ആപ്പ്ജില്ല

വിപണി ഇടിവിലും പറന്നു കയറി ബ്രേക്കൗട്ടടിച്ച 5 ഓഹരികൾ; വാച്ച് ലിസ്റ്റിൽ സൂക്ഷിക്കാം

ശക്തമായ ആ​ഗോള സൂചനകളെ തുടർന്ന് നിഫ്റ്റി 50 സൂചിക ഇന്ന് ഉയരത്തിലാണ് വ്യാപാരം ആരംഭിച്ചത്. ചില ഓഹരികൾ ശക്തമായ പ്രകടനം നടത്തി കുതിച്ചുയർന്നു. പ്രൈസ് വോളിയം ബ്രേക്കൗട്ട് നേരിട്ട ചില ഓഹരികളുടെ വിശദവിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്.

Authored byശിവദേവ് സി.വി | DSIJ 15 Mar 2023, 2:24 pm
ഇന്ന് നിഫ്റ്റി 50 സൂചിക ഉയരത്തിൽ, 17,466.45 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം 17,043.30 നിലവാരത്തിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. ശക്തമായ ആഗോള സൂചകങ്ങളെെ തുടർന്നാണിത്. യുഎസ് ഫെഡ് പലിശ നിരക്കുകൾ വർധിപ്പിക്കുന്നതിലെ ആശങ്കകൾ കുറഞ്ഞത് പ്രധാന വാൾ സ്ട്രീറ്റ് സൂചികകൾ ഉയരാൻ കാരണമായി.
Samayam Malayalam Price Volume Breakout Stocks
പ്രതീകാത്മക ചിത്രം


നാസ്ഡാക് കോമ്പോസിറ്റ് 2.14% കുതിച്ചുയർന്നപ്പോൾ, ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 1.06%, എസ് & പി 500 1.65% എന്നിങ്ങനെ ഓവർ നൈറ്റ് ട്രേഡിൽ നേട്ടമുണ്ടാക്കി. ഈ ലേഖനം തയ്യാറാക്കുമ്പോൾ ഇവയുടെയെല്ലാം ഫ്യൂച്ചറുകൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. ഇതേത്തുടർന്ന് ദക്ഷിണ കൊറിയയുടെ KOSPI, ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചികകൾ മുന്നിട്ടു നിന്നു.

Also Read : ഹിൻഡൻബർ​ഗിന് കരുത്തേകുന്ന ആരോപണം; എ.സി.സി, അംബുജ സിമന്റ്സ് ഉടമസ്ഥർ അദാനി ​ഗ്രൂപ്പല്ലെന്ന് റിപ്പോർട്ട്
രാവിലെ 9.45 ന് നിഫ്റ്റി 50 സൂചിക, 17,142.95 നിലവാരത്തിൽ 99.65 പോയിന്റുകൾ (0.58%) കയറിയാണ് വ്യാപാരം നടത്തിയത്. വിശാലവിപണികൾ മുഖ്യധാരാ സൂചികകളെ മറികടക്കുന്ന പ്രകടനം കാഴ്ച്ച വെച്ചു. നിഫ്റ്റി മിഡ് ക്യാപ് 100 സൂചിക, നിഫ്റ്റി സ്മാൾ ക്യാപ് 100 സൂചിക എന്നിവ യഥാക്രമം 0.69%, 0.87% എന്നിങ്ങനെ ഉയർന്നു.

ഇന്ന് പ്രൈസ് വോളിയം ബ്രേക്കൗട്ട് നേരിട്ട ഓഹരികളുടെ വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.


(Disclaimer: ഇന്ത്യയിലെ നമ്പര്‍ 1 നിക്ഷേപ മാഗസിനായ ദലാൽ സ്ട്രീറ്റ് ഇൻവെസ്റ്റ്മൻറ് മാഗസിൻേറതാണ് ഈ ലേഖനം. ഓഹരികളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനും മികച്ച സ്റ്റോക്ക് റെക്കമൻഡേഷനായും ഇവിടെ ക്ലിക്ക് ചെയ്യൂ

Disclaimer: This above is third party content and TIL hereby disclaims any and all warranties, express or implied, relating to the same. TIL does not guarantee, vouch for or endorse any of the above content or its accuracy nor is responsible for it in any manner whatsoever. The content does not constitute any investment advice or solicitation of any kind. Users are advised to check with certified experts before taking any investment decision and take all steps necessary to ascertain that any information and content provided is correct, updated and verified.


ഈ ലേഖനം ടൈംസ് ഇൻറർനെറ്റ് ലിമിറ്റഡിൻേറതല്ല. ഇതിൽ പരമാർശിക്കുന്ന വിവരങ്ങൾക്ക് കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല. ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. ഇതിന് സർട്ടിഫൈഡ് ബ്രോക്കർമാരുടെ സഹായം തേടാം.)

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്