ആപ്പ്ജില്ല

ഐടി ഓഹരികൾ കുതിക്കുന്നു; ഇന്ന് 5 ശതമാനത്തോളം ഉയർന്ന് ടോപ് ട്രെൻഡിലെത്തിയ ഐടി ഓഹരിയെ കുറിച്ചറിയാം

ഐടി മേഖലകളെല്ലാം മികച്ച നേട്ടം കൈവരിച്ച ദിവസമാണ് ഇന്ന്. നിഫ്റ്റി ഐടി 4 ശതമാനത്തിലധികം കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. സെഷന്റെ ആദ്യ പകുതിയിൽ 6 ലക്ഷത്തിലധികം ഓഹരികൾ ട്രേഡ് ചെയ്യപ്പെട്ട, ഇന്നത്തെ ടോപ് ട്രെൻഡ് ഐടി ഓഹരി ഇതാണ്.

DSIJ 11 Nov 2022, 1:34 pm
യുഎസിലെ പണപ്പെരുപ്പ ഡാറ്റയ്ക്ക് ശേഷം ലോകത്താകെയുണ്ടായ ഉയർച്ചയുടെ ഫലമായി വിപണി ഉയർന്നു. ഐടി സ്റ്റോക്കുകൾ ആകർഷണ കേന്ദ്രമായി മാറിയതിനാൽ ടെക്-ഹെവിയായ നാസ്ഡാക്ക് ഏകദേശം 7% ഉയർന്നു. അതേ പോസിറ്റിവിറ്റി ദലാൽ സ്ട്രീറ്റിലും പ്രതിഫലിച്ചു. നിഫ്റ്റി ഐടി 4 ശതമാനത്തിലധികം കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. മൈൻഡ്‌ട്രീ ലിമിറ്റഡിന്റെ (Mindtree Ltd) സ്റ്റോക്ക് ശരാശരിയേക്കാൾ വോളിയത്തിൽ ഉയർന്നു. ഈ ഓഹരി ഏകദേശം 5% ഉയർന്ന് ശക്തമായ വാങ്ങൽ താൽപ്പര്യത്തിന് സാക്ഷ്യം വഹിച്ചു.
Samayam Malayalam it stock


Also Read : ഇന്ത്യൻ സൂചികകൾ നേട്ടത്തിൽ തുടരുന്നു; ഇന്ന് പ്രൈസ് വോളിയം ബ്രേക്ക്ഔട്ടിന് സാക്ഷ്യം വഹിച്ച ഓഹരികൾ ഇവയാണ്

സാങ്കേതികമായി, സ്റ്റോക്ക് അതിന്റെ 13 ആഴ്‌ചയിലെ കപ്പ് പാറ്റേണിനെ വൻതോതിലുള്ള വോള്യങ്ങളുടെ പിന്തുണയോടെ ബ്രേക്ക് ചെയ്തിട്ടുണ്ട്. ഇത് പോസിറ്റീവായ സൂചനയാണ് നൽകുന്നത്. സെഷന്റെ ആദ്യ പകുതിയിൽ 6 ലക്ഷത്തിലധികം ഓഹരികൾ ട്രേഡ് ചെയ്യപ്പെട്ടു. ഇത് ഈ ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ്.

സ്റ്റോക്ക് നിലവിൽ അതിന്റെ എല്ലാ പ്രധാന മൂവിംഗ് ആവറേജുകൾക്കും മുകളിലാണ് ട്രേഡ് ചെയ്യുന്നത്. സാങ്കേതിക പാരാമീറ്ററുകൾ സ്റ്റോക്കിന്ഞറെ ശക്തി സൂചിപ്പിക്കുന്നു. 66.27 നിലവാരത്തിലുള്ള 14 പ്രതിദിന ആർഎസ്ഐ സൂചിപ്പിക്കുന്നത് ഓഹരിവില ഇനിയും ഉയരുമെന്നാണ്. എംഎസിഡി പോസിറ്റീവ് ആയി തുടരുകയും ബുള്ളിഷ് ക്രോസ്ഓവർ സൂചിപ്പിക്കുകയും ചെയ്യുന്നു. 15.28 നിലവാരത്തിലുള്ള എഡിഎക്‌സ് സ്റ്റോക്കിന്റെ ശക്തി വർദ്ധിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ, സ്റ്റോക്ക് സാങ്കേതികമായി ശക്തമാണ്.

Also Read : മികച്ച നേട്ടത്തിൽ ഇന്ത്യൻ സൂചികകൾ; ഇന്ന് അപ്പർസീൽ തൊട്ട പെന്നി ഓഹരികളെ കുറിച്ചറിയാം

നിലവിൽ മൈൻഡ്ട്രീയുടെ ഓഹരികൾ എൻഎസ്ഇയിൽ 3,640 രൂപ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 400% വരുമാനം സൃഷ്ടിച്ച ഈ ഓഹരി ദീർഘകാല നിക്ഷേപകർക്ക് വരുമാനം നൽകുന്ന സ്റ്റോക്കാണ്. അതിനാൽ, നിക്ഷേപകർക്കും മൊമെന്റം ട്രേഡർമാർക്കും ഈ സ്റ്റോക്ക് അവരുടെ വാച്ച്ലിസ്റ്റിൽ സൂക്ഷിക്കാൻ കഴിയും.

(ഇന്ത്യയിലെ നമ്പര്‍ 1 നിക്ഷേപ മാഗസിനായ ദലാൽ സ്ട്രീറ്റ് ഇൻവെസ്റ്റ്മൻറ് മാഗസിൻേറതാണ് ഈ ലേഖനം. ഓഹരികളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനും മികച്ച സ്റ്റോക്ക് റെക്കമൻഡേഷനായും ഇവിടെ ക്ലിക്ക് ചെയ്യൂ.

Disclaimer: This above is third party content and TIL hereby disclaims any and all warranties, express or implied, relating to the same. TIL does not guarantee, vouch for or endorse any of the above content or its accuracy nor is responsible for it in any manner whatsoever. The content does not constitute any investment advice or solicitation of any kind. Users are advised to check with certified experts before taking any investment decision and take all steps necessary to ascertain that any information and content provided is correct, updated and verified.

ഈ ലേഖനം ടൈംസ് ഇൻറർനെറ്റ് ലിമറ്റഡിൻേറതല്ല. ഇതിൽ പരമാർശിക്കുന്ന വിവരങ്ങൾക്ക് കമ്പനിക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ല. ഇതിലെ ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. ഇതിന് സർട്ടിഫൈഡ് ബ്രോക്കർമാരുടെ സഹായം തേടാം.)


Read Latest Business News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്