ആപ്പ്ജില്ല

ഓഹരി വില ആറു രൂപ മാത്രം; വളർച്ച സാധ്യത ഇനിയുമേറെ

തുടർച്ചയായ നേട്ടങ്ങളോടെ മൾട്ടിബാഗർ പരിവേഷം സജീവമാക്കാൻ ഇതിൽ ചില ഓഹരികൾക്കു സാധിച്ചിട്ടുണ്ട്. ഇന്ന് അപ്പർ സർക്യൂട്ടിലെത്തിയ പെന്നി സ്റ്റോക്കുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.

DSIJ 10 May 2022, 3:32 pm
ദുർബലമായ ആഗോള സൂചനകൾക്കിടയിൽ തിങ്കളാഴ്ച പ്രാദേശിക സൂചികകൾ വൻ നഷ്ടമാണ് രേഖപ്പെടുത്തിയത്. ആഗോളതലത്തിൽ എസ് ആൻഡ് പി 500 മൂന്നു ശതമാനത്തിലേറെ ഇടിഞ്ഞ് 4,000 ലെവലിൽ അവസാനിച്ചു. 2021 മാർച്ചിന് ശേഷം ആദ്യമായാണു സൂചിക 4000 ലെവലിന് താഴെയെത്തിയത്. ബെഞ്ച്മാർക്ക് സൂചകമായ നാസ്ഡാക്കും നാലു ശതമാനത്തിലധികം ഇടിഞ്ഞു. ആപ്പിൾ ഓഹരികളിൽ വൻ വിൽപന സമ്മർദം പ്രകടമായി. മൂന്നു ശതമാനത്തോളമാണ് ഇടിവ്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇന്നു നേട്ടത്തിലാണ് പ്രാദേശിക സൂചികകൾ തുടങ്ങിയത്. വ്യാപാരാവസാനത്തോടെ നഷ്ടത്തിലേക്കു നീങ്ങുകയാണെങ്കിലും വ്യാപാരത്തിലേറെ നേരവും നേട്ടത്തിലായിരുന്നു.
Samayam Malayalam trending stocks


Also Read: സ്‌കൂള്‍ ശേഷം വൈകുന്നേരങ്ങളില്‍ കുടുംബത്തിനായി തുടങ്ങിയ ബിസിനസ്; ഇന്ന് വരുമാനം 13.5 കോടി

മിക്ക ഏഷ്യൻ ഓഹരികളും കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. എസ്.ജി.എക്സ്. നിഫ്റ്റി 88 പോയിന്റ് നഷ്ടത്തിൽ തുടർച്ചയായ മൂന്നാം ദിവസവും ഒരു ഗ്യാപ് ഡൗൺ ഓപ്പണിങ് സൂചനകൾ നൽകിയ ശേഷമാണ് ഉയർന്നത്. ബി.എസ്.ഇ. സെൻസെക്സ് 0.21 ശതമാനം ഇടിഞ്ഞ് 54,355.77 ലെവലിലാണ് ആദ്യ മണിക്കൂറുകളിൽ നീങ്ങിയത്. അൾട്രാടെക് സിമെന്റ് ലിമിറ്റഡ്, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് എന്നിവയാണ് സെൻസെക്സിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. ടാറ്റ സ്റ്റീൽ, ടൈറ്റൻ കമ്പനി ലിമിറ്റഡ്, സൺ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് എന്നിവയെയാണ് ഏറ്റവും കൂടുതൽ ബാധിച്ച ഓഹരികൾ. ബി.എസ്.ഇ. മിഡ്ക്യാപ് 0.42 ശതമാനം ഇടിഞ്ഞ് 20,597ലും സ്‌മോൾ 0.21 ശതമാനം ഇടിഞ്ഞ് 26,585.22 എന്ന നിലയിലുമായിരുന്നു.

Also Read: അ‌സാധാരണം, അ‌പ്രതീക്ഷിതം; ഇടപെടലുകൾ കൊണ്ട് ശ്രദ്ധനേടി എൽ.ഐ.സി. ഐ.പി.ഒ.

നിഫ്റ്റി 50 സൂചിക പോസിറ്റീവ് നോട്ടിൽ തുറന്നെങ്കിലും പിന്നീട് 0.13 ശതമാനം ഇടിഞ്ഞ് 16,281.30 പോയിന്റിലാണ് വ്യാപാരം നടന്നത്. നിഫ്റ്റി 50 സൂചികയിൽ, അൾട്രാടെക് സിമെന്റ് ലിമിറ്റഡ്, ഐഷർ മോട്ടോഴ്സ്, ഭാരതി എയർടെൽ ലിമിറ്റഡ് എന്നിവയാണ് നേട്ടം കൈവരിച്ചത്. മറുവശത്ത്, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നിവയാണ് വലിയ വിലയിടിവിന് സാക്ഷ്യം വഹിച്ച ഓഹരികൾ. വിപണികളുടെ ചാഞ്ചാട്ടങ്ങളിലും ചെറു ഓഹരികൾ നിക്ഷേപകർക്ക് ആശ്വാസം പകർന്നു. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ മിന്നും പ്രകടനം നടത്താൻ ചില ഓഹരികൾക്കു സാധിച്ചു. തുടർച്ചയായ നേട്ടങ്ങളോടെ മൾട്ടിബാഗർ പരിവേഷം സജീവമാക്കാൻ ഇതിൽ ചില ഓഹരികൾക്കു സാധിച്ചിട്ടുണ്ട്. ഇന്ന് അപ്പർ സർക്യൂട്ടിലെത്തിയ പെന്നി സ്റ്റോക്കുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. വരാനിരിക്കുന്ന സെഷനുകളിൽ ഈ ഓഹരികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് നല്ലതാണ്.



സ്റ്റോക്ക് മാര്‍ക്കറ്റില്‍ തുടക്കക്കാരനാണോ? ഓഹരി വിപണിയുടെ ലോകത്തേക്ക് ആദ്യ ചുവട് വെയ്ക്കാം. ഇവിടെ ക്ലിക്ക് ചെയ്യൂ.

(Disclaimer: This above is third party content and TIL hereby disclaims any and all warranties, express or implied, relating to the same. TIL does not guarantee, vouch for or endorse any of the above content or its accuracy nor is responsible for it in any manner whatsoever. The content does not constitute any investment advice or solicitation of any kind. Users are advised to check with certified experts before taking any investment decision and take all steps necessary to ascertain that any information and content provided is correct, updated and verified.

ഈ ലേഖനം ടൈംസ് ഇൻറർനെറ്റ് ലിമറ്റഡിൻേറതല്ല. ഇതിൽ പരമാർശിക്കുന്ന വിവരങ്ങൾക്ക് കമ്പനിക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ല. ഇതിലെ ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. ഇതിന് സർട്ടിഫൈഡ് ബ്രോക്കർമാരുടെ സഹായം തേടാം.)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്