മദ്രാസ് ഐ.ഐ.ടിയിലെ എക്സിക്യൂട്ടീവ് എം.ബി.എ കോഴ്സിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. താൽപ്പര്യമുള്ള വർക്ക് ഒക്ടോബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവിധ ജോലികൾ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ കോഴ്സിൽ ചേർന്ന് പഠിക്കാം. വിശദ വിവരങ്ങൾക്ക് മദ്രാസ് ഐ.ഐ.ടിയുടെ ഔദ്യോഗിക വെബ്സൈറ്റായ iitm.ac.in സന്ദർശിക്കാം. സോഷ്യൽ മീഡിയ, ഇന്റർനെറ്റ് മാർക്കറ്റിംഗ്, ഗ്ലോബൽ ബിസിനസ് സൈബർ സെക്യൂരിറ്റി കുടങ്ങിയ വിഷയങ്ങളിൽ അറിവ് നേടാൻ ഈ എം.ബി.എ കോഴ്സ് അവസരമൊരുക്കും. മോഡേൺ മാനുഫാക്ച്ചറിംഗ്, 3 ഡി പ്രിന്റിംഗ് എന്നീ മേഖലകളിൽ അറിവ് ലഭിക്കും. ഉദ്യോഗസ്ഥർക്കായി ക്രമീകരിച്ചിരിക്കുന്നതിനാൽ വാരാന്ത്യങ്ങളിലായിരിക്കും ക്ലാസുകൾ. ഓൺലൈനായും ഓഫ്ലൈനായും ക്ലാസുകൾ നടക്കും.
ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദം ജയിച്ചവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ബിരുദം കഴിഞ്ഞ് 3 വർഷമെങ്കിലും ജോലി ചെയ്തിരിക്കണം. അപേക്ഷിക്കാൻ കുറഞ്ഞ പ്രായ പരിധിയും ഉയർന്ന പ്രായപരിധിയുമില്ല.
പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.