ആപ്പ്ജില്ല

ഓഹരി വില 10 രൂപയിൽ താഴെ; ഒറ്റ ദിവസത്തെ ഉയർച്ച 20% വരെ

ഇന്ന് പവർ,യൂട്ടിലിറ്റി, ഐടി സെക്ടറുകളിൽ മികച്ച നേട്ടമുണ്ടായി. ഇന്ന് ഇന്ത്യൻ ഓഹരി വിപണികൾ പോസിറ്റീവായിട്ടാണ് വ്യാപാരം ആരംഭിച്ചത്. അതേ സമയം ഏഷ്യൻ വിപണികൾ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ റിയൽറ്റി, ബിഎസ്ഇ കൺസ്യൂമർ ഡ്യൂറബിൾസ് എന്നീ സെക്ടറുകൾ ഒഴികെ മിക്ക സെക്ടറുകളും ഇന്ന് രാവിലെ ലാഭം നേടി.

Authored byശിവദേവ് സി.വി | DSIJ 23 May 2023, 5:01 pm
ഇന്ന് ഭൂരിഭാഗം അദാനി ഓഹരികളും അപ്പർ സർക്യൂട്ടിലെത്തി. അദാനി എന്റർപ്രൈസസ് ഓഹരിവില 10% ൽ അധികം വർധിച്ച്, ബിഎസ്ഇ ലാർജ് ക്യാപ് വിഭാഗത്തിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കി. ബിഎസ്ഇയിൽ 1,855 ഓഹരികൾ ഉയരുകയും 1,139 ഓഹരികളുടെ വില ഇടിയുകയും ചെയ്തു. ഇത്തരത്തിൽ അഡ്വാൻസ് - ഡിക്ലൈൻ അനുപാതം അഡ്വാൻസിന് അനുകൂലമായിരുന്നു.
Samayam Malayalam Penny Stocks
പ്രതീകാത്മക ചിത്രം


രാവിലെ 10.10ന് ബിഎസ്ഇ സെൻസെക്സ് 0.33% നേട്ടമുണ്ടാക്കി 62,165 നിലവാരത്തിലെത്തി. നിഫ്റ്റി 50 സൂചിക 0.43% വർധിച്ച് 18,392 നിലവാരത്തിലുമെത്തിയിരുന്നു. സെൻസെക്സിൽ ഇൻഫോസിസ്, വിപ്രോ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നീ ഓഹരികൾ ഏറ്റവുമധികം നേട്ടമുണ്ടാക്കി. അതേ സമയം മഹീന്ദ്ര & മഹീന്ദ്ര, കൊടക് മഹീന്ദ്ര ബാങ്ക്, ടൈറ്റൻ എന്നീ ഓഹരികൾ വലിയ നഷ്ടം നേരിട്ടു.


വിശാല വിപണി സൂചികകൾ ഇന്ന് മുഖ്യധാരാ സൂചികകളെ മറികടക്കുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്. എൻഎസിഎൽ ഇൻഡസ്ട്രീസ് ഓഹരികൾ ഉയർന്ന വോളിയത്തോടെ 15% ൽ അധികം നേട്ടമുണ്ടാക്കി. ഇത്തരത്തിൽ ബിഎസ്ഇ സ്മാൾക്യാപ് വിഭാഗത്തിൽ ഈ ഓഹരി ഏറ്റവുമധികം നേട്ടമുണ്ടാക്കി. റെപ്കോ ഹോം ഫിനാൻസ് ലിമിറ്റഡ്, വിമറ്റ ലാബ്സ് എന്നീ ഓഹരികളിലും വലിയ വാങ്ങൽ താല്പര്യം പ്രകടമായി.

Also Read : വീണ്ടും 10% അദാനി ഓഹരികൾ വാങ്ങിക്കൂട്ടി രാജീവ് ജെയിനിന്റെ ജിക്യുജി പാർട്ണേഴ്സ്; 3.5 ബില്യൺ ഡോളറിന്റെ ആകെ നിക്ഷേപം
ഇന്ന് അപ്പർ സർക്യൂട്ടിലെത്തിയ ഏതാനും പെന്നി ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. വരാനിരിക്കുന്ന വ്യാപാര സെഷനുകളിലേക്കായി ഇവയെ വാച്ച് ലിസ്റ്റിൽ സൂക്ഷിക്കാവുന്നതാണ്.


(Disclaimer: ഇന്ത്യയിലെ നമ്പര്‍ 1 നിക്ഷേപ മാഗസിനായ ദലാൽ സ്ട്രീറ്റ് ഇൻവെസ്റ്റ്മൻറ് മാഗസിൻേറതാണ് ഈ ലേഖനം. ഓഹരികളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനും മികച്ച സ്റ്റോക്ക് റെക്കമൻഡേഷനായും ഇവിടെ ക്ലിക്ക് ചെയ്യൂ

Disclaimer: This above is third party content and TIL hereby disclaims any and all warranties, express or implied, relating to the same. TIL does not guarantee, vouch for or endorse any of the above content or its accuracy nor is responsible for it in any manner whatsoever. The content does not constitute any investment advice or solicitation of any kind. Users are advised to check with certified experts before taking any investment decision and take all steps necessary to ascertain that any information and content provided is correct, updated and verified.


ഈ ലേഖനം ടൈംസ് ഇൻറർനെറ്റ് ലിമിറ്റഡിൻേറതല്ല. ഇതിൽ പരമാർശിക്കുന്ന വിവരങ്ങൾക്ക് കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല. ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. ഇതിന് സർട്ടിഫൈഡ് ബ്രോക്കർമാരുടെ സഹായം തേടാം.)

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്