ആപ്പ്ജില്ല

സെൻസെക്സും, നിഫ്റ്റിയും ഇടിഞ്ഞു; ഓഹരി വിപണി വിവരങ്ങൾ

ഇന്ന് ഇന്ത്യൻ വിപണികള് നഷ്ടം നേരിട്ടു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് വിപണിയെ വലിയ തോതിൽ സ്വാധീനിക്കാൻ സാധിച്ചില്ല. കമ്പനികളുടെ നാലാം പാദഫല പ്രഖ്യാപന സീസൺ അവസാനത്തോട് അടുക്കുന്നു.

Authored byശിവദേവ് സി.വി | Samayam Malayalam 16 May 2023, 3:49 pm
ഇന്ന് ഇന്ത്യൻ വിപണികൾ നെഗറ്റീവായാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 112.35 പോയിന്റുകൾ ഇടിഞ്ഞ് 18,286.50 നിലവാരത്തിലെത്തി. ബിഎസ്ഇ സെൻസെക്സ് സൂചിക 442.58 പോയിന്റുകൾ താഴ്ന്ന് 61,903.13 പോയിന്റുകളിൽ വ്യാപാരം ക്ലോസ് ചെയ്തു. നിഫ്റ്റിയിലെ സെക്ടറുകളിൽ ഐടി, പി എസ് യു ബാങ്ക് എന്നിവ മാത്രമാണ് ഇന്ന് ലാഭം നേടിയത്.
Samayam Malayalam Stock Market Today
പ്രതീകാത്മക ചിത്രം


ഇന്നലെ ഇന്ത്യൻ വിപണികൾ പോസിറ്റീവായാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 84.05 പോയിന്റുകൾ വർധിച്ച് 18,398.85 നിലവാരത്തിലെത്തി. ബിഎസ്ഇ സെൻസെക്സ് സൂചിക 302.65 പോയിന്റുകൾ കയറി 62,330.55 പോയിന്റുകളിൽ വ്യാപാരം ക്ലോസ് ചെയ്തു. നിഫ്റ്റിയിലെ സെക്ടറുകളിൽ എല്ലാം ഇന്നലെ ലാഭം നേടി. എയർടെൽ, ഇന്ത്യൻ ഓയിൽ, ജിൻഡാൽ സ്റ്റീൽ, എൽഐസി ഹൗസിങ് ഫിനാൻസ്, ബാങ്ക് ഓഫ് ബറോഡ തുടങ്ങി നിരവധി കമ്പനികളുടെ നാലാം പാദഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും.


നിഫ്റ്റിയുടെ പ്രതിദിന ചാർട്ടിൽ ഇന്നലെ അഞ്ചു മാസത്തെ ഉയർന്ന നിലവാരം രേഖപ്പെടുത്തി. അപ്പർ - ലോവർ ഷാഡോയോടു കൂടിയ കാൻഡിലാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് അനലിസ്റ്റ് നാഗരാജ ഷെട്ടി പറഞ്ഞു. ഉയരങ്ങളിൽ 'ഹൈ വേവ്' ടൈപ്പ് കാൻഡിൽ പാറ്റേൺ രൂപപ്പെടാനാണ് സാധ്യതയെന്നും അദ്ദേഹം വിലയിരുത്തി.

നിഫ്റ്റി അതിന്റെ ഹ്രസ്വകാല പ്രതിരോധമായ 18,400 നിലവാരം മറികടന്നിട്ടുണ്ടെന്ന് കൊടക് സെക്യൂരിറ്റീസ് റീടെയിൽ ഇക്വിറ്റി റിസർച്ച് വിഭാഗം മേധാവി ശ്രീകാന്ത് ചൗഹാൻ പറഞ്ഞു. എന്നാൽ ഉയരങ്ങളിൽ ലാഭമെടുപ്പ് നടന്നതിനാൽ, സൂചികയ്ക്ക് 18,400 നിലവാരത്തിന് താഴെ ക്ലോസ് ചെയ്യേണ്ടി വന്നു. ട്രെൻഡ് പിന്തുടരുന്നവർക്ക് 18,300 തൊട്ടടുത്ത സപ്പോർട്ട് നിലവാരമായി സ്വീകരിക്കാം.

ഈ നിലവാരത്തിനു മുകളിൽ സൂചിക തുടർന്നാൽ പോസിറ്റീവ് മൊമന്റത്തിനാണ് സാധ്യതയുള്ളത്. ഈ ലെവലിനു മുകളിൽ സൂചിക 18,450 ലെവലിൽ റീടെസ്റ്റ് നടത്താനുള്ള സാധ്യതയുണ്ട്. പിന്നീട് നിഫ്റ്റി ഉയർന്നാൽ 18,550 വരെ കയറാൻ സാധ്യതയുണ്ട്. താഴെ നിലകളിൽ 18,300 നിലവാരത്തിന് താഴെയാണ് സൂചികയെങ്കിൽ അപ്ട്രെൻഡ് മൊമന്റം കുറയാം. തുടർന്ന് 18,200-18,150 നിലവാരത്തിലേക്ക് പെട്ടെന്നുള്ള ഒരു തിരുത്തൽ നടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read : രാജ്യത്തെ മൂന്ന് പ്രമുഖ സ്റ്റോക്ക് ബ്രോക്കർമാർക്കെതിരെ അന്വേഷണം; ആയിരക്കണക്കിന് കോടിയുടെ കള്ളപ്പണ ഇടപാടെന്ന് സംശയം
ഏതാനും ദിവസങ്ങൾക്കുള്ളിൽ നാലാം പാദഫലങ്ങൾ പുറത്തു വരുന്ന സീസൺ അവസാനിക്കുകയാണ്. നിലവിൽ ആഗോള സൂചകങ്ങളുടെ പ്രാധാന്യം വർധിച്ചു വരുന്ന കാഴ്ച്ചയും വിപണിയിലുണ്ട്.

Disclaimer : ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്