ഡിപ്ലോമ ഇൻ എലമെന്ററി എജ്യൂക്കേഷൻ കോഴ്സുകളിലേക്ക് പ്രവേശനം. ഹിന്ദി, ഉറുദു, സംസ്കൃതം വിഷയങ്ങളിലാണ് വിവിധ കോളേജുകളിൽ പ്രവേശനം. കോഴിക്കോട് വടകര ഡയറ്റിൽ സംസ്കൃതത്തിനും ഇതേ ജില്ലയിലെ ഗവ വനിതാ ടി ടി ഐ, മലപ്പുറം ഗവ ടി ടി ഐ എന്നിവിടങ്ങളിൽ ഉറുദുവിനുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തൃശൂർ രാമവർമപുരം എച്ച് ടി ടി ഐ, തിരുവനന്തപുരം ആർ ഐ എൽ ടി എന്നീ സ്ഥാപനങ്ങളിലും സ്വാശ്രയ സ്ഥാപനങ്ങളായ പെർഫെക്റ്റ് ടി ടി ഐ പെരിന്തൽമണ്ണ, മലബാർ ഹിന്ദി പ്രചാര കേന്ദ്ര കൊണ്ടോട്ടി, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂർ എന്നീ സ്ഥാപനങ്ങളിൽ ഹിന്ദിക്കും സീറ്റ് ഒഴിവുണ്ട്. അതാത് വിഷയങ്ങൾക്കുള്ള സ്പോട്ട് അഡ്മിഷൻ ഈ സ്ഥാപനങ്ങളി മാർച്ച് 1ന് നടക്കും. വിദ്യാർത്ഥികൾ അന്നേ ദിവസം രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.