ആപ്പ്ജില്ല

നിഫ്റ്റി 50 ഓഹരികളടക്കം T+1 സെറ്റിൽമെന്റിലേക്ക്; ജനുവരി 27 മുതൽ മാറ്റങ്ങൾ നടപ്പാകും

ഇന്ത്യൻ ഓഹരിവിപണിയിൽ T+1 സെറ്റിൽമെന്റ് ഉടൻ പൂർണമാകും. നിഫ്റ്റി 50 ഓഹരികളടക്കം വലിയ കമ്പനികളെല്ലാം ഈ ഘട്ടത്തിലാണ് പുതിയ സംവിധാനത്തിൽ ഉൾപ്പെടുന്നത്. ലോകരാജ്യങ്ങളി‍ൽ തന്നെ ചുരുക്കം വിപണികളിലാണ് ഈ സംവിധാനം നിലവിലുള്ളത്.

Authored byശിവദേവ് സി.വി | Samayam Malayalam 25 Jan 2023, 5:50 pm
Samayam Malayalam t plus one settlement
Representative Image (പ്രതീകാത്മക ചിത്രം)
ഇന്ത്യൻ ഓഹരിവിപണികളിലെ വിപ്ലവകരമായ മാറ്റം ഉടൻ പൂർണമാകും. രാജ്യത്ത് ലിസ്റ്റ് ചെയ്തിരിക്കുന്ന ഏകദേശം 200 കമ്പനികൾ വേഗത്തിലുള്ള T+1 സെറ്റിൽമെന്റ് സൈക്കിളിലേക്ക് ഉടൻതന്നെ മാറും. ജനുവരി 27 മുതൽ നടപ്പാക്കുന്ന അവസാന ഘട്ടം കൂടി കഴിയുന്നതോടെ രാജ്യത്തെ എല്ലാ ലിസ്റ്റഡ് കമ്പനികളും T+1 സെറ്റിൽമെന്റ് പരിധിയിൽ ഉൾപ്പെടും.

എന്താണ് T+1 സെറ്റിൽമെന്റ് ?

  • ഓഹരികൾ വാങ്ങുന്നതും, വിൽക്കുന്നതുമായ വിനിമയങ്ങൾ നിക്ഷേപകന്റെ ഡീമാറ്റ് അക്കൗണ്ടിൽ അടുത്ത ദിവസം പ്രതിഫലിക്കും.
എങ്ങനെയാണ് ട്രേഡ് മുൻകാലങ്ങളിൽ സെറ്റിൽ ചെയ്തിരുന്നത് ?
  • ഓഹരികൾ വാങ്ങുന്നതും, വിൽക്കുന്നതുമായ വിനിമയങ്ങൾ നിക്ഷേപകന്റെ ഡീമാറ്റ് അക്കൗണ്ടിൽ രണ്ട് ദിവസത്തിനു ശേഷം പ്രതിഫലിക്കുന്ന വിനിമയങ്ങളാണ് നിലവിലുണ്ടായിരുന്നത്. 'T+2 സെറ്റിൽമെന്റ്' എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.
സെബി എപ്പോഴാണ് നിയമത്തിൽ മാറ്റം വരുത്തിയത് ?
  • വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നതിനെ തുടർന്ന് 2021 സെപ്തംബറിലാണ് സെബി, നിയമത്തിൽ മാറ്റം വരുത്തിയത്. T+1 അല്ലെങ്കിൽ T+2 സെറ്റിൽമെന്റ് നടത്താനുള്ള സ്വാതന്ത്ര്യം എ്ക്സേഞ്ചുകൾക്ക് നൽകിയിരുന്നു.
Also Read :
ജനുവരി 25; കുത്തനെ ഇടിഞ്ഞ് ഇന്ത്യൻ ഓഹരിവിപണി, ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം
എന്തു കൊണ്ടാണ് പലഘട്ടങ്ങളിലായി T+1 സംവിധാനം നടപ്പാക്കുന്നത് ?
  • കാലാവധി കുറഞ്ഞ സെറ്റിൽമെന്റ് സൈക്കിളുകളിലേക്ക് മാറുന്നതിന് ബ്രോക്കർമാരുടെ സംവിധാനങ്ങളിൽ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. ആവശ്യമായ അനുമതികളും, വിവിധ നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതും ഇവിടെ ആവശ്യമാണ്. വിവിധ രാജ്യങ്ങളിൽ, വ്യത്യസ്ത ടൈം സോണിലുള്ള വിദേശ നിക്ഷേപകരുടെ ട്രേ‍ഡിങ്ങുമായി ബന്ധപ്പെട്ടുള്ള മാറ്റങ്ങളിലാണ് കൂടുതൽ സങ്കീർണതയുണ്ടായിരുന്നത്.
എങ്ങനെയാണ് T+1 സൈക്കിൾ നടപ്പാക്കുന്നത് ?
  • ഓഹരികളെ വിവിധ ബാച്ചുകളായി തിരിച്ചാണ് ഈ സംവിധാനം നടപ്പാക്കാൻ ആരംഭിച്ചത്. 2022 ഫെബ്രുവരിയിൽ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കുറവുള്ള 100 ഓഹരികളിലാണ് ഇത് ആദ്യമായി നടപ്പാക്കിയത്. ഇതിനു ശേഷം, ക്രമേണ ഓരോ മാസവും കൂടുതൽ ഓഹരികൾ ഈ സംവിധാനത്തിലേക്ക് കൂട്ടിച്ചേർത്തു കൊണ്ടിരുന്നു.
പുതിയ സംവിധാനത്തിലേക്കു മാറുന്ന അവസാന ബാച്ച്
  • T+1 സൈക്കിളിലേക്കു മാറുന്ന സ്റ്റോക്കുകളുടെ അവസാന ബാച്ചിൽ ആകെ 256 ഓഹരികളാണുള്ളത്. നിഫ്റ്റി 50 സൂചികയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഓഹരികളും ഇതിൽ ഉൾപ്പെടുന്നു. ചില പ്രധാന മിഡ് ക്യാപ് ഓഹരികളും ഇക്കൂട്ടത്തിലുണ്ട്. ഓഹരിവിപണിയിലെ മൂല്യത്തിൽ 80% വരുന്ന കമ്പനികളാണ് ഈ അവസാന ഘട്ടത്തിൽ പുതിയ സെറ്റിൽമെന്റ് സംവിധാനത്തിലേക്ക് മാറുന്നത്.
Also Read : ജനുവരിയിലെ 15 ദിവസങ്ങൾ; 1 ലക്ഷം 2.30 ലക്ഷമാക്കിയ മൾട്ടിബാ​ഗർ ഓഹരി
ഈ മാറ്റത്തിന്റെ അവസാന ഘട്ടത്തിലെ നടപടിക്രമങ്ങൾ കൃത്യമായി നിരീക്ഷിച്ചത് വിദേശ നിക്ഷേപകരാണ്. ടൈം സോണിലുള്ള വ്യത്യാസങ്ങൾ കാരണം T+2 സൈക്കിൾ സെറ്റിൽമെന്റുകളിൽ ട്രേഡ് മാച്ചിങ് പരാജയപ്പെടുന്ന പ്രശ്നങ്ങൾ വിദേശ നിക്ഷേപകർ നേരിട്ടിരുന്നു. ഈ വിഷയത്തിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

