2 December 2023 Kerala Vartha Live: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികൾ റിമാൻഡിൽ

Samayam Malayalam 2 Dec 2023, 10:07 pm
LIVE NOW

Kerala വാർത്ത ( Kerala News): കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായവരുടെ ചോദ്യം ചെയ്യൽ പുലർ‌ച്ചെ മൂന്ന് മണി വരെ നീണ്ടു. ചാത്തന്നൂർ സ്വദേശി പത്മകുമാർ അടക്കം മൂന്ന് പേരെയാണ് പോലീസ് ഇന്നലെ തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്. ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. എഡിജിപി എം ആർ അജിത് കുമാർ, ഐജി നിശാന്തിനി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. ദേശീയ പ്രാദേശീക വാർത്തകൾ അറിയാം ഒറ്റനോട്ടത്തിൽ

  • മോദിക്കൊപ്പമുള്ള ചിത്രവുമായി മെലോനി
    നല്ല സുഹൃത്തുക്കള്‍ കോപ് 28ല്‍', നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനിയ കുറിച്ചതാണ്. സുഹൃത്തുക്കളെ കാണുന്നത് എപ്പോഴും ആഹ്ലാദം നല്‍കുന്നെന്ന കുറിപ്പോടെ മോദി ഈ ചിത്രം ഷെയറും ചെയ്തു.
  • ഫിലിപ്പീനിൽ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്
    ഫിലിപ്പീനില്‍ ഭൂചലനം. ഫിലിപ്പീനിലെ മിന്‍ഡനാവോയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയതായി യൂറോപ്യന്‍ - മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്‍റര്‍ (ഇഎംഎസ് സി) അറിയിച്ചു. 63 കിലോമീറ്റര്‍ (39 മൈല്‍) ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
  • തീവ്രന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി
    തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഉണ്ടായിരുന്ന തീവ്ര ന്യൂനമർദ്ദം പടിഞ്ഞാറു - വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചു അതിതീവ്ര ന്യൂനമർദ്ദമായി. അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറു - വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചു തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ട്.
  • സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരും
    സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരും. വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ ഇടവിട്ട തോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
  • വടക്കാഞ്ചേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു
    തൃശൂർ വടക്കാഞ്ചേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാന പാതയിൽ ഒന്നാം കല്ല് സെന്ററിന് സമീപത്താണ് ഇന്ന് വൈകിട്ട് 6 മണിയോടെ അപകടമുണ്ടായത്. നെല്ലുവായ് സ്വദേശി മാങ്ങാരപ്പൂഞ്ചയിൽ വീട്ടിൽ 53 വയസുള്ള കൃഷ്ണന്റെ ടാറ്റ ഇന്റിക്ക കാറിനാണ് തീപിടിത്തമുണ്ടായത്. വടക്കാഞ്ചേരിയിൽ നിന്നും നെല്ലുവായിലേക്ക് പോവുവുകയായിരുന്നു. കാറിന്റ ബോണറ്റിൽ തീ ഉയരുന്നത് കണ്ട് വണ്ടി നിർത്തി പുറത്തിറങ്ങിയതിനാൽ കൃഷ്ണനും സഹയാത്രികനും പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു.
  • കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
    കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം കുളങ്ങരതൊട്ടിയിൽ വീട്ടിൽ കെവി ജോണാ (78) ണ്‌ മരിച്ചത്‌. നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്‍റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചകിത്സയിലാണ്. ഇതോടെ ആകെ മരണം ഏഴായി.
  • നെതർലൻഡ് സ്വദേശിനിയെ വിവാഹം ചെയ്ത് ഉത്തർ പ്രദേശ് യുവാവ്
    വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ നെതർലൻഡ് സ്വദേശിനിയെ വിവാഹം ചെയ്ത് ഉത്തർ പ്രദേശ് യുവാവ്. യുപിയിലെ ഫത്തേപൂർ ജില്ലയിൽ നിന്നുള്ള ഹാർദിക് വർമ (32) എന്ന യുവാവാണ് നെതർലൻഡ്‌ സ്വദേശിനിയായ ഗബ്രിയേല ദുഡയെ (21) വിവാഹം ചെയ്തത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ നവംബർ 29നായിരുന്നു വിവാഹം. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.
