14 December 2023 Kerala Vartha Live: വണ്ടിപ്പെരിയാർ കേസ്: തെളിവ് ശേഖരിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കോടതി

Samayam Malayalam 14 Dec 2023, 10:38 pm
LIVE NOW

Kerala വാർത്ത (Kerala News): വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിലെ പ്രതിയെ മതിയായ തെളിവില്ലെന്ന കാരണത്താൽ വെറുതെവിട്ട സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി വിധിപകർപ്പിൽ രൂക്ഷ വിമർശനം. പ്രാദേശിക, ദേശീയ, അന്തർദ്ദേശീയ വാർത്തകൾ അറിയാം.

  • നവകേരള സദസ്സ്; കായംകുളം മണ്ഡലത്തിൽ ഗതാഗത നിയന്ത്രണം
    നവകേരള സദസ്സ് എത്തുന്നതിനാൽ കായംകുളം മണ്ഡലത്തിൽ ഗതാഗത നിയന്ത്രണം. ഡിസംബർ 16ന് പകൽ 11 മണിക്ക് കായംകുളം എൽമെക്സ് ഗ്രൗണ്ടിൽ നടക്കുന്ന നവകേരള സദസ്സിനോടനുബന്ധിച്ച് രാവിലെ 9 മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണെന്ന് യു പ്രതിഭ എംഎൽഎ അറിയിച്ചു.
  • വണ്ടിപ്പെരിയാർ കേസ്: തെളിവ് ശേഖരിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കോടതി
    വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിലെ പ്രതിയെ മതിയായ തെളിവില്ലെന്ന കാരണത്താൽ വെറുതെവിട്ട സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി വിധിപകർപ്പിൽ രൂക്ഷ വിമർശനം. വിധി പകർപ്പിൽ ആറുവയസ്സുകാരിയുടേത് കൊലപാതകം തന്നെയെന്ന് വിലയിരുത്തിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നും കോടതി തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി പറയുന്നു.
  • ജനസമ്പർക്ക പരിപാടികൾ ധൂർത്തായിരുന്നുവെന്ന് ഗണേഷ് കുമാർ
    ജനസമ്പർക്ക പരിപാടികൾ ധൂർത്തായിരുന്നുവെന്ന് ഗണേഷ് കുമാർ എംഎൽഎ. അന്ന് സമരം ചെയ്യാനോ ജനസമ്പർക്ക പരിപാടി തടസപ്പെടുത്താനൊ ഒരു എൽഡിഎഫ് പ്രവർത്തകനും പോയില്ല, അത് മര്യാദയാണെന്നും ഗണേഷ് പറഞ്ഞു. നവകേരളാ സദസ്സ് കൊല്ലം ജില്ലയിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഗണേഷ് കുമാർ യുഡിഎഫിനെതിരെയും യൂത്ത് കോൺഗ്രസിനെതിരെയും രംഗത്തുവന്നത്.
  • കപ്പലിൽ അപകടം
  • പാർലമെന്റിൽ അതിക്രമിച്ച് കടന്ന കേസ്
    കേസിലെ നാല് പ്രതികളേയും ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. പ്രധാനമന്ത്രി മോദി കുറ്റവാളിയാണെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടു. പ്രതികൾക്ക് ഭീകര സംഘടനകളുമായി ബന്ധമെന്ന് പോലീസ്. ഇവരുടെ ഫണ്ടിങ്ങിനെക്കുറിച്ച് അന്വേഷണം വേണം.
  • മസാല ബോണ്ട് കേസ്
    മസാല ബോണ്ട് കേസിൽ മുൻമന്ത്രി തോമസ് ഐസക്കിനും കിഫ്ബിക്കും എതിരായ സമൻസ് ഇ‍ഡി പിൻവലിച്ചു. തനിക്ക് നീതി ലഭിച്ചതായി തോമസ് ഐസക്ക് പ്രതികരിച്ചു
  • മരുമകൾ അറസ്റ്റിൽ
    കൊല്ലത്ത് ഭർതൃമാതാവിനെ മർദ്ദിച്ച കേസിൽ മരുമകൾ അറസ്റ്റിൽ.
  • നടപടി നേരിട്ട മറ്റുള്ളവർ
    ഡിഎംകെ നേതാവ് കനിമൊഴി, ജ്യോതിമണി, മുഹമ്മദ് ജാവേദ്, പി ആർ നടരാജൻ, കെ സുബ്രഹ്മണ്യം, എസ് ആർ പ്രതിഭം, എസ് വെങ്കിടേശൻ, മാണിക്യം ടാ​ഗോർ എന്നിവർക്കും രാജ്യസഭയിൽ ഡെറിക് ഒബ്രിയാനുമാണ് സസ്പെൻഷൻ.
