Please enable javascript.Share Market Tips,മൂല്യമുള്ള 6 ഓഹരികൾ? സെക്ടർ പിഇ അനുപാതത്തേക്കാളും താഴെ; 27% നേട്ടത്തിനും സാധ്യത - top 6 stocks 27 percent upside potential with below sector pe ratio - Samayam Malayalam

മൂല്യമുള്ള 6 ഓഹരികൾ? സെക്ടർ പിഇ അനുപാതത്തേക്കാളും താഴെ; 27% നേട്ടത്തിനും സാധ്യത

Authored byപിൻ്റു പ്രകാശ് | Samayam Malayalam 1 Mar 2024, 10:00 pm
Subscribe

ഓഹരികളിൽ താഴ്ന്ന പിഇ അനുപാതം അനുകൂല ഘടകമായാണ് കണക്കാക്കുന്നത്. അതുപോലെ കമ്പനിയുടെ സെക്ടർ പിഇ അനുപാതത്തേക്കാൾ താഴെ ഓഹരിയുടെ പിഇ അനുപാതം നിൽക്കുന്നത് ശുഭലക്ഷണമാണ്. ഇത്തരത്തിലുള്ള ആറ് ഓഹരികളിൽ 27 ശതമാനം വരെ മുന്നേറ്റ സാധ്യതയും പ്രവചിക്കപ്പെടുന്നു. പട്ടികയിൽ ഒരു അദാനി ഗ്രൂപ്പ് ഓഹരിയുമുണ്ട്.

ഹൈലൈറ്റ്:

  • സെക്ടർ പിഇ അനുപാതത്തേക്കാൾ താഴെ
  • പട്ടികയിൽ ഒരു അദാനി ഗ്രൂപ്പ് ഓഹരിയും
  • ഓഹരികളിൽ 27% വരെ മുന്നേറ്റ സാധ്യത
Value Stocks
പ്രതീകാത്മക ചിത്രം
ദീർഘകാല നിക്ഷേപത്തിന് ഓഹരികളെ പരിഗണിക്കുമ്പോൾ പ്രധാനമായും പരിഗണിക്കുന്ന ഘടകങ്ങളിലൊന്നാണ് പിഇ അനുപാതം. പ്രതിയോഹരി വരുമാനവും ഓഹരിയുടെ വിപണി വിലയും തമ്മിലുള്ള അനുപാതമാണിത്. താഴ്ന്ന പിഇ അനുപാതം മികച്ച ലക്ഷണമായാണ് കണക്കാക്കുന്നത്. ഇത്തരത്തിൽ കമ്പനി പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയിലെ മറ്റ് കമ്പനികളുടെ ശരാശരി പിഇ അനുപാതത്തേക്കാൾ താഴ്ന്ന നിലവാരത്തിൽ പിഇ അനുപാതം രേഖപ്പെടുത്തുന്ന ആറ് ഓഹരികൾ ചുവടെ ചേർക്കുന്നു.
അദാനി പവർ

വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ അദാനി പവർ ഓഹരിയിൽ നൽകിയ ലക്ഷ്യവിലകളുടെ ശരാശരി 707 രൂപയാണ്. കഴിഞ്ഞ ദിവസം ഓഹരിയുടെ ക്ലോസിങ് 557 രൂപ നിലവാരത്തിലായിരുന്നു. അതായത് സമീപ ഭാവിയിൽ 27 ശതമാനം നേട്ടം അദാനി പവർ ഓഹരിയിൽ നിന്നും പ്രതീക്ഷിക്കാമെന്ന് സാരം. അതുപോലെ അദാനി പവർ ഓഹരിയുടെ പിഇ അനുപാതം 9.2 മടങ്ങിലായിരിക്കുമ്പോൾ ഇൻഡസ്ട്രിയിലെ ശരാശരി പിഇ നിലവാരം 29.6 മടങ്ങിലാണുള്ളത്.


ഫെഡറൽ ബാങ്ക്

വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ ഫെഡറൽ ബാങ്ക് ഓഹരിയിൽ നിർദ്ദേശിച്ച ലക്ഷ്യവിലയുടെ ശരാശരി 175.60 രൂപയാണ്. നിലവിൽ 151 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഇതിലൂടെ ഓഹരിയിൽ 16 ശതമാനം മുന്നേറ്റത്തിനുള്ള സാധ്യത നിലനിൽക്കുന്നുവെന്ന് ചുരുക്കം. അതേസമയം ഫെഡറൽ ബാങ്ക് ഓഹരിയുടെ പിഇ അനുപാതം 9.5 മടങ്ങിലായിരിക്കുമ്പോൾ സെക്ടറിൻ്റെ ശരാശരി പിഇ നിലവാരം 15.7 മടങ്ങിലാണുള്ളത്.