  • ചാണകത്തിൽ നിന്ന് വൈദ്യുതിയുണ്ടാക്കി കര്‍ഷകൻ
    പശുവിന്റെ ചാണകത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിച്ച് ശ്രദ്ധ നേടി കർഷകൻ. കൊച്ചി സ്വദേശിയായ ഷാജഹാനാണ് ചാണകത്തിൽ നിന്ന് വൈദ്യുതിയുണ്ടാക്കുന്നത്. വീട്ടിലേക്കും തൊഴുത്തിലെയും ആവശ്യങ്ങൾക്കെല്ലാം ഇപ്പോൾ ചാണകത്തിൽ നിന്നാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്.
  • സമരം അക്രമാസക്തമായി: 2010 ലെ കേസില്‍ എഎ റഹീമും എം സ്വരാജും കുറ്റക്കാർ
    വിദ്യാഭ്യാസ സമരം അക്രമാസക്തമായതുമായി ബന്ധപ്പെട്ട കേസില്‍ എ.എ. റഹീം എം.പിയും എം. സ്വരാജും കുറ്റക്കാർ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരായ സമരം അക്രമത്തില്‍ കലാശിച്ചതാണ് കേസിന് ആധാരം
  • 'വികസനം ബഹിഷ്‌ക്കരിക്കേണ്ട കാര്യമില്ല'; നവകേരള സദസ്സില്‍ പങ്കെടുത്ത് ലീഗ് നേതാവ് എന്‍.കെ.സുബൈദ
    നവകേരള സദസ്സില്‍ പങ്കെടുത്ത് മുസ്ലീം ലീഗ് നേതാവും മണ്ണാര്‍ക്കാട് നഗരസഭാ മുന്‍ അധ്യക്ഷയുമായ എന്‍.കെ.സുബൈദ. ഒരു നാടിന്റെ വികസനത്തില്‍ പങ്കാളിയാവുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പങ്കെടുത്തതെന്നും വികസനം ബഹിഷ്‌കരിക്കേണ്ട കാര്യമില്ലെന്നും അവര്‍ വ്യക്തമാക്കി.
  • പ്രതികളെ പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തിച്ചു
    ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ചാത്തന്നൂർ മാമ്പള്ളിക്കുന്നം സ്വദേശി കെആർ പത്മകുമാർ (52), ഭാര്യ എംആർ അനിതകുമാരി (45), മകൾ പി അനുപമ (20) എന്നിവരെയാണ് അടൂർ എആർ ക്യംപിൽനിന്ന് സ്റ്റേഷനിൽ എത്തിച്ചത്.
  • പ്രതികളുമായി പോലീസ് പുയപ്പള്ളി സ്റ്റേഷനിലേക്ക്
    ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളുമായി പോലീസ് സംഘം പുയപ്പള്ളി സ്റ്റേഷനിലേക്ക്. 20 മിനിറ്റകം പോലീസ് സംഘം സ്റ്റേഷനിൽ എത്തും. പ്രതികളെ കൊണ്ടുവരുന്നതിനാൽ സ്റ്റേഷൻ്റെ സുരക്ഷ കൂട്ടിയിട്ടുണ്ട്.
  • ചുഴലിക്കാറ്റ്: പുതുച്ചേരിയിൽ അവധി
  • എഎ റഹീമും എം സ്വരാജും കുറ്റക്കാർ
    യുഡിഎഫ് സർക്കാരിൻ്റെ കാലത്തെ നിയമസഭാ മാർച്ചിൽ സിപിഎം നേതാക്കളായ എഎ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് കോടതി. എസ്എഫ്ഐ നടത്തിയ നിയമസഭാ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. ശിക്ഷാവിധി ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും.
