ആപ്പ്ജില്ല

ടോപ്പ് ട്രെൻഡിംഗ് ഓഹരിയായി ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യ

ഓഹരി വില ഏകദേശം രണ്ട്ആ ഴ്‌ചയ്‌ക്കുള്ളിൽ 1638 രൂപ നിലവാരത്തിൽ നിന്ന് 30 ശതമാനം ഉയർന്നു. സാങ്കേതിക ഘടകങ്ങൾ ഓഹരിയുടെ മുന്നേറ്റത്തിന് അനുകൂലമാണ്. വരാനിരിക്കുന്ന ട്രേഡിംഗ് സെഷനുകളിൽ ഈ ഓഹരി നിരീക്ഷിക്കാം.

DSIJ 9 Jan 2023, 2:23 pm
പോസിറ്റീവായ ആഗോള സൂചനകൾക്കിടയിൽ ഓഹരി വിപണിയിൽ ഉണർവ്. മൂന്ന് ദിവസത്തെ ഇടിവിന് ശേഷം സൂചികകൾ നേട്ടത്തിൽ. നിലവാരമുള്ള മിഡ്‌ക്യാപ്, സ്മോൾക്യാപ് ഓഹരികളുടെ മൂല്യം ഉയരുന്നു.. കൂടുതൽ ട്രേഡിങ് നടക്കുന്ന ഓഹരികളിൽ ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യ ഓഹരിയുണ്ട്, (NSE കോഡ് - GODFRYPHLP). ഇന്ന് ഓഹരി വില കുതിച്ചുയർന്നു. തിങ്കളാഴ്ചത്തെ ട്രേഡിംഗ് സെഷനിൽ നിഫ്റ്റിയിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഓഹരികളിൽ ഒന്നാണിത്.
Samayam Malayalam stock


സാങ്കേതിക ഘടകങ്ങൾ ഓഹരിയുടെ മുന്നേറ്റത്തിന് അനുകൂലമാണ്. ഓഹരി ശക്തമായ പ്രൈസ് വോളിയം ബ്രേക്ക് ഔട്ട് രേഖപ്പെടുത്തി. ഓഹരി വില എക്കാലത്തെയും ഉയർന്ന നിലയിലാണ്. V- ആകൃതിയിലുള്ള വീണ്ടെടുക്കൽ നടന്ന ഓഹരി വില ഏകദേശം രണ്ട്ആ ഴ്‌ചയ്‌ക്കുള്ളിൽ 1638 രൂപ നിലവാരത്തിൽ നിന്ന് 30 ശതമാനം ഉയർന്നു. ട്രേഡിങ് വോള്യം ശരാശരിയേക്കാൾ കൂടുതലാണ്. മാത്രമല്ല വ്യാപാരികൾക്കിടയിൽ ശക്തമായ ട്രേഡിങ് നടക്കുന്നത് ഓഹരിയുടെ ബുള്ളിഷ്നസ് സൂചിപ്പിക്കുന്നു. സാങ്കേതിക ഘടകങ്ങളും ഓഹരിയുടെ ബുള്ളിഷ്‌നസ് സൂചിപ്പിക്കുന്നു . 14-ദിവസത്തെ ആർഎസ്ഐ, MACD, OBV ഘടകങ്ങളും ഓഹരിയുടെ മുന്നേറ്റത്തിന് അനുകൂലമാണ്. മൊത്തത്തിൽ, സ്റ്റോക്ക് സാങ്കേതികമായി ബുള്ളിഷ് ആയതിനാൽ വരും ദിവസങ്ങളിലും ഓഹരി വില ഉയർന്നേക്കാം.

കഴിഞ്ഞ വർഷം, ഏകദേശം 90 ശതമാനമാണ് ഓഹരി വില കുതിച്ചുയർന്നത്. ഇതേ മേഖലകളിലെ കമ്പനികളേക്കാൾ കമ്പനി കൂടുതൽ നേട്ടമുണ്ടാക്കി. കമ്പനിയുടെ ഓഹരികൾ എൻഎസ്ഇയിൽ എക്കാലത്തെയും ഉയർന്ന നിലവാരമായ 2121 രൂപയിലെത്തിയിരുന്നു. വരാനിരിക്കുന്ന ട്രേഡിംഗ് സെഷനുകളിൽ ഈ ഓഹരി നിരീക്ഷിക്കാം.

(ഇന്ത്യയിലെ നമ്പര്‍ 1 നിക്ഷേപ മാഗസിനായ ദലാൽ സ്ട്രീറ്റ് ഇൻവെസ്റ്റ്മൻറ് മാഗസിൻേറതാണ് ഈ ലേഖനം. ഓഹരികളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനും മികച്ച സ്റ്റോക്ക് റെക്കമൻഡേഷനായും ഇവിടെ ക്ലിക്ക് ചെയ്യൂ.

Disclaimer: This above is third party content and TIL hereby disclaims any and all warranties, express or implied, relating to the same. TIL does not guarantee, vouch for or endorse any of the above content or its accuracy nor is responsible for it in any manner whatsoever. The content does not constitute any investment advice or solicitation of any kind. Users are advised to check with certified experts before taking any investment decision and take all steps necessary to ascertain that any information and content provided is correct, updated and verified.

ഈ ലേഖനം ടൈംസ് ഇൻറർനെറ്റ് ലിമറ്റഡിൻേറതല്ല. ഇതിൽ പരമാർശിക്കുന്ന വിവരങ്ങൾക്ക് കമ്പനിക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ല. ഇതിലെ ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. ഇതിന് സർട്ടിഫൈഡ് ബ്രോക്കർമാരുടെ സഹായം തേടാം.)

Read Latest Business News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്