ആപ്പ്ജില്ല

നേട്ടത്തിൽ ഇന്ത്യൻ വിപണി. വരുന്ന ആഴ്ച പരി​ഗണിക്കേണ്ട ഓഹരികൾ അറിയാം

ദിവസങ്ങൾ നീണ്ടുനിന്ന ചാഞ്ചാട്ടങ്ങൾക്കു ശേഷം ഇന്ത്യൻ വിപണിയിൽ ഉണർവുണ്ടായ ദിവസമായിരുന്നു ഇന്ന്. ആ​ഗോള വിപണി ഉണർവിലായതും ഇന്ത്യൻ മാർക്കറ്റുകൾക്ക് ഊർജമേകി. അടുത്ത ആഴ്ച വ്യാപാരത്തിന് പരി​ഗണിക്കാവുന്ന ഏതാനും ഓഹരികൾ ഇവിടെ നിർദേശിക്കുന്നു.

Samayam Malayalam 15 Jul 2022, 4:48 pm
ഇന്ന് നിഫ്റ്റി 50 നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 110.55 പോയിന്റുകൾ ഉയർന്ന് 16049.20 ലാണ് സൂചിക ക്ലോസ് ചെയ്തത്. നിഫ്റ്റി ബാങ്ക് 31.45 പോയിന്റുകൾ മാത്രമാണ് ഉയർന്നു. തുടർന്ന് 34682.65 ൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 344.63 പോയിന്റുകൾ ഉയർന്ന് 53,760.78 പോയിന്റിലാണ് സൂചിക ക്ലോസ് ചെയ്തത്. ആഗോള വിപണികളിൽ ഭൂരിഭാഗവും ഇന്ന് ഉയർച്ചയെ കാണിച്ചിരുന്നു.
Samayam Malayalam STOCK 1200.


വരും ദിവസങ്ങളിൽ വ്യാപാരത്തിന് പരിഗണിക്കാവുന്ന ചില ഓഹരികളാണ് താഴെ നൽകിയിരിക്കുന്നത്.

ഗ്രീൻ പാനൽ ഇൻഡസ്ട്രീസ്
ജെഎം ഫിനാൻഷ്യൽ, ഗ്രീൻപാനൽ ഇൻഡസ്ട്രീസ് വാങ്ങാൻ നിർദേശിക്കുന്നു. നിലവിലെ ഓഹരി വില 471.40 ആണ്. ടാർഗറ്റ് പ്രൈസ് ആയി നിർദേശിച്ചിരിക്കുന്നത് 630 രൂപയാണ്.

സെഞ്ച്വറി പ്ലൈബോർഡ്സ് (ഇന്ത്യ)
700 രൂപ ലക്ഷ്യത്തിൽ ഈ ഓഹരി വാങ്ങിക്കാൻ ജെഎം ഫിനാൻഷ്യൽ നിർദേശിക്കുന്നു. ഓഹരിയുടെ നിലവിലെ വില 525.00 രൂപയാണ്.

കജേറിയ സെറാമിക്സ്
ഈ ഓഹരി 1200 രൂപ ലക്ഷ്യമാക്കി വാങ്ങിക്കുവാൻ ജെഎം ഫിനാൻഷ്യൽ ഉപദേശിക്കുന്നു. നിലവിലെ ഓഹരിയുടെ വില 997.60 രൂപയാണ്.

പ്രിൻസ് പൈപ്സ് ആൻഡ് ഫിറ്റിങ്സ്
ജെഎം ഫിനാൻഷ്യൽ, പ്രിൻസ് പൈപ്സ് ആൻഡ് ഫിറ്റിങ്സ് വാങ്ങാൻ നിർദേശിക്കുന്നു. നിലവിലെ ഓഹരി വില 599.60 ആണ്. ടാർഗറ്റ് പ്രൈസ് ആയി നിർദേശിച്ചിരിക്കുന്നത് 720 രൂപയാണ്.

ജെഎംസി പ്രോജക്ട്സ് (ഇന്ത്യ)
എച്ചഡിഎഫ്സി സെക്യൂരിറ്റീസ്, ഈ ഓഹരി 142 രൂപ ടാർഗറ്റ് പ്രൈസിൽ വാങ്ങാൻ നിർദേശിക്കുന്നു. ഇപ്പോഴത്തെ ഓഹരിയുടെ വില 72.90 രൂപയാണ്.

അശോക ബിൽഡ്കോൺ

എച്ച്ഡിഎഫ്സി സെക്യൂരിറ്റി 140 രൂപ ലക്ഷ്യമാക്കിയുള്ള വാങ്ങൽ നിർദേശം നൽകിയിരിക്കുന്നു. ഇപ്പോൾ ഓഹരിവില 198.50 രൂപയാണ്.

(മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഏതെങ്കിലും വിധത്തിലുള്ള ഓഹരി നിർദേശമല്ല, നിക്ഷേപകരുടെ അറിവിലേക്കുള്ള കാര്യങ്ങൾ‍ മാത്രമാണ്. ഓഹരിവിപണിയിലെ നിക്ഷേപം ലാഭ-നഷ്ട സാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം പണം നിക്ഷേപിക്കേണ്ടതാണ്)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്