ആപ്പ്ജില്ല

Share Market Updates: വിപണികളിൽ വീണ്ടും ഐ.പി.ഒ. വസന്തം; തിരിച്ചുവരവ് അ‌റിയിച്ച് ബാങ്കിങ് ഓഹരികളും

Share Market News, 30th March 2022: ഒരിടവേളയ്ക്കു ശേഷം ഐ.പി.ഒ. വിപണി വീണ്ടും സജീവമായിരിക്കുകയാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഹരിയോം പൈപ്പ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സബ്സ്‌ക്രിപ്ഷനായുള്ള പ്രാരംഭ പബ്ലിക് ഓഫർ ഇന്ന് ആരംഭിക്കും.

Samayam Malayalam 30 Mar 2022, 9:36 am
ഓഹരി വിപണികൾ ഇന്നു നേട്ടം തുടർന്നേക്കുമെന്നു വിലയിരുത്തൽ. രാജ്യാന്തര വിപണികളുടെ ഉണർവും പ്രാദേശിക ഘടകങ്ങളും വിപണികൾക്ക് അനുകൂലമായി തുടരുകയാണ്. ഇന്ത്യൻ സൂചികകളുടെ ആദ്യ പ്രതിഫലനമെന്നു വിശേഷിപ്പിക്കപ്പെടുന്ന സിംഗപ്പൂർ വിപണിയിൽ (എസ്.ജി.എക്‌സ്) നിഫ്റ്റി ഫ്യൂച്ചേഴ്‌സ് 155 പോയിന്റോളം നേട്ടം കൈവരിച്ചു. വാരത്തിലെ ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്ഷൻസ് കാലാവധി പൂർത്തീകരിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽകേ നിക്ഷേപകർ ആവേശത്തിലാണ്. പ്രീ സെക്ഷനിൽ സെൻസെക്‌സ് 400 പോയിന്റോളം നേട്ടം കൈവരിച്ചു. നിലവിൽ (9.35 എ.എം) സെൻസെക്‌സ് 364 പോയിന്റ് നേട്ടത്തിൽ 58,307.69 ലും നിഫ്റ്റി 101 പോയിന്റ് ഉയർന്ന് 17,427.00 ലുമാണ്.
Samayam Malayalam bull bear


ഒരിടവേളയ്ക്കു ശേഷം ഐ.പി.ഒ. വിപണി വീണ്ടും സജീവമായിരിക്കുകയാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഹരിയോം പൈപ്പ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സബ്സ്‌ക്രിപ്ഷനായുള്ള പ്രാരംഭ പബ്ലിക് ഓഫർ ഇന്ന് ആരംഭിക്കും. കമ്പനിയുടെ പ്രൈസ് ബാൻഡ് 144-153 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. പബ്ലിക് ഇഷ്യു 2022 ഏപ്രിൽ അഞ്ചിന് അവസാനിക്കും. വരുമാനം മൂലധന ചെലവുകൾക്കും പ്രവർത്തന മൂലധന ആവശ്യങ്ങൾക്കുമായി ഉപയോഗിക്കും.

Also Read: ഇന്ന് വിപണികളില്‍ നിന്നു നേട്ടം വേണോ? ഈ കെമിക്കല്‍ ഓഹരി ശ്രദ്ധിക്കുക

ചെന്നൈ ആസ്ഥാനമായുള്ള വെറണ്ട ലേണിങ് സൊല്യൂഷൻസിന്റെ 200 കോടി രൂപയുടെ പ്രാഥമിക പബ്ലിക് ഓഫർ ആദ്യ ദിവസം 0.74 തവണ വരിക്കാരെ നേടി. ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ ബയേഴ്സ് ഭാഗം 0.05 മടങ്ങ് സബ്സ്‌ക്രൈബുചെയ്തു. അതേസമയം നോൺ ഇൻസ്റ്റിറ്റിയൂഷണൽ ഇൻവെസ്റ്റേഴ്സ് വിഭാഗവും റീട്ടെയിൽ വ്യക്തിഗത നിക്ഷേപകരുടെ ഭാഗങ്ങളും 0.85 മടങ്ങും 4.15 മടങ്ങും സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു. പബ്ലിക് ഓർഡർ നാളെ അവസാനിക്കും. പ്രൈസ് ബാൻഡ് 130-137 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

