കൊല്ലം: കൊല്ലം ചന്ദനത്തോപ്പിലെ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പി.ജി ഡിപ്ലോമ പ്രോഗ്രാം ഇൻ ഡിസൈൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയക്കേണ്ട അവസാനതീയതി മാർച്ച് 31 വരെ നീട്ടി. ഐ.ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റയിൽ ആൻഡ് അപ്പാരൽ ഡിസൈൻ, ഇൻറഗ്രേറ്റഡ് ലൈഫ് സ്റ്റൈൽ പ്രോഡക്ട് ഡിസൈൻ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. 55 ശതമാനം മാർക്കോടെ ബിരുദമാണ് യോഗ്യത. അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷ ഏപ്രിൽ 28ന്. കൂടുതൽ വിവരങ്ങൾക്ക്:www.ksid.ac.in.
സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ഡിസൈനിങ് പഠനമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്ന സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍. ഡിസൈനിങ് രംഗത്തേക്ക് പ്രവേശിക്കുന്ന ഓരോരുത്തര്‍ക്കും മികച്ച് അടിത്തറ ഒരുക്കിയെടുക്കാന്‍ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ പഠനം സഹായകമാകുന്നുണ്ട്. നിരവധി വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും ഇവിടെ നിന്നും മികച്ച ഡിസൈനര്‍മാരായി പുറത്തിറങ്ങുന്നത്.