ആപ്പ്ജില്ല

ഓഹരിവിപണികളിൽ വിപ്ലവത്തിന് കളമൊരുങ്ങുന്നു; ചാറ്റ് ജിപിറ്റിക്ക് വിപണിയുടെ ചലനങ്ങൾ പ്രവചിക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ

മാനുഷികമായ വിശകലനങ്ങൾക്ക് സമാനമായ വിലയിരുത്തലുകൾ നടത്താൻ സാങ്കേതികവിദ്യയ്ക്ക് സാധിക്കുന്നു. വിവിധ തരം വാർത്തകൾ വിപണിയെ സംബന്ധിച്ച് പോസിറ്റീവാണോ, നെ​ഗറ്റീവാണോ എന്നതിൽ കൃത്യമായ വിലയിരുത്തലുകൾ സാധ്യമാകുന്നു. ഈ രം​ഗത്ത് കൂടുതൽ പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

Authored byശിവദേവ് സി.വി | Samayam Malayalam 19 Apr 2023, 12:56 pm
Samayam Malayalam Chat GPT Stock
പ്രതീകാത്മക ചിത്രം
ഓഹരിവിപണിയിൽ പുതിയ സാങ്കേതിക വിദ്യകൾ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. വിപണിയുമായി ബന്ധപ്പെട്ട ജോലികളിൽ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ചാറ്റ് ബോട്ടുകൾക്ക്, വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഒരു ഓഹരിയെ സംബന്ധിച്ച് വാർത്തകളുടെ തലക്കെട്ടുകൾ പോസിറ്റീവാണോ, നെഗറ്റീവാണോ എന്ന് വിലയിരുത്താനും സാധിക്കുന്നു. വാർത്തകളിലെയും, ലേഖനങ്ങളിലെയും അക്ഷരങ്ങൾ, കണ്ടന്റ് തുടങ്ങിയവ ട്രേഡിങ് സിഗ്നലുകളായി മാറാൻ പോലും ഭാവിയിൽ വലിയ സാധ്യതയുണ്ട്.

ഉദാഹരണത്തിന്, യുഎസിലെ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങൾ, വിപണിയെ എത്തരത്തിൽ സ്വാധീനിക്കുമെന്ന് ചാറ്റ് ജിപിറ്റി വഴി നേരത്തെ പ്രവചിക്കാൻ സാധിക്കുന്നു. ഇവിടെ, മനുഷ്യർ വിലയിരുത്തുന്നതിന് സമാനമായ രീതിയിൽ, സാങ്കേതികവിദ്യ വിലയിരുത്തലുകൾ നടത്തുന്നു. ഫെഡ് പോളിസി സ്റ്റേറ്റ്മെൻറ് തരംതിരിക്കാൻ പോലും ചാറ്റ് ജിപിറ്റിക്ക് സാധിക്കും. അതായത് യുഎസ് ഫെഡ് നടത്തുന്ന വിശകലനങ്ങൾക്ക് സമാനമായവ നടത്താൻ സാധിക്കുന്നു.


മറ്റൊരു ഉദാഹരണം പരിശോധിക്കാം; ബിസിനസ് അനലിസ്റ്റിക്സ് സൊല്യൂഷൻ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ഒറാക്കിൾ. 'ഒറാക്കിളിനെതിരെ കേസ് കൊടുത്തതിന് റിമിനി സ്ട്രീറ്റിന് 630,000 ഡോളർ പിഴ ചുമത്തി'. 'ഈ വാർത്ത ഒറാക്കിൾ എന്ന കമ്പനിയെ സംബന്ധിച്ച് പോസിറ്റീവാണോ, നെഗറ്റീവാണോ ?' എന്ന ചോദ്യത്തിന് 'പോസിറ്റീവ്' എന്ന മറുപടി ലഭിക്കുന്നു. കമ്പനിയുടെ ഉല്പന്നങ്ങൾക്ക് ഡിമാൻഡ് വർധിക്കുന്നു. ഒപ്പം ഒറാക്കിളിന്റെ ഇന്റലക്ച്വൽ പ്രോപർട്ടി സംരക്ഷിക്കാൻ സാധിച്ചു. ഇത് നിക്ഷേപകരുടെ വിശ്വാസം വർധിപ്പിക്കുമെന്ന കൃത്യമായ വിലയിരുത്തലാണ് ലഭിച്ചത്.

Also Read : അദാനിയിൽ നിക്ഷേപിച്ച രാജീവ് ജെയിനിന്റെ ജിക്യുജി പാർട്ണേഴ്സ്; 19.17 ലക്ഷം അധിക ഓഹരികൾ വാങ്ങിയ എഫ്എംസിജി കമ്പനി
ഓഹരികളുടെ ചലനം മുൻകൂട്ടി കാണാൻ ചാറ്റ് ജിപിറ്റിക്ക് സാധിക്കുന്നതുമായി ബന്ധപ്പെട്ടും, റിട്ടേൺ നൽകുന്നതുമായി ബന്ധപ്പെട്ടും പഠനങ്ങൾ നടന്നു. ചാറ്റ് ജിപിറ്റിയെ ഒരു സാമ്പത്തിക വിദഗ്ധന് തുല്യമായി പരിഗണിച്ച് കോർപ്പറേറ്റ് വാർത്താ തലക്കെട്ടുകൾ വിശകലനം ചെയ്യുകയാണ് ചെയ്തത്. 2021ന് ശേഷമുള്ള ഹെഡിങ്ങുകളാണ് പരിഗണിച്ചത്. ചാറ്റ് ബോട്ടുകളുടെ ട്രെയിനിങ് ഡാറ്റ ഉൾപ്പെടാതെ, ആധികാരികത ഉറപ്പാക്കാനായിരുന്നു ഇത്.

Also Read : ഓഹരിവില 115 രൂപ; പൊറിഞ്ചു വെളിയത്ത് പോർട്ഫോളിയോയിലെ പുതിയ ഓഹരി, വാങ്ങിയത് 60,000 ഷെയറുകൾ
ഓഹരികളുടെ വരാനിരിക്കുന്ന ചലനങ്ങളുമായി ബന്ധപ്പെട്ട് ചാറ്റ് ജിപിറ്റി ഒരു സ്റ്റാറ്റിസ്റ്റിക്കൽ ലിങ്ക് ആണ് നൽകിയത്. വാർത്തകളിലെ തലക്കെട്ടുകളുമായി നേരിട്ട് ബന്ധമുള്ള പ്രവചനങ്ങളാണ് നടത്തിയത്. പുതിയ കണ്ടുപിടുത്തങ്ങൾ, ആകെയുള്ള ട്രേഡിങ് രീതികളെത്തന്നെ മാറ്റിമറിക്കുമെന്നാണ് കരുതുന്നത്. ഓഹരി വിപണികളെ സംബന്ധിച്ച് വലിയ മാറ്റങ്ങൾക്കാണ് കളമൊരുങ്ങുന്നത്.

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്