ആപ്പ്ജില്ല

ടൈറ്റൻ ഓഹരികളിലെ ഇടിവ്; രേഖ ജുൻജുൻവാലക്ക് ഒറ്റ മാസം കൊണ്ട് നഷ്ടമായത് 2,360 കോടി രൂപ

ടൈറ്റൻ ഓഹരികളിലെ ഇടിവ് തുടരുന്നു. ഒരു മാസം കൊണ്ട് ജുൻജുൻവാല പോർട്ട്ഫോളിയോയിൽ നിന്ന് നഷ്ടമായത് 2,360 കോടി രൂപ. കമ്പനിയുടെ മൊത്തം ഓഹരികളുടെ അഞ്ചു ശതമാനത്തിലധികം ജുൻജുൻവാല പോർട്ട്ഫോളിയോയിലുണ്ട്. ദീർഘകാലത്തിൽ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയ ഓഹരിയാണ് ടൈറ്റൻ.

Authored byറിങ്കു ഫ്രാൻസിസ് | Samayam Malayalam 9 May 2024, 3:02 pm

ഹൈലൈറ്റ്:

  • ടൈറ്റൻ ഓഹരികളിലെ ഇടിവ് തുടരുന്നു
  • രേഖ ജുൻജുൻവാലക്ക് നഷ്ടം 2,360 കോടി രൂപ
  • മൊത്തം ഓഹരികളുടെ അഞ്ച് ശതമാനം വരുമിത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Rekha Jhunjhunwala
Rekha Jhunjhunwala portfolio
പാദ ഫല റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ടൈറ്റൻ ഓഹരികളിൽ ഇടിവ്. രേഖ ജുൻജുൻവാല പോർട്ട്‌ഫോളിയോയിൽ കനത്ത നഷ്ടം. കഴിഞ്ഞ നാല് സെഷനുകളിൽ ഇന്ത്യൻ ഓഹരി വിപണിയിൽ കാര്യമായ ചാഞ്ചാട്ടമുണ്ട്. പാദ ഫല റിപ്പോർട്ടിനെ തുടർന്ന് ഇടിഞ്ഞ ടൈറ്റൻ കമ്പനി ഓഹരികൾ തിരിച്ചു കയറിയിട്ടില്ല. ഒരു മാസത്തിനുള്ളിൽ ഓഹരി വിലയിൽ നല്ല കുറവുണ്ടായി. ഓഹരി വിലയിൽ 497 രൂപയുടെ കുറവുണ്ടായി. ടൈറ്റൻ ഓഹരി വിലയിലെ കറക്ഷൻ രേഖ ജുൻജുൻവാലയുടെ പോർട്ട്ഫോളിയോയിൽ ഗണ്യമായ ഇടിവിന് കാരണമായിട്ടുണ്ട്. രേഖ ജുൻജുൻവക്ലയുടെ ആസ്തിയിൽ 2,300 കോടി രൂപയിലധികമാണ് നഷ്‌ടം.

രേഖ ജുൻജുൻവാലയുടെ ആസ്തി

ഒരു മാസത്തിനിടയിൽ, ടൈറ്റൻ ഓഹരി വില എൻഎസ്ഇയിൽ കൂപ്പുകുത്തി. ഒരാഴ്ചയ്ക്കുള്ളിൽ ഒരു ഷെയറിന് ഏകദേശം 497 രൂപ എന്ന കുത്തനെയുള്ള ഇടിവാണ് ഓഹരി വിലയിൽ ഉണ്ടായത്. ജുൻജുൻവാല പോർട്ട്ഫോളിയോയിൽ നാലു കോടി ടൈറ്റൻ ഓഹരികളാണുള്ളത്. ഓഹരി പങ്കാളിത്തം ക ണക്കിലെടുക്കുമ്പോൾ ഓഹരിയിലെ ഇടിവ് ഒരു മാസത്തിനുള്ളിൽ രേഖ ജുൻജുൻവാലയുടെ ആസ്തി കുത്തനെ കുറയാൻ കാരണമായിട്ടുണ്ട്. 2360 കോടി രൂപയുടെ കനത്ത നഷ്ടമാണ് പോർട്ട്ഫോളിയോയിൽ ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ മൊത്തം ഓഹരികളുടെ 5.05 ശതമാനത്തോളം വരുമിത്.

37,000 രൂപയിൽ നിന്ന് തുടങ്ങിയതാണ്, ഷാരൂഖിനേക്കാളും സൽമാനേക്കാളും ആസ്തി; ഇത് ബോളിവുഡിലെ ഏറ്റവും വലിയ ശതകോടീശ്വരൻ

മികച്ച നേട്ടം നൽകിയ ഓഹരി

പാദഫല റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമാണ് ടൈറ്റൻ ഓഹരികൾ ഇടിഞ്ഞത്. അതേസമയം മുൻവർഷങ്ങളിൽ
മികച്ച നേട്ടം നൽകിയ ഓഹരികളിൽ ഒന്നാണ് ടൈറ്റൻ. ടൈറ്റൻ ഓഹരി വില 2022-ൽ 1,835 രൂപ നിലവാരത്തിൽ ആയിരുന്നു. 3246 രൂപയായി വില ഉയർന്നു. ഓഹരി ഉടമകൾക്ക് മുൻ വർഷങ്ങളിൽ മികച്ച നേട്ടം നൽകിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയി 625 രൂപയിൽ നിന്ന് 2,500- 3246 ലെവലിലേക്ക് ഉയർന്ന ഓഹരിയാണിത്. ഈ കാലയളവിൽ 300 ശതമാനത്തോളമാണ് ഓഹരി വില ഉയർന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ, ടൈറ്റൻ കമ്പനിയുടെ ഓഹരി വിലയിൽ 1,000 ശതമാനത്തിലേറെ വർധനയുണ്ട്. ദീർഘകാലത്തിൽ നിക്ഷേപകർക്ക് അമ്പരപ്പിക്കുന്ന നേട്ടം നൽകിയ ഒരു ഓഹരിയാണിത്. 20 വർഷം മുമ്പ് മൂന്നു രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ രണ്ട് ദശകങ്ങൾ കൊണ്ട് 83,250 ശതമാനം വർധനയാണ് ഓഹരി വിലയിലുണ്ടായത്.


(Disclaimer: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് വിധേയമാണ്. ഓഹരികളുടെ പ്രകടനവും സ്ഥിരമല്ല. )
ഓതറിനെ കുറിച്ച്
റിങ്കു ഫ്രാൻസിസ്
റിങ്കു ഫ്രാൻസിസ്- സമയം മലയാളത്തിൽ സീനിയ‍ർ ബിസിനസ് കണ്ടൻറ് പ്രൊഡ്യൂസ‍ർ ആയി പ്രവ‍ർത്തിക്കുന്നു. മാതൃഭൂമി ദിനപ്പത്രത്തിൽ ബിസിനസ് ജേണലിസ്റ്റ് , ധനം ബിസിനസ് മാസികയിൽ സീനിയർ റിപ്പോർട്ടർ, മനോരമ ഓൺലൈൻ, സമ്പാദ്യം പ്രസിദ്ധീകരണങ്ങളിൽ ഫ്രീലാൻസ് ഫിനാൻസ് ജേണലിസ്റ്റ് എന്നീ നിലകളിലും പ്രവ‍ർത്തിച്ചിട്ടുണ്ട്. ജേണലിസത്തിൽ ബിരുദവും മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഭീമ ബാലസാഹിത്യ പുരസ്കാര സമിതി ജൂറിഅം​ഗമായിരുന്നു.മലയാളത്തിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്