ബെംഗലൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗലൂരുവിൽ നാല് വർഷത്തെ ബാച്ചിലർ ഓഫ് സയൻസ് കോഴ്സിന് അപേക്ഷിക്കാം. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മെറ്റീരിയൽസ്, എർത്ത് ആൻഡ് എൻവയോൺമെന്റൽ സയൻസസ് എന്നീ വിഷയങ്ങളിലാണ് റിസർച്ച് കോഴ്സുകൾ. ഇവയിലൊന്ന് മുഖ്യ വിഷയമായി തിരഞ്ഞെടുക്കണം. പ്ലസ്ടുവാണ് കോഴ്സിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. പ്ലസ്ടുവിന് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ പ്രധാന വിഷയമായി പഠിക്കണം. 60 ശതമാനത്തിലധികം മാർക്ക് നേടിയവർക്ക് മാത്രമേ അപേക്ഷിക്കാൻ പറ്റുകയുള്ളൂ. പട്ടിക വിഭാഗക്കാർക്ക് പാസ് മാർക്ക് മതി. ഏപ്രിൽ 30ന് മുമ്പായി അപേക്ഷിക്കണം.
വിശദവിവരങ്ങൾക്ക്: ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
വിശദവിവരങ്ങൾക്ക്: ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക