ആപ്പ്ജില്ല

വരുമാനം പ്രതീക്ഷിക്കാം; പ്രൈസ് വോളിയം ബ്രേക്കൗട്ടുമായി ചില ഓഹരികൾ

ആഗോള സൂചനകൾ ദുർബലമായതിനാൽ നിഫ്റ്റി 50 സൂചിക നഷ്ടത്തിൽ ആരംഭിച്ചു. അതേസമയം, നിഫ്റ്റി മിഡ്-ക്യാപ്, സമോൾ-ക്യാപ് സൂചികകൾ നേരിയ നേട്ടം കൈവരിച്ചു. ഇന്ന് പ്രൈസ് വോളിയം ബ്രേക്കൗട്ടുണ്ടായ ഓഹരികൾ ഏതൊക്കെയെന്നറിയാം.

DSIJ 16 Dec 2022, 11:04 am
ദുർബലമായ ആഗോള സൂചനകളുടെ ഫലമായി നിഫ്റ്റി 50 സൂചിക അതിന്റെ മുൻ ദിവസത്തെ ക്ലോസിംഗ് നിരക്കായ 18,414.9 പോയിന്റിനെ അപേക്ഷിച്ച് ഇന്ന് 18,319.1എന്ന നിലയിലേക്ക് താഴ്ന്നു. വ്യാഴാഴ്ച, പ്രധാന വാൾസ്ട്രീറ്റ് സൂചികകൾ നവംബർ 9 ന് ശേഷം ഒറ്റ ദിവസത്തെ ഏറ്റവും വലിയ ഇടിവ് നേരിട്ടു. പണപ്പെരുപ്പം തടയാനുള്ള യുഎസ് ഫെഡറേഷന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കയാണ് ഇതിന് കാരണം.
Samayam Malayalam Price Volume Breakout stocks on december 16
Stock Market (പ്രതീകാത്മക ചിത്രം)


നാസ്ഡാക്ക് കോമ്പോസിറ്റ് 3.23 ശതമാനവും ഡൗ ജോൺസ് 2.25 ശതമാനവും, എസ് ആന്റ് പി 500 സൂചിക 2.49 ശതമാനവും കുത്തനെ ഇടിഞ്ഞു. ആഗോള മാന്ദ്യത്തിന്റെ ആശങ്കകൾക്കിടയിൽ യൂറോപ്യൻ സെൻട്രൽ ബാങ്കും, ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശ നിരക്ക് 50 ബിപിഎസ് ഉയർത്തി.

രാവിലെ 10:07 ന്, നിഫ്റ്റി 50 സൂചിക 59.55 പോയിന്റ് അഥവാ 0.32 ശതമാനം താഴ്ന്ന് 18,355.35 എന്ന നിലയിലാണ് വ്യാപാരം നടത്തിയത്. വിശാല വിപണികൾ മുൻനിര സൂചികകൾക്കെതിരെ സമ്മിശ്രമായി തുടരുകയാണ്. നിഫ്റ്റി മിഡ് ക്യാപ് 100 സൂചിക 1.1 ശതമാനവും നിഫ്റ്റി സ്മോൾ ക്യാപ് 100 സൂചിക 0.15 ശതമാനവും ഉയർന്നു.

ഡിസംബർ 15ലെ കണക്കുകൾ പ്രകാരം വിദേശ നിക്ഷേപകർ അറ്റ വിൽപ്പനക്കാരും, ആഭ്യന്തര നിക്ഷേപകർ അറ്റ വാങ്ങലുകാരുമാണ്. വിദേശ നിക്ഷേപകർ 710.74 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപകർ 260.92 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ഇന്ന് പ്രൈസ് വോളിയം ബ്രേക്കൗട്ട് നേരിട്ട ഓഹരികളുടെ ലിസ്റ്റാണ് താഴെ നൽകിയിരിക്കുന്നത്.




(ഇന്ത്യയിലെ നമ്പര്‍ 1 നിക്ഷേപ മാഗസിനായ ദലാൽ സ്ട്രീറ്റ് ഇൻവെസ്റ്റ്മൻറ് മാഗസിൻേറതാണ് ഈ ലേഖനം. ഓഹരികളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനും മികച്ച സ്റ്റോക്ക് റെക്കമൻഡേഷനായും ഇവിടെ ക്ലിക്ക് ചെയ്യൂ.

Disclaimer: This above is third party content and TIL hereby disclaims any and all warranties, express or implied, relating to the same. TIL does not guarantee, vouch for or endorse any of the above content or its accuracy nor is responsible for it in any manner whatsoever. The content does not constitute any investment advice or solicitation of any kind. Users are advised to check with certified experts before taking any investment decision and take all steps necessary to ascertain that any information and content provided is correct, updated and verified.

ഈ ലേഖനം ടൈംസ് ഇൻറർനെറ്റ് ലിമറ്റഡിൻേറതല്ല. ഇതിൽ പരമാർശിക്കുന്ന വിവരങ്ങൾക്ക് കമ്പനിക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ല. ഇതിലെ ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. ഇതിന് സർട്ടിഫൈഡ് ബ്രോക്കർമാരുടെ സഹായം തേടാം.)


Read Latest Business News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്