിനുള്ളിൽ ഓഹരി വില 36.5 ശതമാനം ഉയർന്നപ്പോൾ വാര്‍ഷികാടിസ്ഥാനത്തിൽ 55.65 ശതമാനമാണ് നേട്ടം. എല്ലാ ഹ്രസ്വകാല, ദീര്‍ഘകാല ശരാശരികളെയും മറികടന്ന്ഓഹരി വില പുതിയ ഉയരത്തിലാണ്.
അതേസമയം ശ്രദ്ധാപൂര്‍വം വേണം നിക്ഷേപകര്‍ ഓഹരി തിരഞ്ഞെടുക്കാൻ.


സ്റ്റോക്ക് മാര്‍ക്കറ്റില്‍ തുടക്കക്കാരനാണോ? ഓഹരി വിപണിയുടെ ലോകത്തേക്ക് ആദ്യ ചുവട് വെയ്ക്കാം. ഇവിടെ ക്ലിക്ക് ചെയ്യൂ.

(Disclaimer: This above is third party content and TIL hereby disclaims any and all warranties, express or implied, relating to the same. TIL does not guarantee, vouch for or endorse any of the above content or its accuracy nor is responsible for it in any manner whatsoever. The content does not constitute any investment advice or solicitation of any kind. Users are advised to check with certified experts before taking any investment decision and take all steps necessary to ascertain that any information and content provided is correct, updated and verified.

ഈ ലേഖനം ടൈംസ് ഇൻറർനെറ്റ് ലിമറ്റഡിൻേറതല്ല. ഇതിൽ പരമാർശിക്കുന്ന വിവരങ്ങൾക്ക് കമ്പനിക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ല. ഇതിലെ ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. ഇതിന് സർട്ടിഫൈഡ് ബ്രോക്കർമാരുടെ സഹായം തേടാം.)
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