ആപ്പ്ജില്ല

വിപണിയിലെ തിരിച്ച‌ടി പ്രശ്നമല്ലാത്ത 5 ഓഹരികൾ; ഇപ്പോൾ വാങ്ങിയാൽ 15% ലാഭം നേടാം

പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസും ബൊണാൺസ പോർ‌ട്ട്ഫോളോയോയുമാണ് ഓഹരി നിർദേശത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. ഓയിൽ ഇന്ത്യ ലിമിറ്റഡ്, സി ജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ്, തമിഴ്നാട് ന്യൂസ്പ്രിന്റ് ആൻഡ് പേപ്പർസ്, വിപ്രോ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളുടെ ലക്ഷ്യവിലയും ​സ്റ്റോപ്പ് ലോസ് നിലവാരവും ഉൾപ്പെടെയുള്ള വിശദാംശം നോക്കാം.

Authored byപിൻ്റു പ്രകാശ് | Samayam Malayalam 8 May 2024, 7:55 am

ഹൈലൈറ്റ്:

  • ടെക്നിക്കൽ അനാലിസിസിൽ ശുഭസൂചന
  • ഹ്രസ്വകാലയളവിലേക്ക്‌ നിക്ഷേപിക്കാം
  • പ്രമുഖ അനലിസ്റ്റുകളുടെ നിർദേശം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Bullish Short Term Stocks
പ്രതീകാത്മക ചിത്രം
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വിപണിയിൽ തിരിച്ച‌ടി നേരിട്ടെങ്കിലും ഓഹരികൾ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും പ്രകടമായിരുന്നു. കമ്പനികളുടെ മാർച്ച് പാദ പ്രവർത്തനഫലങ്ങളും മറ്റ് അനുകൂല വാർത്തകളുമാണ് അടിസ്ഥാനം. ഇന്ത്യൻ വിപണിയിലെ സാഹചര്യം മെച്ചപ്പെട്ടാൽ ഈ ഓഹരികളിൽ കൂടുതൽ നേട്ടം കരസ്ഥമാക്കാനുള്ള സാധ്യതയുണ്ടെന്നാണ് ടെക്നിക്കൽ അനലിസ്റ്റുകളുടെ അഭിപ്രായം. ഹ്രസ്വകാലയളവിലേക്ക് നിക്ഷേപത്തിനായി നിർദേശിച്ച അഞ്ച് ഓഹരികളുടെ വിശദാംശം ചുവടെ ചേർക്കുന്നു.

ഓയിൽ ഇന്ത്യ


കേന്ദ്ര സർക്കാരിന് കീഴിലുള്ള എണ്ണ പര്യവേക്ഷണ കമ്പനിയായ ഓയിൽ ഇന്ത്യ ലിമിറ്റഡ് (BSE : 533106, NSE : OIL) ഓഹരികൾ 633 രൂപയിൽ നിന്നും വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിലെ മുതിർന്ന ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് വിനയ് രജനി പറഞ്ഞു. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ പൊതുമേഖല ഓഹരിയുടെ വില 725 രൂപ നിലവാരത്തിലേക്ക് ഉയരാമെന്നാണ് നിഗമനം. ഇതിലൂടെ 15 ശതമാനം വരെ ലാഭം നേടാമെന്നാണ് പ്രതീക്ഷ. ഇപ്പോൾ ഓയിൽ ഇന്ത്യ ഓഹരി വാങ്ങുന്നവർ 590 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാൻ ശ്രദ്ധിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് വിനയ് രജനി നിർദേശിച്ചു.


സി ജി പവർ


വൈദ്യുത സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്തൃ / വ്യവസായിക തലത്തിൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്ന മുൻനിര കമ്പനിയാണ് സി ജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് (BSE : 500093, NSE : CGPOWER). ഇതിന്റെ ഓഹരികൾ 550 മുതൽ 572 രൂപ നിലവാരത്തിനിടയിൽ നിന്നും വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ മുതിർന്ന ടെക്നിക്കൽ റിസർച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി നിർദേശിച്ചു. ഹ്രസ്വകാലയളവിൽ സി ജി പവർ ഓഹരിയുടെ വില 628 രൂപയിലേക്ക് മുന്നേറാമെന്നാണ് നിഗമനം. ഇതിലൂടെ 10 മുതൽ 14 ശതമാനം വരെ നേട്ടം കരസ്ഥമാക്കാമെന്നാണ് പ്രതീക്ഷ. ഇപ്പോൾ സി ജി പവർ ഓഹരി വാങ്ങുന്നവർ 530 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ടെക്നിക്കൽ റിസർച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറഞ്ഞു.

