ആപ്പ്ജില്ല

Kerala Polytechnic Admission 2019: പോളിടെക്‌നിക് പാർട്ട് ടൈം ഡിപ്ലോമയുടെ അപേക്ഷാ തീയതി നീട്ടി

അപേക്ഷകന് സർക്കാർ/ പൊതുമേഖല/ സ്വകാര്യ മേഖല എന്നിവ ഏതിലെങ്കിലും രണ്ട് വർഷത്തെ പ്രവൃത്തിപരിചയമോ രണ്ട് വർഷത്തെ ഐടിഐ യോഗ്യതയോ ഉണ്ടായിരിക്കണം. 18 വയസ് പൂര്‍ത്തിയായവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി

Samayam Malayalam 20 Jul 2019, 7:30 pm
തിരുവനന്തപുരം: കേരളത്തിലെ പോളിടെക്‌നിക് കോളേജുകളിൽ നടത്തുന്ന പാർട്ട് ടൈം എൻജിനിയറിങ് ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടി. ആഗസ്ത് 25 വരെ അപേക്ഷകൾ വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ വിശദവിവരങ്ങളും പ്രോസ്‌പെക്ടസും സൈറ്റിൽ ലഭ്യമാണ്.
Samayam Malayalam students


സർക്കാർ/ പൊതുമേഖല/ സ്വകാര്യ മേഖലയിൽ രണ്ട് വർഷ പ്രവൃത്തിപരിചയമോ രണ്ട് വർഷ ഐ.ടി.ഐ യോഗ്യതയോ വേണം. അപേക്ഷകർക്ക് 18 വയസ് തികഞ്ഞിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ 29 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.

അതേസമയം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക്കുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്കുള്ള രണ്ടാമത് സ്‌പോട്ട് അഡ്മിഷൻ ജൂലൈ 19ന് ആരംഭിച്ചിരുന്നു, 20, 22, 23 തിയതികളിൽ അതത് ജില്ലകളിലെ നോഡൽ പോളിടെക്‌നിക്ക് കോളേജുകളിൽ നടക്കുന്നത്. ഓരോ ജില്ലകളിൽ സ്‌പോട്ട് അഡ്മിഷൻ നടക്കുന്ന തിയതിയും സമയവും www.polyadmission.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജൂലൈ 7, 8, 16, 17 തിയതികളിൽ വെബ്‌സൈറ്റിൽ പേരു രജിസ്റ്റർ ചെയ്തവർക്ക് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അവർ രജിസ്‌ട്രേഷൻ സ്ലിപ്പിന്റെ പ്രിൻറ് ഔട്ട് ഹാജരാക്കണം. ഓരോ ജില്ലയിൽ ഏത് റാങ്ക് വരെയുള്ളവർക്ക് പങ്കെടുക്കാം എന്നത് സംബന്ധിച്ച് 18നു രാവിലെ 10 മണിക്ക് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