ആപ്പ്ജില്ല

പഠനം വിട്ട് സ്റ്റോക്ക് ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ നേടിയ ഇന്ത്യക്കാരൻ ; ഈ തന്ത്രങ്ങളാണ് ലാഭം നൽകിയത്

ഓഹരിവിപണിയിൽ വിജയം നേടിയ വ്യക്തിയാണ് ​ഗുജറാത്തുകാരനായ പ്രതീക് പട്ടേൽ. പലതവണ തിരിച്ചടികൾ നേരിട്ടിട്ടിട്ടും പിന്മാറാത്ത അദ്ദേഹത്തിന് വിപണി പ്രതിഫലം നൽകി. ഓഹരിവിപണിയിൽ അദ്ദേഹം പിന്തുടരുന്ന ചില രീതികൾ വിശദമാക്കുകയാണ് ഇവിടെ..

Authored byശിവദേവ് സി.വി | Samayam Malayalam 15 Mar 2023, 1:33 pm
ഓഹരിവിപണിയിൽ പാഷനോടു കൂടി മുന്നോട്ടു പോയാൽ വിജയിക്കാമെന്ന പാഠമാണ് ഗുജറാത്തുകാരനായ പ്രതീക് പട്ടേൽ നൽകുന്നത്. വിപണിയിൽ 2005-06 കാലഘട്ടത്തിലുണ്ടായ തകർച്ചയിൽ സ്റ്റോക്ക് ബ്രോക്കറായ പ്രതീക് പട്ടേലിന്റെ പിതാവിന്റെ പണമെല്ലാം നഷ്ടപ്പെട്ടു. എൻജിനീയറിങ് പഠിച്ചു കൊണ്ടിരുന്ന പ്രതീക് പട്ടേലിന് രണ്ട് മാർഗങ്ങളാണ് പിന്നെ മുന്നിലുണ്ടായിരുന്നത്. ഒന്നുകിൽ എൻജിനീയറിങ് പഠനം തുടരുക, അല്ലെങ്കിൽ ഒരു ഫുൾ ടൈം ട്രേഡറായി മാറുക.
Samayam Malayalam Pratik Patel Trading Strategies
പ്രതീക് പട്ടേൽ


ആദ്യവർഷം തന്നെ കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദ പഠനം അവസാനിപ്പിച്ച് 2007ൽ അദ്ദേഹം ഓഹരിവിപണി എന്ന സമുദ്രത്തിലേക്കിറങ്ങി. മറ്റേതൊരു ട്രേഡർക്കും തുടക്കത്തിൽ സംഭവിക്കുന്നതു പോലെ പ്രതീകിനും തുടക്കത്തിൽ ഓഹരിവിപണിയിൽ പണം നഷ്ടമായി. രണ്ടു തവണ മുഴുവൻ പണവും പോയിട്ടും അദ്ദേഹം പിന്മാറിയില്ല.

Also Read : ഹിൻഡൻബർ​ഗിനെക്കൊണ്ട് 'കൂട്ടിയാൽ കൂടാത്ത' അദാനി പോർട്സ്; അദാനിയുടെ കരുത്താണ് ഈ ഓഹരി
വിപണിയിൽ വിജയം നേടിയ, രാകേഷ് ജുൻജുൻവാലയടക്കമുള്ളവർ കരിയറിന്റെ തുടക്കത്തിൽ എങ്ങനെ പണമുണ്ടാക്കി എന്നു പഠനം നടത്തി. നൂറു കണക്കിനു ബുക്കുകൾ വായിച്ചു. കഠിനാധ്വാനത്തിന് വിപണി പ്രതിഫലം നൽകി. 2020-21 ബുൾ റണ്ണിൽ അദ്ദേഹം മികച്ച ലാഭമുണ്ടാക്കി. ലക്ഷക്കണക്കിന് രൂപ ലാഭമുണ്ടാക്കി സാമ്പത്തിക സ്വാതന്ത്ര്യം നേടി. ആളുകൾ സ്വപ്നം കാണുന്ന പലതും താൻ ഇത്തരത്തിൽ സ്വന്തമാക്കിയെന്ന് പ്രതീക് അഭിമാനത്തോടെ പറയുന്നു.

വിപണിയിൽ പുതിയതായി ഒന്നും സംഭവിക്കുന്നില്ലെന്ന് വിശ്വസിക്കുന്നു. ഇപ്പോൾ സംഭവിക്കുന്നതൊക്കെ മുമ്പും നടന്നിട്ടുണ്ട്. 200 വർഷം മുമ്പ് രൂപം കൊണ്ട തിയറികൾക്ക് ഇപ്പോഴും പ്രാധാന്യമുണ്ട്. മനുഷ്യന്റെ സൈക്കോളജി വലിയതായി മാറിയിട്ടില്ലാത്തിതിനാൽ വിപണിയും മാറിയിട്ടില്ല.

വിപണിയിൽ എന്താണ് ചെയ്യേണ്ടത് എന്നതിനേക്കാൾ പ്രധാനം, എന്താണ് ചെയ്യാതിരിക്കേണ്ടത് എന്നതാണ്. റിസ്കിനെ നിയന്ത്രിക്കുക എന്നതാണ് പ്രധാനം. റിസ്ക് റിവാർഡ് അനുപാതം കണിശതയോടെ പിന്തുടരുന്നത് ഫലം നൽകിയിട്ടുണ്ട്.

Also Read : ഹിൻഡൻബർ​ഗിന് കരുത്തേകുന്ന ആരോപണം; എ.സി.സി, അംബുജ സിമന്റ്സ് ഉടമസ്ഥർ അദാനി ​ഗ്രൂപ്പല്ലെന്ന് റിപ്പോർട്ട്
ടെക്നിക്കൽ, സെന്റിമെന്റൽ, മാക്രോ ഫണ്ടമെന്റൽ എന്നിവയാണ് പ്രതീകിന്റെ ട്രേഡിങ് രീതിയുടെ അടിസ്ഥാനം. ഇവ മൂന്നും ചേരുമ്പോൾ കുറഞ്ഞ റിസ്ക്-റിവാർഡ് അനുപാതം പരിഗണിക്കും. ടെക്നിക്കലിൽ ഓഹരിവിലയ്ക്കാണ് പ്രാധാന്യം.

ആകെ ഓഹരികളെയാണ് നോക്കുന്നത്. അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ മാറി നിൽക്കും. മാർക്കറ്റ് സെന്റിമെന്റ്സ് അറിയാൻ ഗൂഗിളിന്റെ സഹായം തേടും. ആഗോള തലത്തിലുള്ള ലിക്വിഡിറ്റി വിപണിയുടെ ചിത്രം മനസ്സിലാക്കാൻ സഹായിക്കുന്നു.

ആക്രമണോത്സുകമായി പണം വളർത്താൻ സഹായിക്കുന്ന ഓഹരികളിലാണ് ശ്രദ്ധ. ഓപ്ഷനിൽ അൽഗോ ട്രേഡിങ്ങാണ് ചെയ്യുന്നത്. എഫ്&ഒ സെഗ്മെന്റിൽ ഇവന്റുകളെ അടിസ്ഥാനപ്പെടുത്തിയാണ്, പ്രതീക് ട്രേഡിങ് നടത്തുന്നത്.

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്