ആപ്പ്ജില്ല

10 രൂപയിൽ താഴെ വിലയുള്ള 5 സൂപ്പർ പെന്നി ഓഹരികൾ; പറന്നു കയറിയത് 10% വരെ

മിക്സഡായ വികാരമാണ് ഇന്ന് വിപണിയിൽ പ്രകടമായത്. ഉയരത്തിലാണ് ഇന്ന് ഇന്ത്യൻ വിപണികളിൽ വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് ഇടിവുണ്ടാവുകയായിരുന്നു. ബിഎസ്ഇ ഹെൽത്ത് കെയർ സെക്ടറാണ് ഏറ്റവും മോശം പ്രകടനം നടത്തിയത്. എന്നാൽ, ബാങ്കിങ്-ഫിനാൻഷ്യൽ സർവീസ് സെക്ടറുകൾ മികച്ച പ്രകടനം നടത്തിയതിനാൽ സൂചികയിൽ വലിയ തകർച്ചയുണ്ടായില്ല.

Authored byശിവദേവ് സി.വി | DSIJ 24 Apr 2023, 1:37 pm
രാവിലെ 10.15ന് ബിഎസ്ഇ സെൻസെക്സ് സൂചിക, 0.06% ഉയർന്ന് 59,688 നിലവാരത്തിലെത്തിയിരുന്നു. നിഫ്റ്റി 50 സൂചിക ഇതേ സമയത്ത് 0.07% കയറി 17,636 നിലവാരത്തിൽ വ്യാപാരം ക്ലോസ് ചെയ്തു. സെൻസെക്സിൽ ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ കമ്പനി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. അതേ സമയം സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ്, മഹീന്ദ്ര & മഹീന്ദ്ര, ഐടിസി എന്നീ ഓഹരികൾ വിപണിയെ താഴേക്കു വലിച്ചു.
Samayam Malayalam Multibagger Penny Stocks
പ്രതീകാത്മക ചിത്രം


മികച്ച നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ചതിനെ തുടർന്ന്, ഐസിഐസിഐ ബാങ്കിന്റെ ഓഹരിവില ഏകദേശം 2% വരെ ഉയർന്ന് ബിഎസ്ഇയിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കി. പ്രൊഫിറ്റ് ആഫ്റ്റർ ടാക്സിൽ ബാങ്ക് റെക്കോർഡ് നേട്ടമായ 9122 കോടിയെന്ന 30% വളർച്ചയാണ് കൈവരിച്ചത്.


ബിഎസ്ഇയിൽ 1,714 ഓഹരികൾ ഉയർന്നപ്പോൾ, 1,301 ഓഹരികൾ ഇടിവ് നേരിട്ടു. ഇത്തരത്തിൽ അഡ്വാൻസ്-ഡിക്ലൈൻ അനുപാതം അഡ്വാൻസിന് അനുകൂലമായി. വിശാല വിപണി സൂചികകൾ മുഖ്യധാരാ സൂചികകളെ മറികടക്കുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്.

Also Read : Stocks To Buy:ഈ 3 ടാറ്റ ഓഹരികൾ പറന്നുയരാൻ സാധ്യത; വിദേശ നിക്ഷേപകർക്ക് 25% വരെ പങ്കാളിത്തം
ബിഎസ്ഇ സ്മാൾ ക്യാപ് വിഭാഗത്തിൽ, എച്ച്എൽഇ ഗ്ലാസ്കോട്ട് ലിമിറ്റഡ് 9% ൽ അധികം ഉയർന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കി. ഈ ഓഹരിയിലും, എൻജിഎൽ ഫൈൻ കെം ലിമിറ്റഡ്, നഹർ ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ഓഹരികളിലും വലിയ വാങ്ങൽ താല്പര്യം പ്രകടമായി.

ഇന്ന് വില കുതിച്ചു കയറി അപ്പർ സർക്യൂട്ടിലെത്തിയ പെന്നി ഓഹരികളുടെ വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. വരാനിരിക്കുന്ന വ്യാപാര സെഷനുകളിലേക്കായി ഇവയെ വാച്ച് ലിസ്റ്റിൽ സൂക്ഷിക്കാം.


(Disclaimer: ഇന്ത്യയിലെ നമ്പര്‍ 1 നിക്ഷേപ മാഗസിനായ ദലാൽ സ്ട്രീറ്റ് ഇൻവെസ്റ്റ്മൻറ് മാഗസിൻേറതാണ് ഈ ലേഖനം. ഓഹരികളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനും മികച്ച സ്റ്റോക്ക് റെക്കമൻഡേഷനായും ഇവിടെ ക്ലിക്ക് ചെയ്യൂ

Disclaimer: This above is third party content and TIL hereby disclaims any and all warranties, express or implied, relating to the same. TIL does not guarantee, vouch for or endorse any of the above content or its accuracy nor is responsible for it in any manner whatsoever. The content does not constitute any investment advice or solicitation of any kind. Users are advised to check with certified experts before taking any investment decision and take all steps necessary to ascertain that any information and content provided is correct, updated and verified.


ഈ ലേഖനം ടൈംസ് ഇൻറർനെറ്റ് ലിമിറ്റഡിൻേറതല്ല. ഇതിൽ പരമാർശിക്കുന്ന വിവരങ്ങൾക്ക് കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല. ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ്വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. ഇതിന് സർട്ടിഫൈഡ് ബ്രോക്കർമാരുടെ സഹായം തേടാം.)

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്