ആപ്പ്ജില്ല

പട്ടികജാതിക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ

അപേക്ഷകര്‍ 18നും 50നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബവാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും കവിയാന്‍ പാടില്ല

TNN 20 Oct 2016, 8:30 am
സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മൈക്രോ ക്രെഡിറ്റ് ഫിനാന്‍സ് പദ്ധതിക്കുകീഴില്‍ സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതിന് പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അന്‍പതിനായിരം രൂപയാണ് പദ്ധതിതുക.
Samayam Malayalam backward community jobs help
പട്ടികജാതിക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ


അപേക്ഷകര്‍ 18നും 50നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബവാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും കവിയാന്‍ പാടില്ല. പദ്ധതി പ്രകാരം അനുവദനീയ വായ്പാതുകയ്ക്കുള്ളില്‍ വിജയസാദ്ധ്യതയുള്ള ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും (കൃഷി'ഭൂമി വാങ്ങല്‍/മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ) ഗുണഭോക്താവിന് ഏര്‍പ്പെടാം.

വായ്പാതുക അഞ്ച് ശതമാനം പലിശ സഹിതം മൂന്ന് വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് പ്രോജക്ട് മാനേജര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