ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ (ജെ.എൻ.യു) അടൽ ബിഹാരി വാജ്പേയ് സ്കൂൾ ഓഫ് മാനേജ്മെന്റ് ആന്റ് എന്റർപ്രണർഷിപ്പിലേക്ക് എം.ബി.എ പ്രവേശനത്തിന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എം.ബി.എ യുടെ മൂന്നാം ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ജൂൺ 10നാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 2019ലാണ് ആദ്യ ബാച്ച് ആരംഭിച്ചത്. ഈ ബാച്ചിലെ വിദ്യാർത്ഥികളുടെ കോഴ്സ് പൂർത്തിയാവാറായി.
വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവരവും മുൻനിര കമ്പനികളിലും സർക്കാർ സ്ഥാപനങ്ങളിലും ജോലിയും ലഭിച്ചിട്ടുണ്ട്. നബാർഡ്, ആക്സിസ് കോർപ്പ്, ജി.ഇ ഹെൽത്ത് കെയർ, ഐ.ടി.സി ലിമിറ്റഡ്, കെ.പി.എൺ.ജി, എണസ്റ്റ് ആൻഡ് യങ്, പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് തുടങ്ങിയ ഇടങ്ങളിൽ പ്ലേസ്മെന്റ് ലഭിച്ചിട്ടുണ്ട്.
അതേസമയം ജെ.എൻ.യു പ്രവേശന പരീക്ഷ എപ്പോൾ നടക്കും എന്നത് സംബന്ധിച്ച അന്തിമ തീരുമാനം വന്നിട്ടില്ല. വിദ്യാർത്ഥികൾ സുരക്ഷിതരാണെന്ന് ഉറപ്പുള്ളപ്പോൾ പരീക്ഷ നടത്തുമെന്നും സർവകലാശാല അറിയിച്ചു.