  • നടപടി നേരിട്ടവരിൽ 6 മലയാളികൾ
    ടിഎൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, രമ്യാ ഹരിദാസ്, ഹൈബി ഈഡൻ, ബെന്നി ബെഹന്നാൻ, വികെ ശ്രീകണ്ഠൻ എന്നിവരാണ് സസ്പെന്റ് ചെയ്യപ്പെട്ട മലയാളി എംപിമാർ.
  • 14 എംപിമാർക്ക് സസ്പെൻഷൻ
    പാർലമെന്റിൽ നടപടി നേരിട്ടവരിൽ ആറ് മലയാളികളും. ആദ്യം അഞ്ച് എംപിമാർക്കെതിരെയായിരുന്നു നടപടിയുണ്ടായത്. പിന്നീട് 9 പേർക്കുമെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
  • പാർലമെന്റിൽ എംപിമാരെ സസ്പന്റ് ചെയ്തു
    ഈ സമ്മേളനക്കാലത്തേക്കാണ സസ്പെൻഷൻ. ആദ്യം അഞ്ച് പേരെയാണ് സസ്പെൻ്റ് ചെയ്തത്. കേരളത്തിൽ നിന്നുള്ള ആറ് എംപിമാർ അടക്കമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
  • ആരാണ് നവകേരള സദസ്സ് നടത്തിപ്പുകാരെന്ന് കോടതി
    നവകേരള സദസ്സിനായി നടക്കുന്ന സ്‌കൂള്‍മതില്‍ പൊളിക്കലിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. എന്തിനാണ് സ്‌കൂള്‍ മതില്‍ പൊളിക്കുന്നതെന്നും ആരാണ് നവകേരള സദസ്സിന്റെ ചുമതല വഹിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
  • ഷബ്‌നയുടെ മരണം: ഭര്‍തൃമാതാവും അറസ്റ്റില്‍
    ഷബ്‌നയുടെ മരണത്തില്‍ ഭര്‍തൃമാതാവും അറസ്റ്റില്‍. കോഴിക്കോട്ടെ ലോഡ്ജില്‍നിന്നാണ് പിടികൂടിയത്.
  • ഏഴ് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
    പാര്‍ലമെന്റ് ആക്രമണത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായതിനെ തുടര്‍ന്ന് ഏഴ് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.
  • നവജാതശിശുവിനെ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്നു സാക്ഷികൾ കൂറുമാറി
    കരിയിലക്കുട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു കൊല്ലപ്പെട്ട കേസിൽ മൂന്ന് സാക്ഷികൾ കൂറുമാറി. കേസിലെ പ്രതി രേഷ്മയുടെ അമ്മയും ഒന്നാം സാക്ഷിയുമായ സീത, ഇവരുടെ സമീപവാസികളായ രണ്ടാംസാക്ഷി അനു, മൂന്നാംസാക്ഷി ഗോപിക എന്നിവരാണ് കുറുമാറിയത്.
  • പ്രതിയെ വെറുതെ വിട്ട് കോടതി
    വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്.
  • ഭഗത് സിങ് ഫാന്‍ ക്ലബ് അംഗങ്ങള്‍
    പാർലമെന്റിലേക്ക് അതിക്രമിച്ച് കേറിയ സംഘം ഭഗത് സിങ് ഫാന്‍ ക്ലബ് അംഗങ്ങളെന്ന് റിപ്പോർട്ട്. നാല് വര്‍ഷമായി പരസ്പരം അറിയാം, പരിചയപ്പെട്ടത് സോഷ്യല്‍മീഡിയ വഴി.
  • തീര്‍ഥാടകരെ കയറ്റിവിടാന്‍ തടസമാകുന്നെന്ന് പോലീസ്
    പതിനെട്ടാം പടിക്ക് മേല്‍ക്കൂര നിര്‍മിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കല്‍ത്തൂണുകള്‍ തീര്‍ഥാകരെ പടി കയറ്റിവിടുന്ന പോലീസിന് ബുദ്ധിമുട്ടാകുന്നു. ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പറഞ്ഞു.
