ആപ്പ്ജില്ല

വില 100 രൂപയിൽ താഴെ; രണ്ടും കേന്ദ്ര പൊതുമേഖല ഓഹരികൾ; അതിവേ​ഗം 23% ലാഭത്തിന് സാധ്യത

ഇപ്പോൾ 100 രൂപയിൽ താഴെ വിപണി വിലയുള്ള രണ്ടു ഓഹരികളെയാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളിലെ ‌ടെക്നിക്കൽ റിസർച്ച് അനലി​സ്റ്റുകൾ ഹ്രസ്വകാല നിക്ഷേപത്തിനായി നിർദേശിച്ചിരിക്കുന്നത്. ഇവ രണ്ടും കേന്ദ്ര സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളാണ്. ഓഹരികളുടെ ടെക്നിക്കൽ അനാലിസിസ് പോസിറ്റീവ് സൂചന നൽകുന്നു.

Authored byപിൻ്റു പ്രകാശ് | Samayam Malayalam | 6 Mar 2024, 7:31 am

ഹൈലൈറ്റ്:

  • 100 രൂപയിൽ താഴെയുള്ള ഓഹരികൾ
  • രണ്ടും പൊതുമേഖലാ ഓഹരികൾ
  • ടെക്നിക്കൽ അനാലിസിസ് പോസിറ്റീവാണ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Best Stocks List To Buy Today
പ്രതീകാത്മക ചിത്രം
കഴിഞ്ഞ ദിവസം നേരിയ തിരുത്തൽ നേരിട്ടെങ്കിലും നിർണായക സപ്പോർട്ട് മേഖലയിൽ നിന്നും പിന്തുണയാർജിച്ച് തിരികെ വരാനുള്ള ശക്തമായ ലക്ഷണം പ്രധാന ഓഹരി സൂചികകളിൽ പ്രകടമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഓഹരികൾ കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾ വീണ്ടും സജീവമാകാമെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളിലെ ‌ടെക്നിക്കൽ അനലിസ്റ്റുമാർ സൂചിപ്പിച്ചു. ഇതിനിടെ ഹ്രസ്വകാലയളവിലേക്ക് വാങ്ങാവുന്നതും 100 രൂപയിൽ താഴെ വിപണി വിലയുള്ളതുമായ രണ്ട് ഓഹരികളെ ഇവർ നിർദേശിച്ചു. ഇതിന്റെ വിശദാംശം നോക്കാം.
ബാങ്ക് ഓഫ് മഹാരാഷ്ട്ര

പ്രമുഖ പൊതുമേഖല സ്ഥാപനമായ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ (BSE : 532525, NSE : MAHABANK) ഓഹരികൾ 61 -63.7 രൂപ നിലവാരത്തിൽ നിന്നും വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ മുതിർന്ന ടെക്നിക്കൽ റിസർച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി നിർദേശിച്ചു. ഇവിടെ നിന്നും ഹ്രസ്വകാലയളവിൽ ഓഹരിയുടെ വില 71 മുതൽ 78 രൂപ വരെ മുന്നേറാം എന്നാണ് അനുമാനം. ഇതിലൂടെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഓഹരിയിൽ നിന്നും 23 ശതമാനം വരെ നേട്ടം പ്രതീക്ഷിക്കുന്നു.

Home Loan Repayment: ഭവന വായ്പ നേരത്തെ അടച്ചു തീർത്താലുണ്ടാകുന്ന നേട്ടങ്ങൾ

അതേസമയം ബാങ്ക് ഓഫ് മഹാരാഷ്ട്ര ഓഹരി ഇപ്പോൾ വങ്ങുന്നവർ 57.5 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് വ്യക്തമാക്കി. അടുത്തിടെ നേരിട്ട നേരിയ തിരുത്തലിനു ശേഷം കുതിപ്പിന്റെ പാതയിലേക്ക് ഓഹരി തിരികെയെത്തി. ഇതോടെ ഓഹരിയുടെ ചാർ‌ട്ടിൽ 'ഹയർ ഹൈ ഹയർ ലോ' പാറ്റേൺ വീണ്ടും പ്രകടമായിട്ടുണ്ട്. ഇതു ശുഭലക്ഷണമാണെന്നും എച്ച്‍ഡിഎഫ്സി സെക്യൂരിറ്റീസിന്റെ ടെക്നിക്കൽ അനലിസ്റ്റ് ചൂണ്ടിക്കാട്ടി.

