ആപ്പ്ജില്ല

ഒരു വർഷത്തിൽ 165% ലാഭം നൽകിയ സോളാർ ഓഹരി

ഇന്ന് ഈ ഓഹരി 929.35 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. 929.35 രൂപ വരെ വില ഉയരുകയും, 900 രൂപ വരെ താഴുകയും ചെയ്തു. ഓഹരിയുടെ ബിഎസ്ഇയിലെ 52 ആഴ്ച്ചയിലെ ഉയർന്ന/താഴ്ന്ന നിലവാരങ്ങൾ യഥാക്രമം 968.95/280 എന്നിങ്ങനെയാണ്.

Authored byശിവദേവ് സി.വി | DSIJ 25 Apr 2023, 5:20 pm
കഴിഞ്ഞ ഒരു വർഷത്തിൽ ഓഹരിയുടമകൾക്ക് മികച്ച ലാഭം നൽകിയ കമ്പനിയാണ് വാരീ റിന്യൂവബിൾ ടെക്നോളജീസ് ലിമിറ്റഡ് (Waaree Renewable Technologies Limited). 2022 ഏപ്രിൽ 22ന് ഓഹരിവില 342.75 രൂപയായിരുന്നു. 2023 ഏപ്രിൽ 21ന് 911.25 രൂപയിലേക്കാണ് വില വർധിച്ചത്. ഇത് ഏകദേശം 165% റിട്ടേണാണ്.
Samayam Malayalam Multibagger Stock
പ്രതീകാത്മക ചിത്രം


പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിലൂടെയുള്ള ഊർജ്ജേല്പാദനമാണ് കമ്പനിയുടെ പ്രധാന ബിസിനസ്. സോളാർ പിവി, സോളാർ പമ്പ്, സോളാർ പാർക്കുകൾ, ക്യാപ്റ്റീവ് കൺസംപ്ഷൻ, ഫ്ലോട്ടിങ് സോളാർ, റൂഫ് ടോപ് സോളാർ തുടങ്ങിയ മേഖലകളിൽ കൺസൾട്ടൻസി സേവനങ്ങൾ ഉൾപ്പെടെ നൽകുന്നു.


ഗ്രൂപ്പ് X ഓഹരിയാണിത്. 1,875.62 കോടി രൂപ മാർക്കറ്റ് ക്യാപ്പുള്ള ഓഹരി, എസ് & പി സ്മാൾ ക്യാപ് സൂചികയുടെ ഭാഗമാണ്. രണ്ടു വർഷം മുമ്പ് ഈ ഓഹരിയിൽ ഒരു ലക്ഷം രൂപ നിക്ഷേപം നടത്തിയിരുന്നുവെങ്കിൽ ഇന്ന് അത് 2.65 ലക്ഷം രൂപയായി മാറുമായിരുന്നു.

Also Read : രാകേഷ് ജുൻജുൻവാല & അസോസിയേറ്റ്സ്; പുതിയതായി വാങ്ങിക്കൂട്ടിയ 2 ഓഹരികൾ
മൂന്നാം പാദത്തിൽ, കൺസോളിഡേറ്റഡ് അടിസ്ഥാനത്തിൽ കമ്പനിയുടെ വരുമാനം 62.91% വർധിച്ചു. YoY അടിസ്ഥാനത്തിൽ 45.35 കോടിയിൽ നിന്ന് 73.88 കോടി എന്ന നിലയിലേക്കാണ് വരുമാനം വർധിച്ചത്. ഇതേ കാലയളവിൽ കമ്പനിയുടെ ലാഭം 11,254% വർധിച്ച് 24.98 കോടി രൂപയായി മാറി.

2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ആർഒഇ, ആർഒസിഇ എന്നിവ യഥാക്രമം 26.4%, 33.6% എന്നിങ്ങനെയാണ്. നിലവിലെ ടിടിഎം പി/ഇ അനുപാതം 38.8x എന്നതാണ്. ഇൻഡസ്ട്രി പി/ഇ 19.5x നിലവാരത്തിലാണ്.

(Disclaimer: ഇന്ത്യയിലെ നമ്പര്‍ 1 നിക്ഷേപ മാഗസിനായ ദലാൽ സ്ട്രീറ്റ് ഇൻവെസ്റ്റ്മൻറ് മാഗസിൻേറതാണ് ഈ ലേഖനം. ഓഹരികളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനും മികച്ച സ്റ്റോക്ക് റെക്കമൻഡേഷനായും ഇവിടെ ക്ലിക്ക് ചെയ്യൂ

Disclaimer: This above is third party content and TIL hereby disclaims any and all warranties, express or implied, relating to the same. TIL does not guarantee, vouch for or endorse any of the above content or its accuracy nor is responsible for it in any manner whatsoever. The content does not constitute any investment advice or solicitation of any kind. Users are advised to check with certified experts before taking any investment decision and take all steps necessary to ascertain that any information and content provided is correct, updated and verified.

ഈ ലേഖനം ടൈംസ് ഇൻറർനെറ്റ് ലിമിറ്റഡിൻേറതല്ല. ഇതിൽ പരമാർശിക്കുന്ന വിവരങ്ങൾക്ക് കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല. ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. ഇതിന് സർട്ടിഫൈഡ് ബ്രോക്കർമാരുടെ സഹായം തേടാം.)

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്