ആപ്പ്ജില്ല

Stock Market News: മാർച്ച് 1; ഓഹരിവിപണി ഇന്നത്തെ വിവരങ്ങൾ

Stock Market News March 1: തുടർച്ചയായ ദിവസങ്ങളിലെ ഇടിവിനു ശേഷം ഇന്ന് ഇന്ത്യൻ ഓഹരിവിപണികൾ കുതിച്ചുയർന്നു. ആ​ഗോള സൂചകങ്ങളാണ് പ്രധാനമായും ​വിപണിയുടെ ​ഗതി നിർണയിച്ചത്. അദാനി ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി.

Authored byശിവദേവ് സി.വി | Samayam Malayalam 1 Mar 2023, 4:14 pm
ഇന്ന് ഇന്ത്യൻ വിപണികൾ ലാഭം നേടി. നിഫ്റ്റി 50 സൂചിക, 146.95 പോയിന്റുകൾ (0.85%) ഉയർന്ന് 17,450.90 നിലവാരത്തിലെത്തി. ബിഎസ്ഇ സെൻസെക്സ് സൂചിക 467.39 പോയിന്റുകൾ (0.79%) കയറി 59,429.51 നിലവാരത്തിലെത്തി. നിഫ്റ്റിയിലെ സെക്ടറുകൾ എല്ലാം ഇന്ന് ലാഭം നേടി.
Samayam Malayalam stock market news march 1


തുടർച്ചയായ എട്ട് വ്യാപാര സെഷനുകളിൽ ഇടിവ് നേരിട്ടതിനു ശേഷമാണ് ഓഹരിവിപണികൾ ഇന്ന് ഉണർന്നത്. ചൈനയിൽ നിന്നുള്ള ശക്തമായ മാനുഫാക്ചറിങ് ഡാറ്റയാണ് വിപണികൾക്ക് ഊർജ്ജമേകിയത്.

Also Read : Multibagger Stock:ആശിഷ് കചോളിയ മൾട്ടിബാ​ഗർ; 1 ലക്ഷം രൂപ 3.79 കോടി, 37,886% ലാഭം 5 വർഷത്തിൽ
കഴിഞ്ഞ എട്ടു ദിവസങ്ങളിലായി നിഫ്റ്റി സൂചികയിൽ ഏകദേശം 4% ഇടിവാണുണ്ടായത്. അദാനി എന്റർപ്രൈസസ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ എന്നിവ നിഫ്റ്റി 50 യിൽ ഏറ്റവും നേട്ടമുണ്ടാക്കിയ ഓഹരികളിൽ ചിലതാണ്.

  • യുഎസിലെ ടെക് ലിങ്ക് ഇന്റർനാഷണലിനെ, ഹിൻഡാൽകോ ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയായി
  • ബജാജ് ഓട്ടോ ഫെബ്രുവരിയിലെ സെയിൽസിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവ്
  • ഇൻഡോകോ റെമെഡീസിന്റെ കൽക്കട്ട പ്ലാന്റിൽ യുഎസ്എഫ്ഡിഎ പരിശോധന
  • വ്യാജ വിനിമയങ്ങൾ നടത്തിയെന്ന ആരോപണം യുഫ്ലെക്സ് നിഷേധിച്ചു
  • തുടർച്ചയായി എട്ടു സെഷനുകളിൽ നഷ്ടം നേരിട്ട ശേഷം വേദാന്ത ഓഹരികൾ തിരിച്ചു കയറി
  • ടാറ്റ പവർ ആൻഡ് റിന്യൂവബിൾ എനർജിക്ക് ഗ്രീൻഫോറസ്റ്റ് ന്യൂ എനർജീസ് ബിഡ്കോയുടെ 2,000 കോടിയുടെ ഫൈനൽ റൗണ്ട് നിക്ഷേപം ലഭിച്ചു
Also Read : വിദേശ നിക്ഷേപകർ പുതിയതായി വാങ്ങിക്കൂട്ടിയ 3 ഓഹരികൾ; കേരളത്തിലെ ഈ കമ്പനികളെ അറിയാം
  • സിറ്റീസ് ഇന്ത്യയുടെ കൺസ്യൂമർ ബിസിനസിനെ ആക്സിസ് ബാങ്ക് ഏറ്റെടുക്കുന്ന നപടപടികൾ പൂർത്തിയായി
  • ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് ബാങ്കായ സിഎല്എസ്എ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരികൾ 1,619 രൂപ ലക്ഷ്യ വില നിശ്ചയിച്ച് വാങ്ങാമെന്ന് നിർദേശിച്ചു
  • അലുവാലിയ കോൺട്രാക്ട്സിന് 169 കോടിയുടെ ഓർഡർ ലഭിച്ചു
  • സോവറിൻ വെൽത്ത് ഫണ്ടുകളിൽ നിന്ന് 3 ബില്യൺ ഡോളറുകൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ് നിക്ഷേപകരെ അറിയിച്ചു
  • ഓഹരിവിപണിയിലെ ഹോളി അവധി ദിനം മാർച്ച് 7 ൽ നിന്ന് മാർച്ച് 8 ആക്കി മാറ്റണമെന്ന് സ്റ്റോക്ക് ബ്രോക്കേഴ്സ് അസോസിയേഷൻ അൻമി ആവശ്യപ്പെട്ടു
Disclaimer: എൻഎസ്ഇയിൽ മാർച്ച് 1ന് വ്യാപാരം അവസാനിച്ചതിന് ശേഷം, നിലവിൽ ഈ ലേഖനം തയ്യാറാക്കുമ്പോൾ ലഭ്യമായ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇവ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല.

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്