  • കേരളത്തില്‍ ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴ
    കേരളത്തിൽ ഡിസംബർ 15 (വെള്ളിയാഴ്ച) മുതൽ 17 (ഞായറാഴ്ച) വരെ ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യത. ഡിസംബർ 17 ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
  • ദര്‍ശനത്തിന് തിരക്കേറി; എണ്ണത്തില്‍ 30 ശതമാനം വര്‍ധന: മന്ത്രി
    ശബരിമല ദര്‍ശനത്തിന് തിരക്കേറിയെന്ന് ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണന്‍. ശബരിമലയിലേക്ക് സ്ത്രീകളും കുട്ടികളും കൂടുതലായെത്തി. ‌എണ്ണത്തില്‍ 30 ശതമാനം വര്‍ധനവുണ്ടായി. ഭിന്നശേഷിക്കാരും പ്രായമായവരും കൂടുതലായി എത്തിയത് മലകയറ്റം സാവധാനത്തിലാക്കി. ഏറ്റവും തിരക്കുണ്ടായത് ഡിസംബര്‍ ഏഴിനാണ്. മുന്‍പും തിരക്കുണ്ടായിട്ടുണ്ട്,
  • അന്ത്യവിശ്രമം റോമിലെ ബസിലിക്കയിൽ മതിയെന്ന് മാർപാപ്പ
    മറ്റു മാർപാപ്പമാരെപ്പോലെ വത്തിക്കാനിലെ ശവകുടീരങ്ങളിലല്ല അന്ത്യവിശ്രമത്തിന് ആഗ്രഹമെന്ന് ഫ്രാൻസിസ് പാപ്പ. തനിക്ക് റോമിലെ സെയ്ന്റ് മേരി മേജർ ബസിലിക്കയിൽ മതി അന്ത്യവിശ്രമമെന്നും അദ്ദേഹം പറഞ്ഞു. റോമിലെ പ്രിയപ്പെട്ട മഡോണയ്ക്ക്‌ സമീപം (മദർ മേരി) തന്നെ അടക്കണമെന്നാണ് പാപ്പയുടെ ആഗ്രഹം.
  • ഫോസിൽ ഇന്ധനങ്ങളിൽനിന്നു മാറാൻ ഉടമ്പടി അംഗീകരിച്ച് ഉച്ചകോടി
    ഭൂമി അഭിമുഖീകരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധികൾക്ക് പരിഹാരമായി ഫോസിൽ ഇന്ധനങ്ങളിൽനിന്ന് മാറാനുള്ള അന്തിമ ഉടമ്പടി ആഗോളകാലാവസ്ഥാ(കോപ്-28) ഉച്ചകോടി അംഗീകരിച്ചു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിന്റെ ഭാവി സംബന്ധിച്ച തീരുമാനമെടുക്കുന്ന യു.എന്നിന്റെ ആദ്യകാലാവസ്ഥാ ഉച്ചകോടിയാണ് ഇത്.
  • വെർച്വൽ ക്യൂ ബുക്കിങ് 80,000; സ്പോട്ട് ബുക്കിങ് 10,000
    ശബരിമലദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് ദിവസം 80,000 ആയി പരിമിതപ്പെടുത്താനും സ്പോട്ട് ബുക്കിങ് 10,000 ആയും നിജപ്പെടുത്താനും ഹൈക്കോടതി ഉത്തരവിട്ടു.
  • ശബരിമലയിലെ തിരക്കിനു കാരണം കെടുകാര്യസ്ഥത: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ
    ശബരിമലയിൽ ഇപ്പോൾ അനുഭവപ്പെട്ടു വരുന്ന തിക്കിനും തിരക്കിനും പ്രധാനകാരണം കെടുകാര്യസ്ഥതയാണെന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇതു പറയാതിരിക്കവയ്യ. ഇപ്പോഴുള്ള അത്രയും ആളുകൾ ഇതിനു മുൻപും ദർശനം നടത്തി ഒരു ബുദ്ധിമുട്ടും കൂടാതെ മടങ്ങിപ്പോയ ചരിത്രം നമ്മുടെ മുന്നിലുണ്ട്. അന്നെങ്ങും അനുഭവപ്പെടാത്ത ബുദ്ധിമുട്ടുകൾ ഇന്നുണ്ടാകാനുള്ള കാരണം പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവമാണ്.
  • പാസ് നേടിയത് പുതിയ പാർലമെന്റ് കാണാൻ; 3 മാസമായി പ്രതികൾ സമീപിക്കുന്നു: മൈസുരു എംപി
    കഴിഞ്ഞ മൂന്നുമാസമായി പാർലമെന്റ് സന്ദർശിക്കുന്നതിനുള്ള പാസിനായി പ്രതികൾ സമീപിക്കുന്നുണ്ടായിരുന്നുവെന്ന് ബിജെപി മൈസുരു എംപി പ്രതാപ് സിംഹ. ഇതിലൊരാളായ ഡി. മനോരഞ്ജന്‍ തന്റെ മണ്ഡലത്തിൽ നിന്നുള്ളയാളെന്ന തരത്തിൽ എംപിക്ക് അറിയമായിരുന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
  • കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണർ 3 ദിവസം തങ്ങും: എസ്എഫ്ഐ തടയുമോ?
    കോഴിക്കോട് സർവ്വകലാശാലയിലെ സനാതന ധർമ്മപീഠം ചെയർ നടത്തുന്ന സെമിനാറിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഗവർണക്കെതിരായ പ്രതിഷേധം തുടരുമെന്ന പ്രസ്താവന നേരത്തെ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയിൽ നിന്നുണ്ടായിരുന്നു.