മെ​ഗാ ഐപിഒയുമായി ടാറ്റ സൺസ് എത്തിയേക്കും; ഏത് ടാറ്റ ​ഗ്രൂപ്പ് ഓഹരിക്കാകും കൂടുതൽ നേട്ടം?
എൻഎച്ച്പിസി

മിനിരത്ന പദവിയുള്ള കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥപനവും വൻകിട ജലവൈദ്യുതി ഉത്പാദകരുമാണ് എൻഎച്ച്പിസി (BSE : 533098, NSE : NHPC). ഇതിന്റെ ഓഹരികൾ 92 രൂപ നിലവാരത്തിൽ നിന്നും വാങ്ങാമെന്ന് ബൊണാൺസ പോർട്ട്ഫോളിയോയുടെ ടെക്നിക്കൽ റിസർച്ച് അനലിസ്റ്റ് ദ്രുമിൽ വിത്ത്‍ലാനി നിർദേശിച്ചു. ഇവി‌ടെ നിന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഓഹരിയുടെ വില 97.5 രൂപയിലേക്ക് ഉയരാമെന്നാണ് നിഗമനം. ഇതിലൂടെ ആറു ശതമാനം നേട്ടമാണ് എൻഎച്ച്പിസി ഓഹരിയിൽ നിന്നും പ്രതീക്ഷിക്കുന്നത്.

ഡിഐപിയും ചക്ഷുവും തയ്യാർ; സൈബർ തട്ടിപ്പുകാരുടെ വേല ഇനി നടക്കില്ല; കേന്ദ്രത്തിന്റെ വക ഉ​ഗ്രൻ പൂട്ട്
അതേസമയം എൻഎച്ച്പിസി ഓഹരി ഇപ്പോൾ വാങ്ങുന്നവർ 90.40 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ബൊണാൺസ പോർട്ട്ഫോളിയോയു‌ടെ ടെക്നിക്കൽ അനലിസ്റ്റ് പറഞ്ഞു. ഓഹരിയുടെ ദിവസ ചാർട്ടിൽ അസെൻഡിങ് ട്രിയാംഗിൾ പാറ്റേണിലുള്ള നീക്കം പ്രകടമാണ്. ഉയരുന്ന ഓഹരി ഇടപാടുകളുടെ എണ്ണവും ഒരു ബ്രേക്കൗട്ട് കുതിപ്പിനുള്ള സൂചന നൽകുന്നു. ആർഎസ്ഐ സൂചകത്തിലും അനുകൂല ലക്ഷണങ്ങൾ പ്രകടമാണെന്നും ടെക്നിക്കൽ അനലിസ്റ്റ് സൂചിപ്പിച്ചു.

(Disclaimer: മേൽസൂചിപ്പിച്ച ഓഹരികളിലെ നിക്ഷേപ സംബന്ധമായ അഭിപ്രായം ബ്രോക്കറേജ് സ്ഥാപനങ്ങൾ സ്വന്തം നിലയിൽ നൽകിയതാണ്. ഇതിൽ ടൈംസ് ഇന്റർനെറ്റിന് പങ്കൊന്നുമില്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതയ്ക്കു വിധേയമാണ്. ഓഹരി നിക്ഷേപത്തിന് മുൻപ് സെബി അംഗീകരിച്ചിട്ടുള്ള മാർക്കറ്റ് അനലിസ്റ്റുകളിൽ നിന്നും നിങ്ങൾക്ക് മാർഗനിർദേശം തേടാം.)
പിൻ്റു പ്രകാശ് നെ കുറിച്ച്
പിൻ്റു പ്രകാശ്
പിന്റു പ്രകാശ്, 2014 മുതൽ മലയാള മാധ്യമ മേഖലയിൽ സജീവമാണ്. സാമ്പത്തികം (സ്റ്റോക്ക് മാർക്കറ്റ്), ദേശീയ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ അതീവ താത്പര്യം. നിലവിൽ ടൈംസ് ഗ്രൂപ്പിന്‍റെ ഭാ​ഗമായി പ്രവർത്തിക്കുന്നു.... Read More

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്