ഉമ എക്സ്പോർട്ട്സ് ഐ.പി.ഒ. രണ്ടാം ദിവസമായ ഇന്നലെ 4.17 തവണ വരിക്കാരെ നേടി. ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ ബയേഴ്സ് ഭാഗം 100 ശതമാനം സബ്സ്‌ക്രൈബു ചെയ്തപ്പോൾ നോൺ ഇൻസ്റ്റിറ്റിയൂഷണൽ ഇൻവെസ്റ്റേഴ്സ് ഭാഗം 0.94 മടങ്ങും റീട്ടെയിൽ വ്യക്തിഗത നിക്ഷേപകർ 5.62 മടങ്ങും സബ്സ്‌ക്രൈബ് ചെയ്തു. പബ്ലിക് ഓഫർ ഇന്ന് അവസാനിക്കും. ഉമ എക്സ്പോർട്സ് ലിമിറ്റഡ് അതിന്റെ പബ്ലിക് ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് 65-68 രൂപയാണ്.

Also Read: ആരാണ് രാജ് സുബ്രഹ്‌മണ്യം? മലയാളിയെ ഇന്റര്‍നെറ്റില്‍ തെരഞ്ഞ് ലോകം

ഒ.എൻ.ജി.സി. ഓഹരികൾ വഴി ഏകദേശം 3,000 കോടി രൂപ സമാഹരിക്കുന്നുള്ള സർക്കാർ തീരുമാനം ഇന്നു വിപണികളിൽ പ്രതിഫലിക്കും. രാജ്യത്തെ മുൻനിര എണ്ണ- വാതക ഉൽപ്പാദകരായ ഒ.എൻ.ജി.സിയിലെ ഓഹരിയുടെ 1.5% വരെ (0.75% ബേസ് + 0.75% ഗ്രീൻ ഷൂ ഓപ്ഷൻ) സർക്കാർ ഈ ആഴ്ച വിൽക്കും. സർക്കാരിന്റെ ഓഫർ ഫോർ സെയിൽ മാർച്ച് 30, 31 തീയതികളിൽ തുറക്കും. ഒ.എഫ്.എസിന്റെ ഫ്‌ലോർ വില ഒരു ഷെയറിന് 159 രൂപയായി നിശ്ചയിച്ചു. ഈ വില ചൊവ്വാഴ്ച ബി.എസ്.ഇയിലെ ഒ.എൻ.ജി.സിയുടെ 171.05 സ്റ്റോക്ക് ക്ലോസിങ് വിലയേക്കാൾ ഏഴു ശതമാനം താഴെയാണ്..

ടാറ്റ കൺസ്യൂമർ, ടാറ്റ കോഫി, ഐ.ഡി.ബി.ഐ. ബാങ്ക്, ഹിറോ മോട്ടോകോർപ്, ബി.ഇ.എൽ, രുചി സോയ, സുപ്രീം പെട്രോകെമിക്കൽ, വെൽസ്പൺ കോർപ്, ടാറ്റ പവർ, അദാനി പവർ, ആർ.വി.എൻ.എൽ ഓഹരികളും ഇന്നു നിക്ഷേപകർ ശ്രദ്ധിക്കേണ്ടതുണ്ട്.

Also Read: വരുന്നത് പേടിഎമ്മിനുള്ള പണിയോ? ചൈനീസ് ബന്ധമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍.ബി.ഐ.

ബി.എസ്.ഇയിലെ തെരഞ്ഞെടുത്ത 30 ഓഹരികളിൽ 25 എണ്ണവും നേട്ടത്തിലാണ്. ഭാരതി എയർടെൽ, മാരുതി, ബജാജ് ഫിനാൻസ്, മഹീന്ദ്ര, അൾട്രാടെക് സിമെന്റ്, നെസ്‌ലെ ഇന്ത്യ, എൽ ആൻഡ് ടി, ഏഷ്യൻ പെയിന്റ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ. ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇൻഫോസിസ്, കോട്ടക് ബാങ്ക്, എസ്.ബി.ഐ.എൻ, വിപ്രോ, പവർഗ്രിഡ്, എച്ച്.സി.എൽ. ടെക്, ഹിന്ദുസ്ഥാൻ യൂണിലിവർ, ബജാജ് ഫിൻസെർവ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ടൈ്റ്റാൻ, ടി.സി.എസ്, ഡോ. റെഡ്ഡീസ് ലാബ്, റിലയൻസ് ഓഹരികൾ നേട്ടത്തിലാണ്. ഐ.ടി.സി, സൺഫാർമ, എൻ.ടി.പി.സി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ ഓഹരികൾ നഷ്ടത്തിലാണ്.

20ല്‍ അധികം മേഖലകളില്‍ നിന്നുള്ള, സൂഷ്മവും വിശദവും ആധികാരികവുമായ ഇക്കോണമിക് ടൈംസ് സ്റ്റോറികള്‍ വായിക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്