തിരുവനന്തപുരം: സ്കോൾ കേരള മുഖേനയുള്ള ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രവേശനം, പുനഃപ്രവേശനം എന്നിവയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയം ജൂൺ മൂന്ന് വരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ അപേക്ഷയുടെ പ്രിന്റ് ഔട്ടും നിർദിഷ്ട രേഖകളും ജൂൺ അഞ്ചിന് വൈകിട്ട് അഞ്ചിന് മുമ്പായി സ്കോൾ കേരളയുടെ സംസ്ഥാന ഓഫീസിൽ നേരിട്ടോ സ്പീഡ്/ രജിസ്റ്റേർഡ് തപാൽ മാർഗമോ എത്തിക്കേണ്ടതാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. അതേസമയം ഈ വര്‍ഷം മാര്‍ച്ചിൽ നടന്ന ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് dhsekerala.gov.in ,keralaresults.nic.in. എന്നീ വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാം. നാല് ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.
പരീക്ഷാഫലം പരിശോധിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ: http://keralaresults.nic.in/vhsefy19kwoxd/vhsefy.htm
എങ്ങനെ പരീക്ഷാഫലം പരിശോധിക്കാം
1. dhsekerala.gov.in , keralaresults.nic.in. ഇവയിൽ ഏതെങ്കിലും വെബ്സൈറ്റുകളിൽ പ്രവേശിക്കുക.
2. DHSE Plus One Result 2019 ൽ ക്ലിക്ക് ചെയ്യുക.
3. രജിസ്റ്റർ നമ്പറും ജനന തീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
4. Submit ൽ ക്ലിക്ക് ചെയ്യുക.
5. ഫലം പരിശോധിക്കാം.