ബോക്സ് ഓഫിസിന്റെ സ്വന്തം സുൽത്താൻ

സൽമാൻ ഖാൻ, അനുഷ്ക ശർമ്മ, റൺദീപ് ഹൂഡ
Sport2 Hrs 50 Min
ക്രിട്ടിക്സ് റേറ്റിങ്4.0/5വായനക്കാരുടെ റേറ്റിങ്4/5
O.P.Olassa | TNN 30 Sept 2016, 3:03 pm
സുൽത്താനിൽ സൽമാന്റെ ഗുസ്തിക്കാരൻ കഥാപാത്രത്തെക്കുറിച്ചു ട്രെയ്നറാകുന്ന രൺദീപ് ഹൂഡ പറയുന്നുണ്ട്. അൺസ്റ്റോപ്പബിൾ ബുൾ എന്ന്. ശരിക്കും അതു തന്നെയാണ് ഈ സിനിമയിൽ സൽമാൻ ഖാൻ.

സൽമാന്റെ മുൻ ജൈജാന്റിക് ഹിറ്റ് ബജരംഗി ബൈജാന്റെ അതേ മോഡലാണ് സുൽത്താനും. ലാർജ് ക്യാൻവാസ് പാട്രിയോട്ടിക് ആക്ഷൻ ഡ്രാമ. ഒരു പക്ഷെ ഇത്തരത്തിൽ ഷാറുഖ് ഖാന്റെ ചക് ദേയെക്കാളും അമീർ ഖാന്റെ ലഗാനേക്കാളും കമേഴ്ഷ്യൽ വയബിലിറ്റി ഉള്ള സ്പോർട്സ് സിനിമ. ഒഴിവാക്കാമായിരുന്ന ഒന്നോ രണ്ടോ പാട്ടുകളൊഴികെ 170 മിനിറ്റും പിടിച്ചിരുത്തുന്ന ഒരു ഇന്ത്യനൈസ്ഡ് ഇന്റർനാഷണൽ അണ്ടർഡോഗ് വിക്ടറി സാഗ.

ലക്ഷ്യബോധമില്ലാതെ പട്ടത്തിനു പിന്നാലെയോടുന്നൊരു ഹരിയാൻവി കേബിൾ ഓപ്പറേറ്ററെ പ്രണയം എങ്ങനെ ഹരിയാനയുടെ സിംഹം എന്നറിയപ്പെടുന്ന സ്റ്റാർ റസ്ലറും ഒളിംപിക് ഹീറോയും വേൾഡ് റെസ്ലിങ് ചാമ്പ്യൻഷിപ് വിന്നറുമാക്കിയെന്നതാണ് സുൽത്താന്റെ ആദ്യപാതി. ഒളിംപിക് സ്വപ്നങ്ങളുള്ള സ്റ്റേറ്റ് ചാമ്പ്യനും റെസ്ലിങ് കോച്ചിന്റെ മകളുമായ ആറഫായാണയാളുടെ യഥാർത്ഥ ലക്ഷ്യം. കോമാളികളിച്ചു നടക്കുന്നവനെയല്ല ജീവിതത്തിൽ ബഹുമാനം നേടുന്നവനോടാണ് പ്രണയം തോന്നുക എന്നവൾ പച്ചക്കു പറയുമ്പോഴാണയാൾ വാശിക്ക് ഗുസ്തിക്കാരനാകുന്നത്.

എന്നാൽ ജീവിതത്തിൽ പ്രണയവും കരിയർ സക്സസും നേടിയ ശേഷം വിവാഹാനന്തരം ഉണ്ടാകുന്നൊരു ട്രാജഡിയിലാണ് സുൽത്താൻ ഗോദ വിടുന്നത്. പഴയ ഗുസ്തി ലെജൻഡ് വർഷങ്ങളുടെ സ്വയംകല്പിതവിലക്കിനു ശേഷം ആധുനികകാലത്തെ മിക്സഡ് മാർഷ്യൽ ആർട്സ് ഡബ്ള്യു ഡബ്ള്യു എഫ് ശൈലിയിലുള്ള കൊമേർഷ്യൽ ഫ്രീ സ്റ്റൈൽ റെസ്ലിങ് റിങ്ങിൽ എത്തുന്നതാണ് സുൽത്താന്റെ രണ്ടാംപാതി.


ഒന്നുമല്ലാതിരുന്നൊരാൾ ലോകചാമ്പ്യനാവുകയും തിരിച്ചു വീണ്ടും ഒന്നുമല്ലാതാവുകയും വീണ്ടും ഒരിക്കൽകൂടി തിരിച്ചുവരികയും ചെയ്യുന്ന നാലു ഫിസിക്കൽ/ മെന്റൽ ട്രാന്സിഷൻ സ്റ്റേജുകളുള്ള വെല്ലുവിളി നിറഞ്ഞ വേഷം പരിപൂർണ ആത്മാർത്ഥതയോടെ ചെയ്തിട്ടുണ്ട് സൽമാൻ ഖാൻ. ഇത്തരം സ്‌പെക്ടർക്കുലർ സിനിമകളിൽ സൽമാന്റെ തലപ്പൊക്കം ഇന്ത്യയിൽ മറ്റൊരു നടന്നില്ല. സുൽത്താൻ ഇൻ ആൻഡ് ഔട്ട്, സൽമാന്റെ ഈ അഡ്വാൻറ്റേജ് വിളിച്ചു പറയുന്നുണ്ട്. ബോളിവുഡിന്റെ റോക്കി ബാൽബോവയാണയാൾ എന്നു കാണിക്കുന്ന ട്രെയ്നിങ് സീക്വൻസുകളുമുണ്ട്.

