ആപ്പ്ജില്ല

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിൽ സർട്ടിഫിക്കറ്റ് കോഴ്സ്: സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു

വസ്ത്രനിര്‍മ്മാണം, അലങ്കാരം, രൂപകല്പന, വിപണനം എന്നീ മേഖലകളില്‍ ശാസ്ത്രീയ പരിശീലനം നല്‍കും

Samayam Malayalam 9 Jan 2021, 7:38 pm
അരുവിക്കര സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് നടത്തുന്ന രണ്ട് വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് ഏതാനും സീറ്റൊഴിവുണ്ട്. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന പ്രായപരിധിയില്ല. കോഴ്‌സില്‍ പ്രധാനമായും വസ്ത്രനിര്‍മ്മാണം, അലങ്കാരം, രൂപകല്പന, വിപണനം എന്നീ മേഖലകളില്‍ ശാസ്ത്രീയ പരിശീലനം നല്‍കും. പരമ്പരാഗത വസ്ത്ര നിര്‍മ്മാണത്തോടൊപ്പം കമ്പ്യൂട്ടര്‍ അധിഷ്ഠിത ഫാഷന്‍ഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും. ആറാഴ്ച നീളുന്ന ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ്പ്, വ്യക്തിത്വമികവും ഇംഗ്ലീഷ് ഭാഷാനൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നല്‍കും.
Samayam Malayalam fashion design course
ഫാഷൻ ഡിസൈൻ


സംസ്ഥാനത്തെ ഐടിഐകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി
താല്‍പര്യമുളളവര്‍ ജനുവരി 11, 12, 13 തീയതികളില്‍ നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നടത്തുന്ന സ്പോട്ട് അഡ്മിഷനില്‍ കോവിഡ് 19 പ്രോട്ടോകോള്‍ പ്രകാരമുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പങ്കെടുക്കണം. കോഴ്സും അഡ്മിഷനും സംബന്ധിച്ച സംശയനിവാരണങ്ങള്‍ക്ക് 9746407089, 9074141036.

ആര്‍ട്ടിക്കിള്‍ ഷോ