ഈയാഴ്ചയിൽ രണ്ടിരട്ടിയായി വർധിക്കും; 84 രൂപയുടെ ഈ ഓഹരി കൈവശമുണ്ടോ?

തമിഴ്നാട് ന്യൂസ്പ്രിന്റ്


വിവിധതരം കടലാസുകൾ നിർമിക്കുന്നതിൽ മുന്നിലുള്ള തമിഴ്നാട് ന്യൂസ്പ്രിന്റ് ആൻഡ് പേപ്പർസ് (BSE : 531426, NSE : TNPL) ഓഹരികൾ 281 രൂപയിൽ നിന്നും വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിലെ മുതിർന്ന ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് വിനയ് രജനി നിർദേശിച്ചു. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ സ്മോൾ ക്യാപ് ഓഹരിയുടെ വില 315 രൂപയിലേക്ക് കുതിച്ചുയരാമെന്നാണ് അനുമാനം. ഇതിലൂടെ 12.5 ശതമാനം ലാഭം നേടാമെന്നാണ് പ്രതീക്ഷ. ഇപ്പോൾ തമിഴ്നാട് ന്യൂസ്പ്രിന്റ് ഓഹരി വാങ്ങുന്നവർ 269 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാൻ ശ്രദ്ധിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് വിനയ് രജനി പറഞ്ഞു.

ചരിത്രം വഴി മാറുന്നു; ഇന്ത്യയിൽ എയർക്രാഫ്റ്റ് നിർമാണം തുടങ്ങി ടാറ്റ

വിപ്രോ


ഇന്ത്യയിലെ വൻകി‌ട ഐടി കമ്പനിയാണ് വിപ്രോ ലിമിറ്റഡ‍് (BSE : 507685, NSE : WIPRO). ഇതിന്റെ ഓഹരികൾ 462 മുതൽ 463 രൂപ നിലവാരത്തിനിടയിൽ നിന്നും വാങ്ങാമെന്ന് ബൊണാൺസ പോർട്ട്ഫോളിയോയുടെ റിസർച്ച് അനലിസ്റ്റ് മിതേഷ് കർവ നിർദേശിച്ചു. ഹ്രസ്വകാലയളവിൽ വിപ്രോ ഓഹരിയുടെ വില 485 രൂപ നിലവാരത്തിലേക്ക് മുന്നേറാമെന്നാണ് നിഗമനം. ഇതിലൂടെ 5 ശതമാനം നേട്ടം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ വിപ്രോ ഓഹരി വാങ്ങുന്നവർ 450 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് മിതേഷ് കർവ പറഞ്ഞു.

‌‌ടാറ്റ സ്റ്റീൽ


സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഉരുക്ക് ഉത്പാദകരായ ടാറ്റ സ്റ്റീൽ (BSE : 500470, NSE : TATASTEEL) ഓഹരികൾ 164 രൂപയിൽ നിന്നും വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിലെ മുതിർന്ന ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് വിനയ് രജനി പറഞ്ഞു. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ടാറ്റ ഓഹരിയുടെ വില 181 രൂപ നിലവാരത്തിലേക്ക് കുതിച്ചുയരാമെന്നാണ് അനുമാനം. ഇതിലൂടെ 10 ശതമാനം ലാഭം നേടാമെന്നാണ് പ്രതീക്ഷ. ഇപ്പോൾ ടാറ്റ സ്റ്റീൽ ഓഹരി വാങ്ങുന്നവർ 157 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാൻ ശ്രദ്ധിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് വിനയ് രജനി പറഞ്ഞു.

(Disclaimer: മേൽസൂചിപ്പിച്ച ഓഹരികളിൽ നിക്ഷേപ സംബന്ധമായ നിർദേശം ബ്രോക്കറേജ് സ്ഥാപനങ്ങൾ സ്വന്തം നിലയിൽ പങ്കുവെച്ചതാണ്. ഇതിൽ ടൈംസ് ഇന്റർനെറ്റിന് ഉത്തരവാദിത്തമില്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്കു വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുൻപ്, സെബി അംഗീകരിച്ചിട്ടുള്ള സാമ്പത്തിക വിദഗ്ധരുടെ സേവനം നിങ്ങൾക്ക് തേടാവുന്നതാണ്.)
ഓതറിനെ കുറിച്ച്
പിൻ്റു പ്രകാശ്
പിന്റു പ്രകാശ്, 2014 മുതൽ മലയാള മാധ്യമ മേഖലയിൽ സജീവമാണ്. സാമ്പത്തികം (സ്റ്റോക്ക് മാർക്കറ്റ്), ദേശീയ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ അതീവ താത്പര്യം. നിലവിൽ ടൈംസ് ഗ്രൂപ്പിന്‍റെ ഭാ​ഗമായി പ്രവർത്തിക്കുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്