ആപ്പ്ജില്ല

വില 10 രൂപയിൽ താഴെ; ഇന്ന് 10% വരെ ഉയർന്ന പെന്നി ഓഹരികൾ

വാൾസ്ട്രീറ്റ് സൂചികകൾ ഒറ്റരാത്രികൊണ്ട് ഇടിഞ്ഞു. ഇന്ത്യൻ സൂചികകളിലെ വിവിധ മേഖലകളിൽ നഷ്ടം നേരിട്ടു. ഇന്ന് അപ്പർ സർക്യൂട്ടിൽ പൂട്ടിയ പെന്നി സ്റ്റോക്കുകൾ ഏതൊക്കെ എന്നറിയാം. വരാനിരിക്കുന്ന സെഷനുകളിൽ നിക്ഷേപകർക്ക് ഈ ഓഹരികൾ സൂക്ഷ്മമായി നിരീക്ഷിക്കാവുന്നതാണ്.

Authored byManjari | DSIJ 13 Apr 2023, 8:23 pm
വാൾസ്ട്രീറ്റ് സൂചികകൾ ഒറ്റരാത്രികൊണ്ട് സെഷൻ നഷ്ടത്തോടെ അവസാനിപ്പിച്ചു. മിക്ക ഏഷ്യൻ വിപണികളും ഇന്ന് ഇടിഞ്ഞു. വിവിധ മേഖലകളിൽ നഷ്ടം നേരിട്ട ഇന്ത്യയിലെ പ്രധാന സൂചികകളും നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്.
Samayam Malayalam Penny Stocks


ബി‌എസ്‌ഇ ഇൻഫർമേഷൻ ടെക്‌നോളജി 2% നഷ്‌ടത്തോടെ, ഇന്ന് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച മേഖലയായി. പെർസിസ്റ്റന്റ് സിസ്റ്റംസ്, എൽ‌ടി‌ഐ‌എം‌എൻ‌ടി‌ട്രീ ലിമിറ്റഡ് എന്നിവ വലിയ തോതിൽ നഷ്ടം നേരിട്ടു. ബി‌എസ്‌ഇ റിയൽ‌റ്റിയും ബി‌എസ്‌ഇ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സും മികച്ച നേട്ടമുണ്ടാക്കിയ മേഖലകളായി. അദാനി ഗ്രൂപ്പിന്റെ ഒട്ടുമിക്ക ഓഹരികളും മുന്നേറ്റത്തിൽ നിന്ന് ഇന്ന് ബ്രേക്ക്ഔട്ടോടെ വ്യാപാരം നടത്തുകയായിരുന്നു.


രാവിലെ 11:30 ന് ബിഎസ്ഇ സെൻസെക്‌സ് 0.41 ശതമാനം ഇടിഞ്ഞ് 60,144 എന്ന ലെവലിലെത്തി. നിഫ്റ്റി 50 സൂചിക 0.35 ശതമാനം ഇടിഞ്ഞ് 17,750 െൻ്ന ലെവലിലെത്തി. സെൻസെക്‌സിൽ, നെസ്‌ലെ ഇന്ത്യ (Nestle India), പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (Power Grid Corporation of India), ഏഷ്യൻ പെയിന്റ്‌സ് (Asian Paints) എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഇൻഫോസിസ് എന്നിവ വിപണിയെ പിന്നോട്ട് വലിച്ചു.

ബിഎസ്ഇയിലെ 1,681 ഓഹരികൾ ഉയരുകയും 1,518 ഓഹരികൾ താഴുകയും ചെയ്തു. അഡ്വാൻസ്-ഡിക്ലൈൻ റേഷ്യോ മുന്നേറ്റങ്ങൾക്ക് അനുകൂലമായി തുടർന്നു. ബിഎസ്ഇ സ്മോൾക്യാപ് സൂചികയിൽ മികച്ച നേട്ടമുണ്ടാക്കിയ ഗ്രൗവർ ആൻഡ് വെയിൽ (ഇന്ത്യ) ലിമിറ്റഡിന്റെ (Grauer & Weil India Ltd) ഓഹരികൾ 9 ശതമാനത്തിലധികം ഉയർന്ന് 52 ആഴ്ച്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഗ്രാഫൈറ്റ് ഇന്ത്യ ലിമിറ്റഡ് (Graphite India Ltd), ഐഎഫ്ജിഎൽ റിഫ്രാക്ടറീസ് ലിമിറ്റഡ് (IFGL Refractories Ltd) എന്നിവയുടെ ഓഹരികളും വൻതോതിൽ വാങ്ങലിന് സാക്ഷ്യം വഹിച്ചു.

താഴെ പറയുന്ന പെന്നി സ്റ്റോക്കുകളാണ് ഇന്ന് അപ്പർ സർക്യൂട്ടിലെത്തിയത്. ഇവയെ വരുന്ന സെഷനുകളിലെ വ്യാപാരത്തിനായി വാച്ച് ലിസ്റ്റിൽ സൂക്ഷിക്കാവുന്നതാണ്.


(Disclaimer: ഇന്ത്യയിലെ നമ്പര്‍ 1 നിക്ഷേപ മാഗസിനായ ദലാൽ സ്ട്രീറ്റ് ഇൻവെസ്റ്റ്മൻറ് മാഗസിൻേറതാണ് ഈ ലേഖനം. ഓഹരികളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനും മികച്ച സ്റ്റോക്ക് റെക്കമൻഡേഷനായും ഇവിടെ ക്ലിക്ക് ചെയ്യൂ

Disclaimer: This above is third party content and TIL hereby disclaims any and all warranties, express or implied, relating to the same. TIL does not guarantee, vouch for or endorse any of the above content or its accuracy nor is responsible for it in any manner whatsoever. The content does not constitute any investment advice or solicitation of any kind. Users are advised to check with certified experts before taking any investment decision and take all steps necessary to ascertain that any information and content provided is correct, updated and verified.


ഈ ലേഖനം ടൈംസ് ഇൻറർനെറ്റ് ലിമിറ്റഡിൻേറതല്ല. ഇതിൽ പരമാർശിക്കുന്ന വിവരങ്ങൾക്ക് കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല. ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ്വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. ഇതിന് സർട്ടിഫൈഡ് ബ്രോക്കർമാരുടെ സഹായം തേടാം.)

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
Manjari

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്