ആപ്പ്ജില്ല

ട്രെന്റായി ചാലറ്റ് ഹോട്ടല്‍

വൈ ടി ഡി അടിസ്ഥാനത്തില്‍ മുപ്പത് ശതമാനം വരുമാനം ഈ ഓഹരി നല്‍കിയിട്ടുണ്ട്. തുണക്കാരായ മറ്റ് ഓഹരികളെ അപേക്ഷിച്ച് ഇത് കൂടുതലാണ്.

DSIJ 3 Mar 2022, 4:54 pm
വിപണിയില്‍ ആദ്യമണിക്കൂറില്‍ തന്നെ 10% ഉയര്‍ന്ന് ട്രെന്റ് സൃഷ്ടിച്ചിരിക്കുകയാണ് ചാലറ്റ് ഹോട്ടല്‍. നാലു ട്രേഡിങ് സെഷനുകളിലായി ഈ ഓഹരി അതിശക്തമായ ബുള്ളിഷ് വികാരമാണ് പ്രകടിപ്പിക്കുന്നത്. ഏറ്റവും താഴ്ന്ന നിലവാരമായി 242 രൂപ രേഖപ്പെടുത്തിയ ഓഹരി 18%ത്തിനടുത്ത് ഉയര്‍ന്നു. ഇതോടെ ഓഹരി അതിന്റെ ഹ്രസ്വകാല പ്രതിരോധ മേഖലയായ 280-282 രൂപയ്ക്ക് മുകളിലെത്തി.
Samayam Malayalam chalet hotel stock market updates
ട്രെന്റായി ചാലറ്റ് ഹോട്ടല്‍

ശുഭ സൂചനകളോടെ വിപണി; അപ്പര്‍സര്‍ക്യൂട്ടില്‍ കയറിയ കുഞ്ഞന്‍ ഓഹരികളറിയാം
ഓഹരി എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ് എത്തിയിരിക്കുന്നത്. ശരാശരി വോളിയത്തെ മറികടന്നിട്ടുണ്ട്. 10 ദിവസം - 30 ദിവസത്തെയും വോളിയം ശരാശരിയെ മറികടന്ന് കുതിച്ചിട്ടുണ്ട്. ഇത് ഈ ഓഹരിയിലെ വന്‍ പങ്കാളിത്തത്തെയാണ് ചൂണ്ടിക്കാട്ടുന്നത്.100 ഡിഎംഎയില്‍ നല്ല പിന്തുണ നേടിയിട്ടുണ്ട്. മൂവിങ് ആവറേജ് ഹ്രസ്വ-മീഡിയം കാലയളവിലേക്ക് ഓഹരിയുടെ കരുത്തിനെയാണ് സൂചിപ്പിക്കുന്നത്. മൊമന്റം ഇന്‍ഡിക്കേറ്ററായ ആര്‍എസ്‌ഐയും ബുള്ളിഷ് അതിര്‍ത്തിയിലേക്ക് എത്തിയിട്ടുണ്ട്. മറ്റൊരു ട്രെന്റ് സൂചകമായ എഡിഎക്‌സ് 28ന് മുകളിലേക്ക് ഉയര്‍ന്നു. ഓഹരിയില്‍ പുതിയ വാങ്ങലുകള്‍ കൂടുന്നതായി ഇഐഎസ് സൂചിപ്പിക്കുന്നു. ഓഹരിയുടെ ബുള്ളിഷ് വികാരം വരും ദിവസങ്ങളിലും കൂടുതല്‍ കരുത്തുറ്റതാകുമെന്ന് തന്നെയാണ് എല്ലാ സാങ്കേതിക സൂചകങ്ങളും പരിശോധിച്ചാല്‍ മനസിലാകുക. വൈ ടി ഡി അടിസ്ഥാനത്തില്‍ മുപ്പത് ശതമാനം വരുമാനം ഈ ഓഹരി നല്‍കിയിട്ടുണ്ട്. തുണക്കാരായ മറ്റ് ഓഹരികളെ അപേക്ഷിച്ച് ഇത് കൂടുതലാണ്. ഹ്രസ്വകാലത്തേക്ക് പൊസിഷണല്‍ ട്രേഡര്‍മാര്‍ക്ക് ഈ ഓഹരിയെ വരും ദിവസങ്ങളില്‍ മാന്യമായ ലാഭത്തിനായി തങ്ങളുടെ വാച്ച്‌ലിസ്റ്റില്‍ സൂക്ഷിക്കാവുന്നതാണ്.

ഓഹരി വിപണിയില്‍ പുതിയ ആളാണോ? 1986 മുതല്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ നിക്ഷേപ മാസികയായ 'ദലാല്‍ സ്ട്രീറ്റ് ഇന്‍വെസ്റ്റ്മെന്റ് ജേണലിന്റെ' കൂടെ വിപ്ലവകരമായ 'ആദ്യ ചുവട്' വയ്ക്കാം. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

(Disclaimer: This above is third party content and TIL hereby disclaims any and all warranties, express or implied, relating to the same. TIL does not guarantee, vouch for or endorse any of the above content or its accuracy nor is responsible for it in any manner whatsoever. The content does not constitute any investment advice or solicitation of any kind. Users are advised to check with certified experts before taking any investment decision and take all steps necessary to ascertain that any information and content provided is correct, updated and verified.

(ഈ ലേഖനം ടൈംസ് ഇൻറർനെറ്റ് ലിമറ്റഡിൻേറതല്ല. ഇതിൽ പരമാർശിക്കുന്ന വിവരങ്ങൾക്ക് കമ്പനിക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ല. ഇതിലെ ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. ഇതിന് സർട്ടിഫൈഡ് ബ്രോക്കർമാരുടെ സഹായം തേടാം.)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്