ശമ്പളവും പെൻഷനും മുടങ്ങരുത്; ഇതാണോ സംസ്ഥാന സർക്കാരിന്റെ പ്ലാൻ ബി? നിക്ഷേപകർക്കും ഇതു അവസരമോ?
വെൽസ്പൺ ലിവിങ്

വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ വെൽസ്പൺ ലിവിങ് ഓഹരിയിൽ നൽകിയ ലക്ഷ്യവിലകളുടെ ശരാശരി 186 രൂപയാണ്. കഴിഞ്ഞ ദിവസം ഓഹരിയുടെ ക്ലോസിങ് 154 രൂപ നിലവാരത്തിലായിരുന്നു. അതായത് സമീപ ഭാവിയിൽ 21 ശതമാനം നേട്ടം വെൽസ്പൺ ലിവിങ് ഓഹരിയിൽ നിന്നും പ്രതീക്ഷിക്കാമെന്ന് സാരം. അതുപോലെ വെൽസ്പൺ ലിവിങ് ഓഹരിയുടെ പിഇ അനുപാതം 22.7 മടങ്ങിലായിരിക്കുമ്പോൾ ഇൻഡസ്ട്രിയിലെ ശരാശരി പിഇ നിലവാരം 29.3 മടങ്ങിലാണുള്ളത്.

17% ശമ്പള വർധന, എല്ലാ ശനിയും ഞായറും അവധി; ബാങ്ക് ജീവനക്കാർക്ക് ഇരട്ടി സന്തോഷം?
റൂട്ട് മൊബൈൽ

വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ റൂട്ട് മൊബൈൽ ഓഹരിയിൽ നിർദ്ദേശിച്ച ലക്ഷ്യവിലയുടെ ശരാശരി 1,950 രൂപയാണ്. നിലവിൽ 1,595 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഇതിലൂടെ റൂട്ട് മൊബൈൽ ഓഹരിയിൽ 22 ശതമാനം മുന്നേറ്റത്തിനുള്ള സാധ്യത നിലനിൽക്കുന്നുവെന്ന് ചുരുക്കം. അതേസമയം റൂട്ട് മൊബൈൽ ഓഹരിയുടെ പിഇ അനുപാതം 25.8 മടങ്ങിലായിരിക്കുമ്പോൾ സെക്ടറിൻ്റെ ശരാശരി പിഇ നിലവാരം 47.8 മടങ്ങിലാണുള്ളത്.

കെഎൻആർ കൺസ്ട്രക്ഷൻസ്

വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ കെഎൻആർ കൺസ്ട്രക്ഷൻസ് ഓഹരിയിൽ നൽകിയ ലക്ഷ്യവിലകളുടെ ശരാശരി 312 രൂപയാണ്. കഴിഞ്ഞ ദിവസം ഓഹരിയുടെ ക്ലോസിങ് 267 രൂപ നിലവാരത്തിലായിരുന്നു. അതായത് സമീപ ഭാവിയിൽ 17 ശതമാനം നേട്ടം കെഎൻആർ കൺസ്ട്രക്ഷൻസ് ഓഹരിയിൽ നിന്നും പ്രതീക്ഷിക്കാമെന്ന് സാരം. അതുപോലെ കെഎൻആർ കൺസ്ട്രക്ഷൻസ് ഓഹരിയുടെ പിഇ അനുപാതം 13.1 മടങ്ങിലായിരിക്കുമ്പോൾ ഇൻഡസ്ട്രിയിലെ ശരാശരി പിഇ നിലവാരം 37.7 മടങ്ങിലാണുള്ളത്.

ജംമ്ന ഓട്ടോ ഇൻഡസ്ട്രീസ്

വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ ജംമ്ന ഓട്ടോ ഇൻഡസ്ട്രീസ് ഓഹരിയിൽ നിർദ്ദേശിച്ച ലക്ഷ്യവിലയുടെ ശരാശരി 1,950 രൂപയാണ്. നിലവിൽ 1,595 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഇതിലൂടെ ജംമ്ന ഓട്ടോ ഇൻഡസ്ട്രീസ് ഓഹരിയിൽ 22 ശതമാനം മുന്നേറ്റത്തിനുള്ള സാധ്യത നിലനിൽക്കുന്നുവെന്ന് ചുരുക്കം. അതേസമയം ജംമ്ന ഓട്ടോ ഇൻഡസ്ട്രീസ് ഓഹരിയുടെ പിഇ അനുപാതം 25.8 മടങ്ങിലായിരിക്കുമ്പോൾ സെക്ടറിൻ്റെ ശരാശരി പിഇ നിലവാരം 47.8 മടങ്ങിലാണുള്ളത്.

(Disclaimer: മേൽസൂചിപ്പിച്ച ഓഹരിയെ സംബന്ധിച്ച വിവരം പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇതു നിക്ഷേപത്തിനായുള്ള ശുപാർശയല്ല. ഓഹരി നിക്ഷേപം ലാഭനഷ്ട സാധ്യയ്ക്കു വിധേയമാണ്. നിക്ഷേപത്തിന് മുൻപേ സെബി അംഗീകൃത മാർക്കറ്റ് അനലിസ്റ്റുകളുടെ മാർഗനിർദേശം നിങ്ങൾക്ക് തേടാം.)
പിൻ്റു പ്രകാശ്
ഓതറിനെ കുറിച്ച്
പിൻ്റു പ്രകാശ്
പിന്റു പ്രകാശ്, 2014 മുതൽ മലയാള മാധ്യമ മേഖലയിൽ സജീവമാണ്. സാമ്പത്തികം (സ്റ്റോക്ക് മാർക്കറ്റ്), ദേശീയ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ അതീവ താത്പര്യം. നിലവിൽ ടൈംസ് ഗ്രൂപ്പിന്‍റെ ഭാ​ഗമായി പ്രവർത്തിക്കുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