ആപ്പ്ജില്ല

Upper Circuit Stocks :ഇത്തിരി കുഞ്ഞൻമാരിൽ വിശ്വാസമുണ്ടോ? എങ്കിലിതാ അവസരം...

19,500 കോടി രൂപ ബജറ്റിൽ സോളാർ പിവി മൊഡ്യൂളുകൾ വികസിപ്പിക്കുന്നതിനുള്ള പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് സെപ്റ്റംബർ 21 ന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത് നിക്ഷേപകരെ ആകർഷിക്കുന്ന ഘടകമാണ്.

DSIJ 22 Sept 2022, 2:24 pm
ഉയർന്ന പണപ്പെരുപ്പവും, ആഗോള സാമ്പത്തികമാന്ദ്യ ഭീഷണിയും ഓഹരി വിപണികളെയും, മുൻനിര ഓഹരികളെയും തളർത്തുകയാണ്. തുടർച്ചയായി മൂന്നാം തവണയും യുഎസ് ഫെഡ് റിസർവ് നിരക്കുകൾ 0.75 ശതമാനം വർധിപ്പിച്ചതോടെ ഇന്ത്യൻ ആഭ്യന്തര വിപണികളും നഷ്ടത്തോടെയാണ് തുറന്നത്. ഡോളറിന്റെ മൂല്യം രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയപ്പോൾ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി.
Samayam Malayalam Penny Stocks


ആഗോള മാന്ദ്യത്തിനിടയിൽ, ബിഎസ്ഇ സെൻസെക്‌സും നിഫ്റ്റി 50 ഉം തുടക്കത്തിൽ അര ശതമാനം താഴ്ന്നു. ബിഎസ്ഇ ഫിനാൻഷ്യൽ സർവീസസ്, ബിഎസ്ഇ ബാങ്കെക്സ് മേഖലകളിൽ സൂചികകൾ 1 ശതമാനത്തിലധികം ഇടിവ് നേരിട്ടു. ഭൂരിഭാഗം മേഖലകളും ദുർബലമായി വ്യാപാരം നടത്തുമ്പോൾ, ബിഎസ്ഇ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) മേഖല നിക്ഷേപകരുടെ ശ്രദ്ധ ആകർഷിച്ചു. ഏകദേശം 1% നേട്ടം കൈവരിച്ചിരുന്നു.

വിപണികളിൽ തിളങ്ങി 'ടെക് ഓഹരി'; ഇപ്പോൾ പരിഗണിക്കണോ?
രാവിലെ 10:55 ന് ബിഎസ്ഇ സെൻസെക്സ് 0.51 ശതമാനം ഇടിഞ്ഞ് 59,153 ലെവലിലെത്തി. നിഫ്റ്റി 50 സൂചിക 0.53 ശതമാനം ഇടിഞ്ഞ് 17,624 ലെവലിലെത്തി. സെൻസെക്സിൽ, ഐടിസി ലിമിറ്റഡ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ്ലെ ഇന്ത്യ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ, ബജാജ് ഫിൻസെർവ്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി എന്നിവ നഷ്ടം നേരിട്ടു.

19,500 കോടി രൂപ ബജറ്റിൽ സോളാർ പിവി മൊഡ്യൂളുകൾ വികസിപ്പിക്കുന്നതിനുള്ള പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് സെപ്റ്റംബർ 21 ന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത് നിക്ഷേപകരെ ആകർഷിക്കുന്ന ഘടകമാണ്. മുൻനിരക്കാർ വീഴുമ്പോൾ ഇത്തിരി കു്ഞ്ഞൻമാരാണ് വിപണികൾക്ക് ആശ്വാസം പകരുന്നത്. ഇന്ന് അപ്പർ സർക്യൂട്ടിൽ പൂട്ടിയ പെന്നി സ്റ്റോക്കുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. വരാനിരിക്കുന്ന സെഷനുകളിൽ ഈ ഓഹരികൾ സൂക്ഷ്മമായി നിരീക്ഷിക്കുക.



ഇന്ത്യയിലെ നമ്പര്‍ 1 നിക്ഷേപ മാഗസിനായ ദലാൽ സ്ട്രീറ്റ് ഇൻവെസ്റ്റ്മൻറ് മാഗസിൻേറതാണ് ഈ ലേഖനം. ഓഹരികളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനും മികച്ച സ്റ്റോക്ക് റെക്കമൻഡേഷനായും ഇവിടെ ക്ലിക്ക് ചെയ്യൂ.

(Disclaimer: This above is third party content and TIL hereby disclaims any and all warranties, express or implied, relating to the same. TIL does not guarantee, vouch for or endorse any of the above content or its accuracy nor is responsible for it in any manner whatsoever. The content does not constitute any investment advice or solicitation of any kind. Users are advised to check with certified experts before taking any investment decision and take all steps necessary to ascertain that any information and content provided is correct, updated and verified.

ഈ ലേഖനം ടൈംസ് ഇൻറർനെറ്റ് ലിമറ്റഡിൻേറതല്ല. ഇതിൽ പരമാർശിക്കുന്ന വിവരങ്ങൾക്ക് കമ്പനിക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ല. ഇതിലെ ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. ഇതിന് സർട്ടിഫൈഡ് ബ്രോക്കർമാരുടെ സഹായം തേടാം.)

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്