ആപ്പ്ജില്ല

Kerala Child Rights Commission: വേനല്‍ക്കാല ക്ലാസെടുത്താൽ നടപടി

വേനല്‍ക്കാല ക്ലാസ്, നടപടി വേണമെന്ന് ബാലവാകാശ കമ്മീഷൻ

Samayam Malayalam 2 Apr 2019, 12:59 pm
കൊച്ചി: നിര്‍ദ്ദേശം മറികടന്ന് വേനല്‍ക്കാല ക്ലാസെടുക്കുന്ന സ്കൂളുകൾക്കെതിരെ നടപടി വേണമെന്ന് ബാലാവകാശ കമ്മീഷന്‍. കടുത്ത ചൂട് പരിഗണിച്ച് സംസ്ഥാനത്തെ സ്കൂളുകളില്‍ ഒരു കാരണവശാലും വേനല്‍ക്ലാസ്സുകൾ വെയ്ക്കുവാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
Samayam Malayalam class


ഈ ഉത്തരവ് ലംഘിച്ച് ക്ലാസ്സെടടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ ആവശ്യമുന്നയിച്ചിരിക്കുന്നത്. കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

പത്തനംതിട്ടയില്‍ ക്ലാസ് നടത്തിയ സ്കൂളിനെതിരേ വ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് കമ്മീഷന്‍റെ ഇടപെടല്‍. സ്കൂൾ പ്രിൻസിപ്പലിനെതിരെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സ്കൂൾ അടയ്ക്കാൻ നിര്‍ദ്ദേശം നല്‍കിയതായി വിദ്യാഭ്യാസവകുപ്പിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

11ന് വേനലവധി തുടങ്ങുന്ന കേന്ദ്രീയ വിദ്യാലയങ്ങൾ ഒഴികെ എല്ലാ സ്കൂളുകൾക്കും ഈ ഉത്തരവ് ബാധകമാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളും ഇത് അനുസരിക്കേണ്ടതുണ്ട്.

മാര്‍ച്ച് മാസത്തെ അവസാന പ്രവൃത്തിദിവസത്തിന് ശേഷം ജൂൺ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ മാത്രമേ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാവൂ എന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

സംസ്ഥാനത്ത് താപനില ഗണ്യമായി വര്‍ധിക്കുകയും വരള്‍ച്ച ഗുരുതരമാകുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തിൽ സ്കൂളുകള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലെ കാലാവസ്ഥയുടെ പ്രത്യേകതകള്‍ പരിഗണിച്ച് ഹയര്‍ സെക്കണ്ടറി തലത്തിലടക്കം അവധിക്കാലത്ത് ക്ലാസ്സുകള്‍ക്ക് വിലക്കുണ്ട്. അതേസമയം, വിദ്യാഭ്യാസ ഓഫീസറിൽ നിന്ന് മുൻകൂര്‍ അനുമതി വാങ്ങിയ ശേഷം 10 ദിവസത്തെ അവധിക്കാല ക്യാംപുകള്‍ നടത്താനാകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