ആപ്പ്ജില്ല

മൂന്ന് ദിവസത്തിൽ 15% വരെ ഉയർച്ച നേടിയ ഓഹരി; ഇനിയും കുതിപ്പിനി സാധ്യത

കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയ ഓഹരിയാണ് ജിൻഡാൽ സോ. സാങ്കേതികമായ മിക്ക സൂചകങ്ങളും ഓഹരിക്ക് അനുകൂലമാണ്. വരാനിരിക്കുന്ന വ്യാപാര സെഷനുകളിലേക്ക്,മൊമന്റം ട്രേഡേഴ്സിന് ഈ ഓഹരിയെ പരി​ഗണിക്കാവുന്നതാണ്.

Authored byശിവദേവ് സി.വി | DSIJ 9 Mar 2023, 2:16 pm
ഇന്ന് മിക്സഡായ വികാരത്തിലാണ് ഇന്ത്യൻ ആഭ്യന്തര വിപണികളിൽ വ്യാപാരം ആരംഭിച്ചത്. തുടർന്ന് ശക്തമായ ചാഞ്ചാട്ടമാണ് വിപണിയിൽ ദൃശ്യമായത്. വിശാല വിപണിയിൽ നിലവാരമുള്ള ഓഹരികളിൽ സ്റ്റോക്ക് സ്പെസിഫിക് ചലനങ്ങൾ ദൃശ്യമായി. അത്തരത്തിൽ ഒരു ഓഹരിയാണ് ജിൻഡാൽ സോ (NSE CODE : JINDALSAW). ഈ ഓഹരി 5 ശതമാനത്തിൽ അധികം ഉയരുകയും ശക്തമായ വാങ്ങൽ താല്പര്യം പ്രകടമാക്കുകയും ചെയ്തു. ഇതേ തുടർന്ന് ഈ ഓഹരി എൻഎസ്ഇയിൽ 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 177 രൂപയിലെത്തി.
Samayam Malayalam Stock
പ്രതീകാത്മക ചിത്രം


സാങ്കേതികമായി ഈ ഓഹരി, അതിന്റെ 84 ആഴ്ചയിലെ കപ്പ് പാറ്റേൺ, ശക്തമായ വോളിയത്തോടെ മറികടന്നു. പ്രതിവാര ചാർട്ടിലും ഉയർന്ന വാങ്ങൽ താല്പര്യം ദൃശ്യമാണ്. പ്രതിദിന ചാർട്ടിൽ ഓഹരി, 20 ഡിഎംഎ നിലവാരത്തിൽ നിന്ന് സപ്പോർട്ടെടുക്കുന്നു. കഴിഞ്ഞ 3 ദിവസത്തിൽ 15% വരെ ഉയർച്ചയാണ് ഈ ഓഹരി കാഴ്ച്ച വെച്ചത്. സാങ്കേതികമായി പരിശോധിക്കുമ്പോൾ 14 പീരിയഡ് ആർഎസ്ഐ (72.79), സൂപ്പർ ബുള്ളിഷ് പ്രദേശത്താണ് നിലനിൽക്കുന്നത്. ഇത് ഓഹരിയുടെ കരുത്ത് പ്രകടമാക്കുന്നു.

Also Read : അദാനിയെ 'രക്ഷിച്ച'ജിക്യുജി പാർട്ണേഴ്സിന്റെ പോർട്ഫോളിയോ; 3 ഓഹരികളുടെ മൂല്യം 7,957 കോടി
മാക്ഡിയിൽ നടന്നിരിക്കുന്ന ബുള്ളിഷ് പോസിറ്റീവ് ക്രോസ് ഓവർ, ഉയർച്ചാ സാധ്യതയെ സൂചിപ്പിക്കുന്നു. മറ്റ് മൊമന്റം സൂചികകളും, സാങ്കേതിക സൂചകങ്ങളും ഓഹരിയിലെ പോസിറ്റീവായ പ്രൈസ് ആക്ഷൻ സൂചന നൽകുന്നു. ഇത്തരത്തിലുള്ള ബുള്ളിഷ് ട്രെൻഡുകൾ വരാനിരിക്കുന്ന ദിവസങ്ങളിൽ ഓഹരി ഉയരുമെന്ന സൂചന നൽകുന്നു. ഈ ഓഹരിയുടെ അടുത്ത രണ്ട് റെസിസ്റ്റൻസ് ലെവലുകൾ 182,190 നിലവാരങ്ങളിലാണ്. തൊട്ടടുത്തുള്ള സപ്പോർട്ട് 157 നിലവാരത്തിലാണ്.

(Disclaimer: ഇന്ത്യയിലെ നമ്പര്‍ 1 നിക്ഷേപ മാഗസിനായ ദലാൽ സ്ട്രീറ്റ് ഇൻവെസ്റ്റ്മൻറ് മാഗസിൻേറതാണ് ഈ ലേഖനം. ഓഹരികളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനും മികച്ച സ്റ്റോക്ക് റെക്കമൻഡേഷനായും ഇവിടെ ക്ലിക്ക് ചെയ്യൂ

Disclaimer: This above is third party content and TIL hereby disclaims any and all warranties, express or implied, relating to the same. TIL does not guarantee, vouch for or endorse any of the above content or its accuracy nor is responsible for it in any manner whatsoever. The content does not constitute any investment advice or solicitation of any kind. Users are advised to check with certified experts before taking any investment decision and take all steps necessary to ascertain that any information and content provided is correct, updated and verified.

ഈ ലേഖനം ടൈംസ് ഇൻറർനെറ്റ് ലിമറ്റഡിൻേറതല്ല. ഇതിൽ പരമാർശിക്കുന്ന വിവരങ്ങൾക്ക് കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല. ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. ഇതിന് സർട്ടിഫൈഡ് ബ്രോക്കർമാരുടെ സഹായം തേടാം.)

Read Latest Business News and Malayalam News

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്