ആപ്പ്ജില്ല

ചെറുതായി ഇടിഞ്ഞ് ഓഹരിവിപണി..നാളെ പരി​ഗണിക്കേണ്ട ഓഹരികൾ അറിയാം

ആ​ഗോളതലത്തിൽ ഓഹരികൾ ഇടിവ് നേരിട്ട ദിവസമായിരുന്നു ഇന്ന്. എന്നാൽ ഇന്ത്യൻ ഓഹരി വിപണി വലിയ തകർച്ചയില്ലാതെ പിടിച്ചു നിന്നു. ഐടി സെക്ടർ ഒഴികെ ബാക്കിയെല്ലാ സെക്ടറുകളും ഇന്ന് ഉയർച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാളെ പരി​ഗണിക്കേണ്ട പ്രധാന ഓഹരികൾ ഇവിടെ നൽകിയിരിക്കുന്നു.

Samayam Malayalam 11 Jul 2022, 4:58 pm
ഇന്ന് നിഫ്റ്റി നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 4.60 പോയിന്റുകൾ ഇടിഞ്ഞ് 16,216 ലാണ് വിപണി ക്ലോസ് ചെയ്തത്.0.03 ശതമാനമാണ് ഇടിവ്. സെൻസെക്സ് 86.61 പോയിന്റുകൾ ഇടിഞ്ഞ് 54395.23 പോയിന്റുകളിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലെ സെക്ടറുകൾ പരിഗണിച്ചാൽ ഐടി മാത്രമാണ് നഷ്ടമുണ്ടാക്കിയത്. 869.75 പോയിന്റുകളാണ് ഐടി സെക്ടർ ഇടിഞ്ഞത്. ബാങ്ക് നിഫ്റ്റി 345.60 പോയിന്റുകൾ ഉയർന്ന് 35469.65 നിലവാരത്തിൽ ക്ലോസ് ചെയ്തു. ആഗോള വിപണികളിൽ ഭൂരിഭാഗവും നഷ്ടത്തിലാണ് വ്യാപാരം നടത്തിക്കൊണ്ടിരിക്കുന്നത്.
Samayam Malayalam stock 1200


നാളെ വ്യാപാരത്തിന് പരിഗണിക്കാവുന്ന ചില സ്റ്റോക്കുകൾ താഴെ നൽകുന്നു.

അവന്യു സൂപ്പർമാർട്ട്
നിലവിൽ ഓഹരിയുടെ വില 3,973.95 രൂപയാണ്. ഐസിഐസിഐ ഡയറക്ട് 4700 രൂപ ടാർഗറ്റിൽ ഈ ഓഹരി വാങ്ങാനുള്ള നിർദേശം നൽകിയിരിക്കുന്നു.

ടിസിഎസ്
ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ഓഹരികൾ വാങ്ങാൻ ഐസിഐസിഐ ഡയറക്ട് ശുപാർശ ചെയ്യുന്നു. നിലവിലെ ഓഹരി വില 3,112 രൂപയാണ്. 3,785 രൂപയാണ് ടാർഗറ്റായി നിർദേശിച്ചിരിക്കുന്നത്.

ടിവിഎസ്
ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റ‍ഡ് വാങ്ങിക്കുവാൻ എംകെ ഗ്ലോബൽ ശുപാർശ ചെയ്യുന്നു. നിലവിലെ ഓഹരി വില 856 രൂപയാണ്. 950 രൂപയാണ് ടാർഗറ്റായി നിശ്ചയിച്ചിരിക്കുന്നത്.

ഐഷർ മോട്ടോഴ്സ്
എംകെ ഗ്ലോബലിന്റം നിർദേശ പ്രകാരം ഐഷർ മോട്ടോഴ്സ് 3340 രൂപ എന്ന ലക്ഷ്യത്തിൽ വാങ്ങിക്കാം. നിലവിലെ ഓഹരി വില 3049 രൂപയാണ്.

അതുൽ ഓട്ടോ
കമ്പനിയുടെ ഓഹരി 200 രൂപ ടാർഗറ്റിൽ വാങ്ങിക്കുവാൻ എകെ ഗ്ലോബൽ ഉപദേശിക്കുന്നു. 173.50 രൂപയാണ് നിലവിലെ ഓഹരി വില

ഹീറോ മോട്ടോകോർപ്
ടാർഗറ്റ് വിലയായി 3400 രൂപയാണ് എംകെ ഗ്ലോബൽ കമ്പനിക്ക് നിശ്ചയിച്ചിരിക്കുന്നത്. 2,860.15 രൂപയാണ് നിലവിലെ ഓഹരി വില.

അശോക് ലെയ്ലാൻഡ്
കമ്പനിയുടെ നിലവിലെ ഓഹരി വില 145.60 രൂപയാണ്. 178 രൂപയാണ് എംകെ ഗ്ലോബൽ ലക്ഷ്യമാക്കിയിരിക്കുന്നത്.

മാരുതി സുസുക്കി

എംകെ ഗ്ലോബൽ മാരുതി സുസുക്കി 9650 രൂപ ലക്ഷ്യത്തിൽ വാങ്ങാൻ നിർദേശിക്കുന്നു. 8,504.85 രൂപയാണ് നിലവിലെ ഓഹരി വില.

ഡിവിസ് ലാബ്സ്
‍ഡിവിസ് ലബോറട്ടറീസ് 4300 രൂപ ടാർഗറ്റിൽ വാങ്ങിക്കാൻ പ്രഭുദാസ് ലില്ലാധെർ നിർദേശിക്കുന്നു. 3,729.00 രൂപയാണ് നിലവിലെ ഓഹരി വില.

അരബിന്ദോ ഫാർമ

ടാർഗറ്റ് വില 635 രൂപ നിശ്ചയിച്ച് അരബിന്ദോ ഫാർമ വാങ്ങിക്കുവാൻ പ്രഭുദാസ് ലില്ലാധെർ നിർദേശിക്കുന്നു. 544.80 രൂപയാണ് നിലവിലെ ഓഹരി വില.

സോളാർ ഇൻ‍ഡസ്ട്രീസ് ഇൻഡ്യ
കമ്പനിയുടെ ഓഹരി 3400 രൂപ ലക്ഷ്യമാക്കി വാങ്ങിക്കുവാൻ സെൻട്രം ബ്രോക്കിങ് നിർദേശിക്കുന്നു.
നിലവിലെ സ്റ്റോക്കിന്റെ വില 2,706.55 രൂപയാണ്.

ഏതർ ഇൻഡസ്ട്രീസ്
എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് ഏതർ ഇൻ‍‍ഡസ്ട്രീസ് 1045 രൂപ ടാർഗറ്റ് പ്രൈസിൽ വാങ്ങാൻ നിർദേശിക്കുന്നു. കമ്പനിയുടെ നിലവിലെ ഓഹരി വില 822 രൂപയാണ്.

(മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഏതെങ്കിലും വിധത്തിലുള്ള ഓഹരി നിർദേശമല്ല, നിക്ഷേപകരുടെ അറിവിലേക്കുള്ള കാര്യങ്ങൾ‍ മാത്രമാണ്. ഓഹരിവിപണിയിലെ നിക്ഷേപം ലാഭ-നഷ്ട സാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം പണം നിക്ഷേപിക്കേണ്ടതാണ്)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്