  • മൂന്നംഗ കുടുംബം മുഖ്യ പ്രതികളെന്ന് മുഖ്യമന്ത്രി
    ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ മൂന്നംഗ കുടുംബം മുഖ്യ പ്രതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസന്വേഷണത്തിൽ നി‍ർണായക പുരോ​ഗതിയാണ് ഉണ്ടായിരിക്കുന്നത്. അന്വേഷണം നല്ല രീതിയിലാണ് നടന്നതെന്നും പോലീസിൻ്റെ അന്വേഷണ മികവ് തന്നെയണ് പ്രതികളിലേക്ക് കൃത്യമായി എത്താൻ ഇടയാക്കിയതെന്നും മുഖ്യമന്ത്രി.
  • മുഖ്യമന്ത്രി മാധ്യമങ്ങളോട്
  • ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനം: രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്
  • ബെംഗ്ലാദേശിൽ ഭൂചലനം
  • മലയാളി വിദ്യാർഥിനിയുടെ മൃതദേഹം ഹോട്ടൽ മുറിയിൽ
    മലയാളി നഴ്സിങ്ങ് വിദ്യാർഥിനിയെ ചെന്നൈയിൽ കാമുകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കൊല്ലം തെന്മല ഉറുകുന്ന് നേതാജി കമ്പിലൈനിൽ ബദറുദീന്റെയും ഹസീനയുടെയും മകൾ ഫൗസിയ ആണ് കൊല്ലപ്പെട്ടത്.
  • അറസ്റ്റ് രേഖപ്പെടുത്തി
    ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്മകുമാറിന്റേയും ഭാര്യ അനിതാകുമാരി, മകൾ അനുപമ എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തി.
  • ഡൽഹിയിൽ വീണ്ടും വായൂമലിനീകരണം രൂക്ഷം
  • പോലീസും ആഭ്യന്തരവകുപ്പും അഭിനന്ദനവുമായി ധനമന്ത്രി
    കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ കണ്ടെത്തിയ പോലീസും ആഭ്യന്തരവകുപ്പും അഭിനന്ദനം അർഹിക്കുന്നുവെന്ന് മന്ത്രി ബാലഗോപാൽ. സർക്കാരിനും ആഭ്യന്തരവകുപ്പിനും അഭിമാനകരമായ ഇടപെടലാണ് പൊലീസ് നടത്തിയത്. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ ഒരു മുന്നറിയിപ്പ് കൂടിയാവും ഇതെന്ന് മന്ത്രി പ്രതികരിച്ചു.
  • തമിഴ്നാട്ടിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
    തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്നാട് - പോണ്ടിച്ചേരി തീരങ്ങൾ: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിയ്ക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത. ഡിസംബർ 2 രാവിലെയോടെ കാറ്റിന്റെ വേഗത മണിയ്ക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെയും കൂടാൻ സാധ്യത. ഡിസംബർ 3 രാവിലെയോടെ കാറ്റിന്റെ വേഗത കൂടുകയും മണിയ്ക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 80 കിലോമീറ്റർ വരെയും തീവ്രതയിലുള്ള ശക്തമായ കാറ്റിന് സാധ്യത. പിന്നീട് വൈകുന്നേരത്തോടെ കാറ്റിന്റെ വേഗത മണിയ്ക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 90 കിലോമീറ്റർ വരെയും അടുത്ത 24 മണിക്കൂറിലേക്ക്‌ നിലനിൽക്കാൻ സാധ്യത.
  • മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
    കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചുപ്രത്യേക ജാഗ്രതാ നിർദേശംതെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഡിസംബർ 1, 2 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
  • ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
    2023 ഡിസംബർ 01-നു കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; 2023 ഡിസംബർ 02, 03 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ജാഗ്രതാ നിർദ്ദേശങ്ങൾഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
  • ഉയർന്ന തിരമാല ജാഗ്രത നിർദേശം
    കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 02-12-2023 രാത്രി 11.30 വരെ 0.4 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
  • തിരുവനന്തപുരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
    അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
  • ഞായറാഴ്ചയോടെ ചുഴലിക്കാറ്റ്
    ബം​ഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകിട്ടോടെ വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് വടക്കൻ തമിഴ്നാട് തെക്കൻ ആന്ധ്രാ പ്രദേശിനും ഇടയിലായി ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. തെക്കൻ ശ്രീലങ്കയ്ക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായതോ ഇടത്തരമോ ആയ മഴക്ക്‌ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.