കേരള എഞ്ചിനീയറിങ് ആർക്കിടെക്ച്ചർ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (കീം 2021) ആദ്യ അലോട്ട്മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. എൻട്രൻസ് പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ ഫലമറിയാൻ സാധിക്കും. ഒക്ടോബർ 10ന് വൈകുന്നേരം 3 വരെ രജിസ്ട്രേഷനുള്ള സമയം നൽകിയിരുന്നു. ആദ്യഘട്ട അലോട്ട്മെന്റ് ഫലം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. അലോട്ട്മെന്റ് പരീശോധിക്കാൻ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in സന്ദർശിക്കാം.
വിദ്യാർത്ഥികൾക്ക് ഫീസടച്ച് സീറ്റുകൾ ഉറപ്പിക്കാനായി 3 മുതൽ 4 ദിവസം വരെ സമയം നൽകും. ഓൺലൈനായി അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഒക്ടോബർ 16 ആണെന്ന് നേരത്തെ ഔദ്യോഗിക അറിയിപ്പ് വന്നിരുന്നു.
ഒന്നാം ഘട്ട അലോട്ട്മെന്റ് പരിശോധിക്കാൻ ആദ്യം എൻട്രസ് കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന Present Active Links എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് തുടർന്ന് KEAM 2021 Candidate Portal ൽ ക്ലിക്ക് ചെയ്യാം. അപേക്ഷാ നമ്പർ, പാസ്വേർഡ്, ആക്സസ് കോഡ് എന്നിവ നൽകി ലോഗിൻ ചെയ്യാം. ആദ്യ ഘട്ട സീറ്റ് അലോട്ട്മെന്റ് പരിശോധിച്ചതിന് ശേഷം ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കുക.
സംശയനിവാരണത്തിനും പരാതികൾ ബോധിപ്പിക്കാനും വിദ്യാർത്ഥികൾക്ക് കീം ഹെൽപ്പ് ഡസ്ക്ക് നമ്പറായ 0471-2525300 യിൽ ബന്ധപ്പെടാം.