ആപ്പ്ജില്ല

മാസ്റ്റർ ഓഫ് ഹെൽത്ത് പ്രോഗ്രാമിന് അപേക്ഷിക്കാം

മെഡിക്കൽ ബിരുദധാരികൾക്കുള്ള മാസ്റ്റർ ഓഫ് ഹെൽത്ത് പ്രോഗ്രാമിന് അപേക്ഷകൾ സമർപ്പിച്ച് തുടങ്ങാം.

Samayam Malayalam 18 Dec 2019, 11:06 am
ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി നടത്തുന്ന മാസ്റ്റർ ഓഫ് ഹെൽത്ത് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷമാണ് കോഴ്സ്. സർക്കാർ അല്ലെങ്കിൽ സ്വകാര്യ മേഖലകളിലുള്ള മെഡിക്കൽ ബിരുദധാരികൾക്ക് കോഴ്സിന് അപേക്ഷിക്കാം.
Samayam Malayalam national institute of epidemiology
national institute of epidemiology recruitment


യോഗ്യത

അംഗീകൃത എം.ബി.ബി.എസ് ആണ് അടിസ്ഥാന യോഗ്യത. പൊതുജനാരോഗ്യ മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി

അപേക്ഷകരുടെ ഏറ്റവും ഉയർന്ന പ്രായപരിധി 45 വയസ്സാണ്.

അപേക്ഷ

അപേക്ഷ ഫോറം ഔദ്യോഗിക വൈബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 31.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൻ്റെ കീഴിലുള്ള സ്ഥാപനം നടത്തുന്ന ഈ പ്രോഗ്രാം തിരുവനന്തപുരം ശ്രീ ചിത്രതിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടേതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