മേരെ ബ്രദർ കി ദുൽഹാൻ എന്ന തരക്കേടില്ലാത്ത സിനിമയും ഗുണ്ടെ എന്ന തട്ടുപൊളിപ്പൻ സിനിമയുമെടുത്ത അലി അബ്ബാസ് സഫറിന്റെ മൂന്നാമത്തെ സിനിമയാണ് സുൽത്താൻ എന്നത് അവിശ്വസനീയമാണ്. ഇത്തരം വമ്പൻ സിനിമയുടെ ക്യാൻവാസിൽ ക്ളീഷെയിൽ മുങ്ങിയ തിരക്കഥയിലും താരതമ്യേന തുടക്കക്കാരനായ ഒരാൾക്കില്ലാത്ത അസാമാന്യകയ്യടക്കമുണ്ട് സംവിധായകൻ സഫറിന്. പ്രത്യേകിച്ചും മൂന്നുമണിക്കൂറോളം ദൈർഘ്യമുള്ളൊരു സ്പോർട്സ് ഡ്രാമയിൽ. സുൽത്താൻ സുൽത്താനോടേറ്റു മുട്ടുന്ന ഒരൊറ്റ ക്ളൈമാക്സ് ഇമേജറി കൊണ്ടു രണ്ടേ മുക്കാൽ മണിക്കൂറിന്റെ ക്ളീഷെയിൽ നിന്നു പുറത്തുകടക്കുന്ന ക്രാഫ്ട് കൂടിയുണ്ട് സഫറിന്റെ സിനിമക്ക്.

സ്‌ക്രീൻ സ്പെയ്സിലും അഭിനയസാധ്യതയിലും സൽമാന്റെ സുൽത്താന്റെ പകുതി സ്കോപ്പില്ലെങ്കിലും ഭാര്യ ആരിഫയാകുന്ന അനുഷ്ക ശർമ്മയും എടുത്തു പറയേണ്ട പ്രകടനമാണ്. സ്ക്രിപ്റ്റിലും എക്സിക്യൂഷനിലും ഒരു ടോട്ടൽ സൽമാൻ ഷോ ആയി രൂപവത്കരിച്ചിരിക്കുന്ന സിനിമയായിട്ടു പോലും അനുഷ്കയുടെ പ്രഭാവം പ്രകടമാണ്. എൻ എച്ച് 10നോക്കെ ശേഷം നല്ലൊരു ഫോളോഅപ് പെ‍ര്‍ഫോമെൻസ്.

മറ്റൊരു സർപ്രൈസ് ഹാപ്പിനെസ്സ്, കഞ്ചാവടിച്ചു വിലക്ക് ലഭിച്ച മിക്സഡ് മാർഷ്യൽ ആർട്സ് അണ്ടർഗ്രൗണ്ട് സ്റ്റാറും രണ്ടാം പകുതിയിൽ കോച്ചുമാകുന്ന രൺദീപ് ഹൂഡയാണ്. സാധാരണ ഗതിയിലൊരു നടൻ കോച്ചിന്റെ വേഷം ചെയ്യുമ്പോഴുള്ള ഫിസിക്കൽ ഷോയും മറ്റു കാട്ടിക്കൂട്ടലുകളുമൊന്നുമില്ലാതെ, ഉൾക്കൊണ്ടു ചെയ്ത വേഷം. ചെറുതെങ്കിലും മികച്ചത്.

അലി സഫറിന്റെ സംവിധനത്തിനു പരിപൂർണപിന്തുണയാണ് അത്രയും ഹാർഡ്‌വർക് ഉള്ള പോളിഷ് ക്യാമറാമാൻ ആർതർ സുറാവ്സ്കിയുടെ ഛായാഗ്രഹണം. അതു പോലെ ഇത്രയും ഫൂട്ടേജ് 170 മിനുറ്റിലൊതുക്കുന്ന രാമേശ്വർ ഭഗതിന്റെ എഡിറ്റിങ്ങും. വിശാൽ ശേഖറിന്റെ പാട്ടുകളിൽ മികച്ചത് മാസ് സീനുകളിൽ സിനിമയുടെ നട്ടെല്ലാകുന്ന, നിരവധി തവണ ആവർത്തിക്കുന്ന " ഖൂൻ മേ തെരെ മിട്ടി" എന്ന തീം സോങ് ആണ്. സിനിമയിൽ പറയുന്ന പോലെ മണ്ണിന്റെ മകനായ സുൽത്താന്റെ ഉയർത്തെഴുന്നേൽപാണപ്പൊഴൊക്കെ.

സുൽത്താന്റെ ഷൂട്ട് കഴിഞ്ഞപ്പോൾ റേപ്പ് കഴിഞ്ഞ സ്ത്രീയെ പോലെയായി എന്ന് പറഞ്ഞതിന് മീഡിയയും ഫെമിനിസ്റ്റുകളും കൊന്നുകൊലവിളിച്ചതാണ് സൽമാൻ ഖാനെ. അതിലെ സ്ത്രീവിരുദ്ധത മാറ്റിവച്ചു ചിന്തിച്ചാൽ, സൽമാൻ എടുത്ത എഫർട് എത്രയുണ്ടെന്ന് സുൽത്താൻ കണ്ടാലറിയാം. കാണേണ്ട കമേർഷ്യൽ സിനിമയാണിത്.
ഓതറിനെ കുറിച്ച്
O.P.Olassa

മൂവി റിവ്യൂ

ട്രെൻഡിങ്