വേഗത്തിലുള്ള സെറ്റിൽമെന്റ്, കൗണ്ടര‍് പാർട്ടി റിസ്ക്, ട്രേഡിങ് ചിലവുകൾ എന്നിവ കുറയ്ക്കാൻ പുതിയ സംവിധാനം സഹായകമാകുമെന്ന് ഈ നടപടിയെ പിന്തുണയ്ക്കുന്നവർ പറയുന്നു. ഓപ്പറേഷണൽ എഫിഷ്യൻസി, റോളിങ് ഓഫ് ഫണ്ട് എന്നിവ വർധിപ്പിക്കാനും ഇത് സഹായകമാകും. കൗണ്ടർ പാർട്ടി, ക്ലിയറിങ് ഹൗസുകളിൽ നൽകുന്ന മാർജിൻ കുറയുന്നതിനും പുതിയ നടപടി സഹായിക്കുമെന്നാണ് വിലയിരുത്തൽ.

എന്നാൽ പ്രധാന ബാങ്കുകളുടെ പ്രവർത്തനം അല്പസമയത്തേക്കെങ്കിലും തടസ്സപ്പെട്ടാൽ ട്രേഡ് സെറ്റിൽ ചെയ്യുന്നതിൽ വെല്ലുവിളികൾ സൃഷ്ടിക്കപ്പെടാം. വൊളാട്ടിലിറ്റി വർധിക്കുമെന്നും ഇത് വിപണിയെ ബാധിച്ചേക്കാമെന്നും ഈ വിഷയത്തിൽ എതിരഭിപ്രായവുമുണ്ട്.

നിലവിൽ ചൈനയ്ക്കു ശേഷം T+1 സെറ്റിൽമെന്റ് സൈക്കിൾ നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ. യുഎസ്, യൂറോപ്പ്, ജപ്പാൻ എന്നിങ്ങനെയുള്ള മിക്ക അന്താരാഷ്ട്രവിപണികളിലും T+2 സെറ്റിൽമെന്റ് സൈക്കിളാണ് നിലവിൽ പിന്തുടരുന്നത്. ഒരു വർഷം നീണ്ടു നിന്ന നടപടിക്രമങ്ങൾക്കു ശേഷമാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. ഇത് മാറ്റങ്ങൾക്ക് വേണ്ടി തയ്യാറാവാൻ ആവശ്യമായ സമയം ലഭ്യമാക്കിയെന്ന് നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് വൈസ് പ്രസിഡന്റ് പ്രശാന്ത് വഗൽ അറിയിച്ചു.

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്