ആപ്പ്ജില്ല

ട്രെന്റായി ഗ്രീന്‍പാനല്‍ ഇന്റസ്ട്രീസ്

ശക്തമായ പ്രൈസ് ആക്ഷന്റെ പിന്തുണയോടെ ഗ്രീന്‍പാനല്‍ ഓഹരികള്‍ പത്ത് ദിവസം, മുപ്പത് ദിവസത്തെയും ശരാശരി വോളിയത്തെ മറികടന്നിട്ടുണ്ട്. ഈ ഓഹരിയിലുള്ള വലിയ പങ്കാളിത്തമാണ് ഏറ്റവും ശ്രദ്ധ നേടുന്നത്.

DSIJ 10 Mar 2022, 2:33 pm
ഇന്ന് വിപണിയുടെ ആദ്യമണിക്കൂറില്‍ തന്നെ ഗ്രീന്‍പാനല്‍ ഇന്റസ്ട്രീസ് ഓഹരികള്‍ ട്രെന്റായി കുതിച്ചുയര്‍ന്നു. 5% ഉയര്‍ന്നു കൊണ്ട് കനത്ത ബുള്ളിഷ് വികാരം പ്രകടിപ്പിക്കുകയാണ് ഓഹരി. രണ്ട് ട്രേഡിങ് സെഷനുകളിലായി 13% കുതിച്ചുയര്‍ന്നുകൊണ്ട് ഓഹരി മുകളിലേക്കുള്ള ജൈത്രയാത്ര തുടരുമെന്നാണ് സൂചന നല്‍കുന്നത്. ഗ്യാപ് അപോടെ ആരംഭിച്ച ഓഹരി ഉയര്‍ന്ന നേട്ടം കൈവരിക്കുകയായിരുന്നു. ഇന്നത്തെ ഏറ്റവും വലിയ ഉയരം രേഖപ്പെടുത്തിയേക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ശക്തമായ പ്രൈസ് ആക്ഷന്റെ പിന്തുണയോടെ ഗ്രീന്‍പാനല്‍ ഓഹരികള്‍ പത്ത് ദിവസം, മുപ്പത് ദിവസത്തെയും ശരാശരി വോളിയത്തെ മറികടന്നിട്ടുണ്ട്. ഈ ഓഹരിയിലുള്ള വലിയ പങ്കാളിത്തമാണ് ഏറ്റവും ശ്രദ്ധ നേടുന്നത്.
Samayam Malayalam green panel industries are trending stocks
ട്രെന്റായി ഗ്രീന്‍പാനല്‍ ഇന്റസ്ട്രീസ്


സാങ്കേതിക പാരാമീറ്ററുകള്‍ പരിഗണിച്ചാല്‍ ആര്‍എസ്‌ഐ എക്കാലത്തെയും വലിയ ഉയരത്തിലെത്തി കൊണ്ട് അറുപതിന് തൊട്ടുതാഴെയാണ്. എംഎസിഡിയും ഒബിവിയുമൊക്കെ നല്ല തോതില്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഹ്രസ്വകാല,മീഡിയം മൂവിങ് ആവറേജുകള്‍ അടക്കമുള്ള സാങ്കേതിക സൂചകങ്ങളൊക്കെ ഓഹരി വരുംദിവസങ്ങളിലും ശക്തമായ ബുള്ളിഷ് വികാരം നിലനിര്‍ത്തുമെന്നാണ് കാണിക്കുന്നത്.
ശുഭസൂചനകളില്‍ സൂചികകള്‍; അപ്പര്‍സര്‍ക്യൂട്ടിലെത്തിയ ചെറുഓഹരികള്‍ അറിയാം
വൈഡിടി അടിസ്ഥാനത്തില്‍ ഓഹരി പതിനെട്ട് ശതമാനം വരുമാനമാണ് ഉടമകള്‍ക്ക് നല്‍കിയത്. തുണക്കാരായ ഓഹരികളെ അപേക്ഷിച്ച് ഇത് വന്‍ വര്‍ധനവാണ്. ശരാശരിയ്ക്ക്് മുകളിലുള്ള വോളിയം കൂടി പരിഗണിക്കുമ്പോള്‍ ഹ്രസ്വ-മീഡിയം കാലയളവുകളില്‍ 538 രൂപയെന്ന ഉയരത്തിലെത്താനുള്ള ശേഷിയും പ്രതീക്ഷിക്കാം.

ഓഹരി വിപണിയില്‍ പുതിയ ആളാണോ? 1986 മുതല്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ നിക്ഷേപ മാസികയായ 'ദലാല്‍ സ്ട്രീറ്റ് ഇന്‍വെസ്റ്റ്മെന്റ് ജേണലിന്റെ' കൂടെ വിപ്ലവകരമായ 'ആദ്യ ചുവട്' വയ്ക്കാം. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

(Disclaimer: This above is third party content and TIL hereby disclaims any and all warranties, express or implied, relating to the same. TIL does not guarantee, vouch for or endorse any of the above content or its accuracy nor is responsible for it in any manner whatsoever. The content does not constitute any investment advice or solicitation of any kind. Users are advised to check with certified experts before taking any investment decision and take all steps necessary to ascertain that any information and content provided is correct, updated and verified.

(ഈ ലേഖനം ടൈംസ് ഇൻറർനെറ്റ് ലിമറ്റഡിൻേറതല്ല. ഇതിൽ പരമാർശിക്കുന്ന വിവരങ്ങൾക്ക് കമ്പനിക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ല. ഇതിലെ ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. ഇതിന് സർട്ടിഫൈഡ് ബ്രോക്കർമാരുടെ സഹായം തേടാം.)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്