ആപ്പ്ജില്ല

ഇന്നത്തെ സ്വിങ് ട്രേഡ് നിർദേശങ്ങൾ വായിക്കാം

ഇന്ത്യൻ ഓഹരി വിപണികൾ ചെറിയ കുതിപ്പിനു ശ്രമിച്ച ദിവസമായിരുന്നു ഇന്ന്. യൂറോപ്യൻ വിപണികളെല്ലാം നേട്ടത്തിലായപ്പോൾ, യുഎസ്,ഏഷ്യൻ മാർക്കറ്റുകൾ ലാഭനഷ്ടങ്ങളിൽ വ്യാപാരം നടത്തി. വരും ദിവസങ്ങളിൽ വാച്ച് ലിസ്റ്റിൽ സൂക്ഷിക്കാവുന്ന ഏതാനും ഓഹരികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്.

Samayam Malayalam 6 Sept 2022, 5:53 pm
ഇന്ത്യൻ വിപണികൾ നേരിയ നഷ്ടത്തിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. നിഫ്റ്റി 50 സൂചിക, 10.20 പോയിന്റുകൾ താഴ്ന്ന് 17665.60 പോയിന്റുകളിലും, സെൻസെക്സ് 48.99 പോയിന്റുകൾ താഴ്ചയിൽ 59196.99 പോയിന്റുകളിലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലെ സെക്ടറുകൾ ലാഭനഷ്ടങ്ങളിലായിരുന്നു. ആഗോള വിപണികളിൽ യൂറോപ്യൻ വിപണികൾ കയറിയപ്പോൾ, യുഎസ്, ഏഷ്യൻ വിപണികൾ കയറ്റിറക്കങ്ങളിലായിരുന്നു.
Samayam Malayalam swing stock recommendation september 6


വരും ദിവസങ്ങളിൽ സ്വിങ് ട്രേഡിനായി പരിഗണിക്കാവുന്ന ഏതാനും പ്രൊഫഷണൽ ഓഹരി നിർദേശങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്.

ഷോപ്പേഴ്സ് സ്റ്റോപ്പ്
ടാർഗറ്റ് വിലയായി 740 രൂപ നിശ്ചയിച്ച് കമ്പനിയുടെ ഓഹരി വാങ്ങാമെന്ന് ഐസിഐസിഐ ഡയറക്ട് നിർദേശിക്കുന്നു. 642 രൂപയാണ് നിലവിലെ ഓഹരി വില.

ടൈറ്റാൻ
ഈ ഓഹരി വാങ്ങാനാണ് ഐസിഐസിഐ ഡയറക്ട് നിർദേശിക്കുന്നത്. 3080 രൂപയാണ് ലക്ഷ്യമായി നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ ഓഹരി വില 2623.45 രൂപയാണ്.

ട്രെന്റ്

1665 രൂപ ലക്ഷ്യമായി നിശ്ചയിച്ച് ഈ ഓഹരി വാങ്ങാമെന്ന് ഐസിഐസിഐ ഡയറക്ട് നിർദേശിക്കുന്നു. ഇപ്പോൾ ഓഹരിയൊന്നിന് 1387 രൂപയാണ് വില.

ആദിത്യ ബിർല ഫാഷൻ ആൻഡ് റീടെയിൽ
ലക്ഷ്യവിലയായി 370 രൂപ നിശ്ചയിച്ച് ഈ ഓഹരി വാങ്ങിക്കാമെന്ന് ഐസിഐസിഐ ഡയറക്ട് നിർദേശം നൽകുന്നു. 311.15 രൂപയാണ് ഇപ്പോഴത്തെ ഓഹരി വില.

ടിടികെ പ്രസ്റ്റീജ്
ടാർഗറ്റ് വിലയായി 1150 രൂപ നിശ്ചയിച്ച് കമ്പനിയുടെ ഓഹരി വാങ്ങാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് നിർദേശിക്കുന്നു.985 രൂപയാണ് നിലവിലെ ഓഹരി വില.

കോൾ ഇന്ത്യ
ടാർഗറ്റ് വിലയായി 255 രൂപ നിശ്ചയിച്ച് കമ്പനിയുടെ ഓഹരി വാങ്ങാമെന്ന് പ്രഭുദാസ് ലില്ലാധെർ നിർദേശിക്കുന്നു. 232.75 രൂപയാണ് നിലവിലെ ഓഹരി വില.

ഐസിഐസിഐ ലൊംബാർഡ്
ഈ ഓഹരി വാങ്ങാനാണ് എംകെ ഗ്ലോബൽ നിർദേശിക്കുന്നത്. 1470 രൂപയാണ് ലക്ഷ്യമായി നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ ഓഹരി വില 1222 രൂപയാണ്.

എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് കമ്പനി
ടാർഗറ്റ് വിലയായി 680 രൂപ നിശ്ചയിച്ച് കമ്പനിയുടെ ഓഹരി വാങ്ങാമെന്ന് ഐസിഐസിഐ ഡയറക്ട് നിർദേശിക്കുന്നു. 573 രൂപയാണ് നിലവിലെ ഓഹരി വില.

കൊടക് മഹീന്ദ്ര ബാങ്ക്
ടാർഗറ്റ് വിലയായി 2230 രൂപ നിശ്ചയിച്ച് കമ്പനിയുടെ ഓഹരി വാങ്ങാമെന്ന് എംകെ ഗ്ലോബൽ നിർദേശിക്കുന്നു. 1918 രൂപയാണ് നിലവിലെ ഓഹരി വില.

ഫെഡറൽ ബാങ്ക്
ടാർഗറ്റ് വിലയായി 142 രൂപ നിശ്ചയിച്ച് കമ്പനിയുടെ ഓഹരി വാങ്ങാമെന്ന് എംകെ ഗ്ലോബൽ നിർദേശിക്കുന്നു. 121.40 രൂപയാണ് നിലവിലെ ഓഹരി വില.

സാഗർ സിമന്റ്
ഈ ഓഹരി വാങ്ങാനാണ് എംകെ ഗ്ലോബൽ നിർദേശിക്കുന്നത്. 225 രൂപയാണ് ലക്ഷ്യമായി നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ ഓഹരി വില 207 രൂപയാണ്.

(എൻഎസ്ഇയിൽ ഇന്ന് സെപ്തംബർ 6 ന് വ്യാപാരം അവസാനിച്ചപ്പോഴുള്ള ഓഹരിവിലകളാണ് ഇവിടെ നൽകിയിരിക്കുന്നത്. മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഏതെങ്കിലും വിധത്തിലുള്ള ഓഹരി നിർദേശങ്ങളല്ല, നിക്ഷേപകരുടെ അറിവിലേക്കുള്ള കാര്യങ്ങൾ‍ മാത്രമാണ്. ഓഹരിവിപണിയിലെ നിക്ഷേപം ലാഭ-നഷ്ട സാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം പണം നിക്ഷേപിക്കേണ്ടതാണ്)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്