ആപ്പ്ജില്ല

Stock Market News: ഫെബ്രുവരി 22; ഓഹരിവിപണി ഇന്നത്തെ വിവരങ്ങൾ

Stock Market News February 22: ഇന്ന് ഇന്ത്യൻ ഓഹരിവിപണികൾ കനത്ത ഇടിവ് നേരിട്ടു. യുഎസ് ഫെഡ് നിരക്കുകൾ വർധിക്കുമെന്ന ആശങ്ക വിപണിയെ പിടിച്ചുലച്ചു. അദാനി ഓഹരികളെല്ലാം ഒന്നൊഴിയാതെ നഷ്ടം നേരിട്ടു. ആ​ഗോള സൂചകങ്ങൾ വിപണിയെ വലിയ തോതിൽ സ്വാധീനിക്കുന്ന പ്രവണത തുടരുന്നതാണ് കാഴ്ച.

Authored byശിവദേവ് സി.വി | Samayam Malayalam 22 Feb 2023, 4:36 pm
ഇന്ന് ഇന്ത്യൻ ഓഹരിവിപണികൾ കനത്ത നഷ്ടത്തിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. നിഫ്റ്റി 50 സൂചിക 272.40 പോയിന്റുകൾ (1.53%) ഇടിഞ്ഞ് 17,554.30 പോയിന്റുകളിൽ വ്യാപാരം ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് സൂചിക 927.74 പോയിന്റുകൾ (1.53%) താഴ്ന്ന് 59,744 പോയിന്റുകളിലെത്തി. ഇന്ന് പുറത്തു വിടുന്ന യുഎസ് ഫെഡ് മീറ്റിങ് മിനുട്സ് സംബന്ധിച്ച ആശങ്കകളാണ് വിപണിയെ സ്വാധീനിച്ചത്. ഇന്ന് നിഫ്റ്റിയിലെ സെക്ടറുകളിൽ എല്ലാം നഷ്ടം നേരിട്ടു.
Samayam Malayalam Stock Market News February 22
പ്രതീകാത്മക ചിത്രം


Also Read :
ഓഹരിവിപണിയിലെ ട്രേഡിങ് സമയം വർധിപ്പിക്കാൻ സാധ്യത; മാറ്റവും, നേട്ടങ്ങളും
പ്രധാന വിവരങ്ങൾ
  • അദാനി കമ്പനികളുടെ ലോൺ, സെക്യൂരിറ്റീസ് എന്നിവയുടെ റേറ്റിങ് സംബന്ധിച്ച വിവരങ്ങൾ നൽകാൻ സെബി, ക്രെഡിറ്റ് റേറ്റിങ് ഏജൻസികളോട് ആവശ്യപ്പെട്ടു
  • അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ, എസ്ബിഐ മ്യൂച്വൽ ഫണ്ട്, ആദിത്യ ബിർള സൺലൈഫ് എന്നിവയുടെ 1500 കോടി വായ്പ തിരികെ നൽകും
  • ഓഹരിവിഭജനം പ്രഖ്യാപിച്ചതിനെ തുടർന്ന് ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ് ഓഹരികൾ ഇന്ന് 6% വരെ ഉയർന്നു
  • ബ്ലോക്ക് ഡീൽ റിപ്പോർട്ടുകളെ തുടർന്ന് ഡെൽഹിവെറി ഓഹരികളിൽ 4% വരെ ഇടിവ്. അതേ സമയം ജെഎം ഫിനാൻഷ്യൽ ഈ ഓഹരിയിൽ 350 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഹോൾഡിങ് നിർദേശം നൽകി
  • ഓഹരി വിഭജനം പ്രഖ്യാപിച്ചതിനെ തുടർന്ന് വിസാക ഇൻഡസ്ട്രീസിന്റെ ഓഹരികൾ 5% വരെ ഉയർന്നു
Also Read : ഹിൻഡൻബർ​ഗെന്ന കൊടുങ്കാറ്റ് ആഞ്ഞടിച്ചിട്ട് 1 മാസം; അദാനിയെന്ന വൻമരം ഇന്നെവിടെ?
അദാനി ഓഹരികൾ
  • അദാനി എന്റർപ്രൈസസ്, 10.58% ഇടിഞ്ഞ് 1404.85 നിലവാരത്തിലെത്തി
  • അദാനി ഗ്രീൻ 5% ഇടി‍ഞ്ഞ് ലോവർ സർക്യൂട്ട് നിലവാരമായ 539.05 രൂപയിലെത്തി
  • അദാനി പോർട്സ്6.19% താഴ്ന്ന് 547.10 രൂപയിലെത്തി
  • അദാനി ട്രാൻസ്മിഷൻ 5% താഴ്ന്ന് ലോവർ സർക്യൂട്ട് നിലവാരമായ 789.20 രൂപയിലെത്തി
  • അദാനി ടോട്ടൽ ഗ്യാസ് 5% വിലയിടിഞ്ഞ് 833 രൂപ ലോവർ സർക്യൂട്ടിലെത്തി
  • അദാനി വിൽമർ 5% താഴ്ന്ന് 390.30 രൂപയെന്ന ലോവർ സർക്യൂട്ടിലെത്തി
  • എൻഡിടിവി 4.59% വില കുറഞ്ഞ് 201.50 രൂപയിലെത്തി
  • അംബുജ സിമന്റ്സ് 4.95% ഇടിഞ്ഞ് 335.40 നിലവാരത്തിലെത്തി
  • എസിസി 4.17% വില കുറഞ്ഞ് 1752.20 രൂപയിലെത്തി
Disclaimer: എൻഎസ്ഇയിൽ ഫെബ്രുവരി 22ന് വ്യാപാരം അവസാനിച്ചതിന് ശേഷം, നിലവിൽ ഈ ലേഖനം തയ്യാറാക്കുമ്പോൾ ലഭ്യമായ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇവ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ നിർദേശങ്ങളല്ല. ഓഹരി വിപണി നിക്ഷേപങ്ങൾ ലാഭ-നഷ്ട സാധ്യതകൾക്ക്/മാറ്റങ്ങൾക്ക് വിധേയമാണ്. നിക്ഷേപകർ എപ്പോഴും സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം നിക്ഷേപതീരുമാനങ്ങൾ കൈക്കൊള്ളുക

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്