ആപ്പ്ജില്ല

ഗവേഷണത്തിന് അവസരം; ജനുവരി 25 വരെ അപേക്ഷിക്കാം

ഒരോ മാസവും 30,000 രൂപ മുതൽ 35,000 രൂപ വരെയാണ് മാസ ഫെലോഷിപ്പായി ലഭിക്കുന്നത്. ഇതോടൊപ്പം മറ്റ് ഗവേഷണ ഗ്രാൻ്റുകളും ലഭിക്കും.

Samayam Malayalam 31 Dec 2019, 3:26 pm

ഉത്തരാഖണ്ഡിലെ കാഷിപുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ജൂണിൽ ആരംഭിക്കുന്ന പി.എച്ച്.ഡി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
Samayam Malayalam IIM doctoral programme 2020
IIM kashipur Phd 2020


കോഴ്സുകൾ

1. കമ്മ്യൂണിക്കേഷൻസ്
2. ഇക്കണോമിക്സ്
3. ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്
4. ഹ്യൂമൺ റിസോഴ്സ് ആൻഡ് ഓര്‍ഗനൈസേഷണൽ ബിഹേവിയര്‍
5. ഇൻഫര്‍മേഷൻ ടെക്നോളജി ആൻഡ് സിസ്റ്റംസ്
6. മാര്‍ക്കറ്റിങ്
7. ഓപ്പറേഷൻസ് മാനേജ്മെൻ്റ് ആൻഡ് ഡിസിഷൻ സയൻസസ്
8. പബ്ലിക് പോളിസി ആൻഡ് ഗവര്‍ണൻസ്
9. സ്ട്രാറ്റജി

യോഗ്യത

ഏതെങ്കിലുംവിഷയത്തിലെ മാസ്റ്റേഴ്‌സ് ബിരുദം (60 ശതമാനം മാര്‍ക്ക്/തുല്യ ഗ്രേഡ്), ബിരുദവും (60 ശതമാനം മാര്‍ക്ക്) സി.എ./ഐ.സി.ഡബ്ല്യു.എ./ സി.എസ്. പോലുള്ള പ്രൊഫഷണല്‍ യോഗ്യതയും ബി.ഇ./ ബി.ടെക്. (നാലുവര്‍ഷം, 6.5 സി.ജി.പി.എ.) എന്നിവയിലൊന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് സെക്കണ്ടറി, സീനിയര്‍ സെക്കണ്ടറി തലങ്ങളിൽ 60 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.

ഫെലോഷിപ്പ്

ഒരോ മാസവും 30,000 രൂപ മുതൽ 35,000 രൂപ വരെയാണ് മാസ ഫെലോഷിപ്പായി ലഭിക്കുന്നത്. ഇതോടൊപ്പം മറ്റ് ഗവേഷണ ഗ്രാൻ്റുകളും ലഭിക്കും.

NII പി.എച്ച്.ഡി പ്രവേശനം; അപേക്ഷ ക്ഷണിച്ചു

അപേക്ഷ

1000 രൂപയാണ് അപേക്ഷാ ഫീസ്. അതേസമയം, പിന്നാക്ക വിഭാഗക്കാര്‍ക്ക് ഫീസില്ല. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 25,2020. അപേക്ഷയുടെ പ്രിൻ്റ് കോപ്പി ജനുവരി 31-നകം 'അഡ്മിഷന്‍ ഓഫീസ്, ഐ.ഐ.എം. കാഷിപുര്‍, കുണ്ടേശ്വരി, കാഷിപുര്‍, ഉധംസിങ് നഗര്‍, ഉത്തരാഖണ്ഡ് -244713' എന്ന വിലാസത്തില്‍ ലഭിക്കണം.

പ്രധാനപ്പെട്ട തീയതികൾ

1. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി - 25 ജനുവരി 2020
2. പോസ്റ്റൽ വഴി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി - 31 ജനുവരി 2020
3. ഇൻ്റര്‍വ്യു - 7 ഏപ്രിൽ 2020
4. ഫസ്റ്റ ലിസ്റ്റ് - 17 ഏപ്രിൽ 2020
5. ഫസ്റ്റ് ലിസ്റ്റിൽ വരുന്നവര്‍ കൺഫര്‍മേൻ നൽകേണ്ട അവസാന തീയതി - 30 ഏപ്രിൽ
6. വെയിറ്റിങ് ലിസ്റ്റ് - 5 മേയ്
7. രജിസ്ട്രേഷൻ - ജൂൺ മൂന്നാം വാരം
8. ഫസ്റ്റ് ഇയര്‍ ക്ലാസ് - ജൂലൈ ആദ്യ വാരം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